Homeചിത്രകലജീവ-രസതന്ത്രങ്ങളുടെ കാല്പനിക പരിസരം. അന്തർ പ്രവാഹങ്ങളുടെ വൈഖരിയായി മാർട്ടിൻ ഓ സി യുടെ ചിത്രങ്ങൾ

ജീവ-രസതന്ത്രങ്ങളുടെ കാല്പനിക പരിസരം. അന്തർ പ്രവാഹങ്ങളുടെ വൈഖരിയായി മാർട്ടിൻ ഓ സി യുടെ ചിത്രങ്ങൾ

Published on

spot_imgspot_img

ചിത്രകല

ആനന്ദ് രാമൻ

മനുഷ്യന് മാത്രമല്ല, ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും അവരവരുടെ മാതൃദായ ജന്മവാദത്തിന് നീതീകരണമുണ്ട്. സര്‍ഗാത്മകപ്രക്രിയ ഇടപെടുന്ന എല്ലാ സൃഷ്ടികളിലും ഇടങ്ങളിലും രൂപ/ബിംബ/ചിഹ്നങ്ങളായി അവതരിക്കുവാൻ അവർക്കും അവകാശമുണ്ട്. ചിത്രകലയിലായാലും ഫോട്ടോഗ്രഫിയിലായാലും രൂപമാകാൻ ഇരുകാലി (മനുഷ്യൻ) കൈയ്യാളിയ ഇടത്തെ പുനർചിന്തനം നടത്തുകയും ആചരിച്ചു പോരുന്ന നടപ്പുശീലങ്ങൾക്കു ആണ്ടറുതി വരുത്തി ജീവ-രസതന്ത്രപരമായ പുതിയ കോമ്പോസിഷനുകൾ സൃഷ്ടിക്കുകയെന്നത് ചിത്രകാരന്റെ കടമയും പരീക്ഷണഘട്ടവുമാണ്. പരിസരം എന്ന സംഗ്രഹത്തിന്റെ സർവ്വജീവസ്പന്ദനങ്ങളും ഉൾകൊള്ളാൻ കലാകാരൻ പ്രതിജ്ഞാബദ്ധനാകുന്നു. ഉണ്മയുടെ ഘടകങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ദേശം, കാലം, വീട്, പൊറുതി എന്നിവ ദൃശ്യ ബോധ സ്മൃതികളിലൂടെ അന്തർപ്രവാഹമായി മാർട്ടിന്റെ വേറിട്ട പ്രതിപാദനരീതി ചിത്രങ്ങളിൽ കാണാം.

