അടച്ചിട്ട നാളുകളിൽ ഉയർന്ന ചോദ്യങ്ങൾ…

0
253
athmaonline-dr-p-sajeevkumar-wp

കവിത

ഡോ.പി.സജീവ്കുമാ൪

ലോകം തൊട്ട്, ഗ്രാമം വരെയുള്ള
വാർത്തകൾ,
റിമോട്ടിൽ വിരലമ൪ത്തി
കാണുന്നു,
നാലു ചുവരുകൾക്കുള്ളിൽ.
ഉയരുന്നു, ചോദ്യങ്ങൾ,
ഭയത്താൽ,
അവിടെയെങ്ങനെ, രോഗബാധിത൪,
പ്രതിരോധങ്ങൾ,
പരിശോധനകൾ, മരണങ്ങൾ.
ഇവിടെയെങ്ങനെ…
പലതും പലകുറി,
കണ്ടു, മനം മടുത്ത് പുറത്തിരുന്ന്
ആകാശം കാണെ,
ഉയരുന്നു നേ൪ക്കുനേർ
നിരവധി ചോദ്യങ്ങൾ…

മുറ്റത്തെ, തെങ്ങിലോടിക്കളിക്കും
അണ്ണാറക്കണ്ണൻ:
എന്തു പറ്റി, വലിയ തിരക്കായിരുന്നല്ലോ,
ഇങ്ങനെ ഇരിക്കുന്നതു
കാണാറേയില്ലല്ലോ?

തേക്കിൻചെടിയിൽ
പാട്ടു കച്ചേരി നടത്തും, കുയിൽപ്പെണ്ണ്:
ഇന്നെന്തേ, എന്റെ പാട്ടിനോടിഷ്ടം,
ഒരു സംഗീതപ്രേമി.

കുളത്തിൽ മീൻപിടിക്കാർ തക്കം
പാർത്തിരിക്കും,പൊന്മാൻ:
കാറും, പത്രാസുമായി
നേരത്തെ പോകാതിരിക്കുന്നതെന്തേ?

മൊസാണ്ടയിലിഴഞ്ഞ്
പരിസരം വീക്ഷിക്കും, ഓന്ത്:
കയറിപ്പോകുന്നോ, അകത്ത്,
അതോ, ഞാൻ ചോര കുടിക്കണോ?

മറുപടി പറയാതെ
വാതിലടക്കുന്നു,
അകത്തിരുന്നു വേവുന്നു,
മൌനം നുണയുന്നു, ഞാൻ.
എത്ര നാളിങ്ങനെയെന്ന ചോദ്യം
ഉള്ളിലുയരുന്നു…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here