ഓർമ്മക്കുറിപ്പുകൾ
ഫിറോസ് പാവിട്ടപ്പുറം
മുന്നത്തെ പോലെ അന്നും ബാബുവിന്റെ പിതാവ് നിലവിളിച്ചു. “ഓടിവരൂ ഇവനെ ഒന്ന് പിടിക്കൂ” നിമിഷങ്ങൾക്കകം ബാബുവിന്റെ അയൽവാസികളും നാട്ടുകാരും ഓടിവന്നു. പതിവുപോലെ അവനെ കയ്യും കാലും കെട്ടിയിട്ടു. പിന്നെ ഒരു വണ്ടി വിളിച്ചു ആശുപത്രീയിൽ എത്തിച്ചു. അപ്പോഴെക്കെ അവൻ നിലവിളിക്കുന്നുണ്ടായിരുന്നു. “എന്നെ പിടിക്കല്ലേ , വിടൂ വിടൂ” അവസാനം നഴ്സ് വന്നിട്ട് ഒരിഞ്ചക്ഷൻ കൊടുത്തപ്പോൾ അവൻ മയങ്ങി പോയ്. മാസങ്ങളോളം ഇതു തന്നെ ആവർത്തിച്ചു. ബാബുവിനോട് എന്നും സ്നേഹിതന്മാർ ചോദിക്കും നിനക്ക് എന്താണ് മോനെ പറ്റിയത് എന്ന്. പക്ഷെ അവനത് ഓർത്തിടുക്കുവാൻ കഴിയുമായിരുന്നില്ല. കുറെ കാലങ്ങൾക്കു ശേഷം അവന്റെ ഈ മാനസികാവസ്ഥ മെല്ലെ മെല്ലെ മാറാൻ തുടങ്ങി. പതിവുപോലെ വേറെയൊരു ദിവസം അവനോടു ഇതേ ചോദ്യം ആവർത്തിച്ചു. അവൻ ചിരിച്ചുകൊണ്ട് സാവധാനം ഉണ്ടായ കാര്യങ്ങൾ പറയാൻ തുടങ്ങി.
കൂട്ടുകാരുമായി ഒരു ദിവസം ഞാൻ സിനിമക്ക് പോയിരുന്നു. സെക്കന്റ് ഷോ കാണാനാ പോയത്. തിരുച്ചു വരുമ്പോൾ ഒരുമണി കഴിഞ്ഞിരുന്നു. ഞാനും മണിയും പിന്നെ ചന്ദ്രനും കൂടി ബസ്സിറങ്ങി നടക്കുകയാണ്, അമ്പലത്തിന്റെ അടുത്ത് എത്താറായപ്പോൾ മണിയും ചന്ദ്രനും അമ്പലത്തിന്റെ തൊട്ടടുത്തുള്ള അവരുടെ വീടുകളിലേക്ക് പോയ്. പിന്നെ ഞാൻ ഒറ്റക്കായി. നല്ല ഇരുട്ടായിരുന്നു. അമ്പലത്തിന്റെ മുൻവശത്തെ വലിയയൊരു ആൽമരം ഉണ്ട്. അതിൽ ഒരുപാടു തൂങ്ങിക്കിടക്കുന്ന കുറെ വള്ളികളും പൂക്കളും. പക്ഷെ രാത്രിയുടെ മറവിൽ എനിക്ക് അത് മറ്റെന്തൊക്കെയോ ഉള്ളതുപോലെ തോന്നി. എന്നാലും ധൈര്യം സംഭരിച്ചു ഞാൻ നടക്കാൻ തുടങ്ങി. രണ്ടടി വച്ചപ്പോൾ ഒരു ശബ്ദം കേട്ടു. ഞാൻ പിന്നെയും നടന്നു. ശബ്ദം തുടർന്നുകൊണ്ടേയിരുന്നു. ഞാൻ നടത്തം നിർത്തി. അപ്പോൾ ശബ്ദവും നിന്നു. ഒരു വെളിച്ചവുമില്ലാതെ ഒറ്റക്കുള്ള യാത്രക്കുവേണ്ടി എന്റെ വലത്തേ കാൽ ഞാൻ എടുത്തു വച്ചതും അടുത്ത ശബ്ദം കാതിൽ പതിച്ചു.ഞാൻ നിന്നപ്പോൾ ശബ്ദവും നിന്നു. നെഞ്ചിടിപ്പ് കൂടിവന്നു. ആല്മരത്തിൽ നോക്കിയപ്പോൾ അവിടെ ആരോ നിൽക്കുന്നത് പോലെ തോന്നി. ഈ പേടിയും ശബ്ദവും ഒരുമിച്ചു തോന്നിയതോടെ വളരെ പതുക്കെ ഞാൻ കുമ്പിട്ടു. എന്നിട്ടു എന്റെ രണ്ടു ചെരുപ്പുകളും ഊരി. ഒന്നും നോക്കിയില്ല. വീടിനെ ലക്‌ഷ്യം വച്ച് ഒരറ്റ ഓട്ടമാണ്. നേരെ വീട്ടിലെത്തിയതും ഉപ്പാനോട് വാതിൽ തുറക്കാൻ പറഞ്ഞതും മാത്രമേ ഓർമയുള്ളു. പിന്നീട് പേടിച്ചു വിറച്ച എന്റെ കൈകൾ, പനി പിടിച്ചുള്ള എന്റെ രണ്ടു ദിവസങ്ങൾ ആ കഥയൊക്കെ പിന്നീട് ഉപ്പ എനിക്കുപറഞ്ഞു തന്നു.
ജീവിതം ഇങ്ങനെയൊക്കെയാണ്. മനസ്സിന്റെ താളം തെറ്റുമ്പോൾ ജീവിതവും മാറിപ്പോകും. മനസ്സിന്റെ അചഞ്ചലമായ വിശ്വോസവും ധൈര്യവുമാണ് ജീവിതത്തെ താങ്ങിനിർത്തുന്നത്. ചില സമയങ്ങളിൽ ജീവിതത്തിൽ ഒറ്റപ്പെടുന്ന നമുക്ക്, സഹായത്തിനും കൂട്ടിനും ദൈവം മാത്രമായിരിക്കും. ദൈവത്തെ നമ്മൾ മറക്കാതിരിക്കാൻ ശ്രമിക്കുക. എന്നാൽ ദൈവ സഹായം നമ്മളിൽ വർഷിച്ചുകൊണ്ടേയിരിക്കും.
…
മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾ, കണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ…
പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു…
ഇ–മെയിൽ – editor@athmaonline.in, WhtatsApp : 8078816827