ആനന്ദ് രാമൻ

ഏതോ സയൻസ്-ഫിക്ഷൻ നോവലിലെ മരണത്തിന്റെ ഉപ്പുകാറ്റ് വീശുന്ന അജ്ഞാത കാലത്തെ തോന്നിപ്പിക്കുന്ന സങ്കീർണമായ അവസ്ഥ നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ ഈ വേളയിലും നാം സബ്സ്ക്രൈബ് ചെയ്ത യൂട്യൂബറുടെ ലോക് ഡൌൺ കാലത്തെ വിരസത തള്ളുന്ന ഗ്ലോറിഫൈഡ് ടിപ്സ് അനുകരിക്കുകയോ കാലി മദ്യക്കുപ്പിയിൽ സ്റ്റാറിങ് നൈറ്റ്‌ വരയ്ക്കുകയോ പുട്ടുകുറ്റിയിൽ ഉണ്ടാക്കാവുന്ന പുഡിങ് കേക്കിന്റെ പരീക്ഷണത്തിലോ ആകാം. ഈ സമയത്തും ഒരു പറ്റം മനുഷ്യജീവികൾ സ്വദേശത്തേയ്ക്കുള്ള പ്രയാണത്തിനിടയിൽ നിശ്ചലത ഘനീഭവിച്ച റെയിൽപാളത്തിൽ പ്രതീക്ഷകളോടൊപ്പം ചിതറിപ്പോയി. ദേശം പറ്റുവാനുള്ള പരിഭ്രാന്തിയിലായ തൊഴിലാളികളെ അന്യവൽക്കരിച്ച് അവരുടെ വേഷത്തെയും ആഹാരത്തെയും നാം ട്രോളിക്കൊണ്ട് ഉച്ചയുറക്കത്തിന്റെ ആലസ്യം സോഷ്യൽ മീഡിയകളിലൂടെ വീശിയകറ്റി. അവരുൾപ്പെടുന്ന മനുഷ്യ കുലത്തിന്റെ ദേശം, ഗൃഹാതുരത, സ്വത്വം, കൂടണയാനുള്ള ത്വര ഇവ ഒരു ആഗോളപ്രതിഭാസമാണെന്ന പ്രപഞ്ചസത്യം ഉൾക്കൊണ്ടുകൊണ്ട് കലാകാരൻ ജീവിച്ചു പങ്കു പറ്റിയ ദേശത്തെ കെട്ടിടമോ തെങ്ങോ പശുവോ മൈനയോ കാക്കയോ പഴഞ്ചൊല്ലുകളോ (ഫിക്ഷനുകളിൽ മൈനയും കാക്കയും പുരാവൃത്ത ബിംബങ്ങളാണ് ) ഏതായാലും തന്നെ ചിത്രപ്രതലത്തിൽ അവരോധിക്കുമ്പോൾ കലാകാരനും പ്രപഞ്ചവുമായി ആത്യന്തികമായ ഒരു ഉടമ്പടി രൂപപ്പെടുന്നു.

തൃശൂർ ഫൈൻ ആർട്സ് കോളേജിൽ പഠനം പൂർത്തിയാക്കി കഠിനാധ്വാനത്തിലൂടെ സ്വന്തം ശൈലി മെനഞ്ഞെടുത്ത ചിത്രകാരനാണ് മാർട്ടിൻ ഓ സി.

athmaonline-martin-oc-the-sun-is-shining-but-its-raining

ചൊല്ലുകൾ കെട്ടുപിണഞ്ഞ നാട്ടുജീവിതങ്ങളിൽ നിന്നും ആധുനികതയുടെ പാരസ്പരിക യാഥാർഥ്യങ്ങളിൽ നാം വന്നുചേരുമ്പോഴും പഴഞ്ചൊല്ലുകളിലെ അയുക്തികങ്ങളായ രൂപകല്പനകളുമായി  ഗതകാല സ്മൃതി കളിലൂടെ നാം സന്ധി ചേരുന്നു. ചിത്രത്തിൽ വെയിലും മഴയും കുറുക്കന്മാരുടെ കല്യാണവും കാണാം. ചേമ്പില, വാഴക്കയ്യുകൾ എന്നീ ഗ്രാമ  ചിഹ്നങ്ങൾകൊണ്ട് ദേശത്തെ  പ്രതീകാത്മകമായി കാണിച്ചിരിക്കുന്നു. കയ്യിൽ തത്തയുമായി അത്ഭുതത്തോടെ പെൺകുട്ടി നോക്കിയിരിക്കുന്നതു കാണാം. പൗരസ്ത്യ വസ്ത്രവും മാസ്ക് ധരിച്ച മനുഷ്യരൂപങ്ങൾ,  വാദ്യോപകരണങ്ങൾ വായിക്കുന്ന അവർക്കിടയിൽ ആത്മീയ ചൈതന്യത്തോടെ പാതി മറഞ്ഞിരിക്കുന്ന സൂഫി. ദുരൂഹത നിറഞ്ഞ  ഫിലോസഫിക്കൽ സറ്റയർ.

marrtin-oc-the-fun-starts-here

പലായനമോ പ്രയാണമോ എന്തുമാകട്ടെ അരക്ഷിത കാലത്തിന്റെ കത്തുന്ന കരിന്തിരിക്കൊണ്ട് വ്യഥകളെ കെട്ടി ഉറപ്പിക്കുവാൻ  ആഗോള തൊഴിലാളി നേരിടുന്ന സാങ്കേതികസമസ്യകളെ മാർട്ടിന്റെ ഈ വർക്കിലൂടെ കൂട്ടിവായിക്കാനാകും.

athmaonline-martin-oc-anand-raman

അതിനാഗരികത  കയ്യാളിയ  പ്രാമാണ്യ വ്യവസ്ഥിതികളുടെ  പുതിയ കാലത്ത് തെങ്ങ് തേങ്ങ തുടങ്ങിയ കാർഷികപ്രതീകങ്ങൾക്ക് എന്ത് പ്രസക്തിയെന്ന ഭൗതിക പരിതഃസ്ഥിതിയിലെ അർത്ഥ വിനിമയം ഒരു പക്ഷെ കലാകാരനെ വിചാരണ ചെയ്തേക്കാം. മാർട്ടിന്റെ ‘ഹൈപ്പർ റിയലിസ്റ്റിക് ‘ ശൈലി ദൃശ്യത്തെ പോഷിപ്പിക്കുന്നു. ചെന്തെങ്ങ് പ്രതിനിധീകരിക്കുന്ന നാട്ടു നന്മകൾ തുടിക്കുന്ന സ്ത്രൈണത,  നീലവർണത്തിൽ ഘനീഭവിച്ച ആകാശം എന്നിവ കാഴ്ചയ്ക്ക്  ഉന്മാദം നൽകുന്നു.

athmaonline-martin-oc-painting-01

കുലച്ച പന,  സമൃദ്ധമായ ഇല,  സൂക്ഷ്മമായ വര മറ്റൊരു ‘ഹൈപ്പർ റിയലിസ്റ്റിക് ‘ കോമ്പോസിഷൻ കാഴ്ചയെ പോഷിപ്പിക്കുന്നു.  ദൈഹികമായി ദൃശ്യത്തെ പാംസുലയായ കന്യകയോട് വേണമെങ്കിൽ ഉപമിക്കാം.  രതിയുടെ ഗൂഡമായ  കോശഘടനകളുടെ ഇഴയടുപ്പം മാർട്ടിൻ തന്റെ വൈയക്തികമായ ക്രാഫ്റ്റിൽ പ്രതിഫലിപ്പിക്കുന്നതോടൊപ്പം  പ്രകൃതിയോടുള്ള കലാകാരന്റെ ഉപസേവ വിസ്‌മൃതിയിലായ ഒരു ഗോത്ര സംസ്കാരത്തിൽ നിന്നും ആധുനിക പരിസരത്ത് ജീവിക്കുമ്പോഴും (ചിലപ്പോൾ പ്രവാസജീവിതവും ) ദേശം,  വീട്, പൊറുതി എന്നിവ തന്നെയാണ് സ്ഥായിയായ അഭയമുദ്ര എന്ന് മാർട്ടിൻ ചിത്രത്തിലൂടെ  സ്ഥാപിക്കുന്നുണ്ട്.

athmaonline-martin-oc-painting-04

പ്രവാസകാലത്തിലെ സുഖമുള്ള നോവായി സ്വപ്നതുല്യമായ  ഗൃഹ ചിന്തകളുടെ വിദൂരചിത്രം.

athmaonline-martin-oc-painting-02

നീലിമ പടർന്ന പശ്ചാത്തലത്തിൽ പഴുത്തു തുടുത്ത പപ്പായ,  പ്രതീകാത്മകമായി  നാട്ടുപച്ച ശൈശവകാല നട്ടുച്ചകളെ ഓർമിപ്പിക്കുന്നു.

athmaonline-martin-oc-painting-03

ഗതകാല  ജീവിതത്തിലേക്കുള്ള സെർച്ച്‌ എഞ്ചിനായി ഓർമ്മകൾ  മടക്കയാത്രകളുടെ മുഷിപ്പിനെ ടോൾഫ്രീ നമ്പറില്ലാതെ ആട്ടിയകറ്റുന്നു. ത്രികോണക്ഷേത്രാകൃതിയിലെ കോമ്പോസിഷൻ. നിഴൽപ്പരപ്പിൽ സ്ഫടികം പോലെ ജലാശയം.

athmaonline-martin-oc-begining-of-summer

വിളഞ്ഞ പഞ്ഞിക്കായ,  പച്ചക്കൊമ്പുകൾ,   വേനൽ,  നാട്ടുകാഴ്ചകളുടെ  ആർകൈവ്‌സാണ്  മാർട്ടിന്റെ ക്യാൻവാസുകൾ.

athmaonline-martin-oc-my-space-is-burning

പനോരാമിക് മായക്കാഴ്ചയിൽ കത്തുന്ന മേൽക്കൂര, പുകച്ചുരുൾ,  നിശബ്ദതയുടെ തോക്കിൻ മുനയിൽ ആത്മരക്ഷാർത്ഥം സ്തംഭിച്ച് പകൽ. ശാന്തമായ ജലാശയം.

athmaonline-martin-oc-fifth-floor

മനുഷ്യപ്പറ്റില്ലാത്ത ഇടനാഴി.  ഏതോ ഹോസ്പിറ്റലിന്റെ അഞ്ചാമത് നില,  മരണസമാനമായ മൗനം,  ജഡം വഹിക്കുന്ന ട്രോളിയുടെ അസഹനീയമായ കരകര ശബ്ദം മാത്രം. കുത്തു കൊണ്ടവന്റെ ചോരയിൽ ഉറുമ്പരിച്ചേക്കാം ആര് ആരെയൊക്കെ അറിയുന്നു.  ഭ്രമാത്മകമായ പശ്ചാത്തലം.

martin-oc
മാർട്ടിൻ ഒ. സി

Profile :

Martin OC
Self taught artist

Solo shows

2016 : “UNTITLED” Lalithakala Akadami Gallery, Thrissur
2011 : “REFLECTIONS” Lalithakala Akademi Gallery, Thrissur
2008 : ’’A DRIFT’’ gallery beyond, Mumbai
2006 : Waiting for a New Vision, Contemporary Art Gallery, Kochi.
2001 : Dreams of Precautions, Exhibition of paintings, Kerala Lalithakala Akademi Gallery, Thrissur.
2001 : Exhibition of Paintings, Kalakendra, Palakkad.
1997 : Exhibition of Paintings, Kerala Lalithakala Akademi Art Gallery, Thrissur.

Participation

2018 : RADIANT, Kerala Lalithakala Akademi Art Gallery, Thrissur
2016 : ANOTHER LIFE IS POSSIBLE, PAGAN FEST, Kerala museum, Kochi
2016 : TIME AND SPACE Gallery,Bangalur . 2014_Regional art exhibition, Regional centre galleries,Chennai
2011 : Summer show at Cima gallery kolkata
2011 : “space untitled” David hall Cochi
2011 : symbiotic punctuation, VERNISSAGE art gallery, Cochi
2010 : PREVIEW Niv ARTCENTRE, New Delhi
2009 : PREVIEW Gallery OED, Cochi
2008 : Pastiche, Chaithanya art gallery, Cochi
2008 : Representation-2, organized by Triva Contemporary,Trivandrum
2008 : Asian contemporary Art Fair Newyork, participation with gallery beyond, Mumbai
2008 : “Joie de Vivre” fund raiser for 2 NGO’s at Gallery Beyond, Mumbai
2008 : Representation-3, organized by Triva Contemporary, Trivandrum.
2007 : SOUTH BY SOUTH WEST, Travancore Art Gallery, New Delhi
2007 : Four Young Artists, Kashi Art Gallery, Kochi.
2000 : Kavalmaram, Lalithakala Akademi Art Gallery, Thrissur.
1999 : Kerala Lalithakala Akademi Art Gallery, Kozhikode.
1997, 98, 2000, 2001, 2002, 2006, 2010,2012– Participated in the State exhibitions organized by Kerala Lalithakala Akademi.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...