വിശപ്പിന്റെ ഉൾവിളികൾ

0
326

കാവ്യവീഥി

കവിത: വിശപ്പ്
കവി: ശിൽപ നിരവിൽപ്പുഴ

വിഭീഷ് തിക്കോടി

ജീവിത ദു:ഖങ്ങളുടെ പ്രതിഫലനങ്ങൾ വ്യത്യസ്ഥമായ ആഖ്യാന പാടവത്തോടെ തീക്ഷണമായ പദസഞ്ചയങ്ങളാൽ അനുവാചകരിലേക്ക് സംക്രമിപ്പിക്കുന്ന കാവ്യ കാഴ്ചയാണ് ” വിശപ്പ് ” എന്ന കവിതയിലൂടെ എഴുത്തുകാരി ശിൽപ്പ നിരവിൽപുഴ അനുഭവവേദ്യമാക്കുന്നത്.

നിസ്സഹായതയുടെ നിലവിളിക്കൊടുവിൽ ഭയവിഹ്വലതയോടെ നാലു ചുവരുകൾക്കുള്ളിൽ അനാഥത്വത്തിന്റെ ഭാണ്ഡം പേറി ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുൻപിൽ പകച്ച് നിൽക്കുന്ന രണ്ട് മനുഷ്യക്കോലങ്ങളുടെ നിഴൽ ചിത്രങ്ങൾ കവിതയിൽ അനുവാചകരുടെ മനസ്സിലേക്ക് നിശബ്ദമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

vibheesh-thikkodi
വിഭീഷ് തിക്കോടി

” സംസ്കാര സമ്പന്നർ ” എന്ന് സ്വയം അവകാശപ്പെടുന്ന സമൂഹത്തിലെ ചിലർ അവശ ജന്മങ്ങളോട് എന്തിന്റെ പേരിലാണെങ്കിലും കാട്ടിക്കൂട്ടുന്ന മനുഷ്യത്വരഹിതമായ അക്രമേണാത്സുകമായ ഇടപെടലുകൾ മൂലം മുറിവേൽക്കപ്പെടുന്ന ഹൃദയത്തിന്റെ ദൈന്യതയും വികാരവായ്പ്പും, ഒപ്പം ഗതകാല സ്മരണകളുടെ വേലിയേറ്റങ്ങളും സമകാലീനമായ ഭാഷയിൽ, ശക്തമായ കാവ്യബിംബങ്ങൾ നിരത്തി അവതരിപ്പിക്കുന്നതിൽ കവയിത്രി വിജയിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കുവാൻവയ്യ.

അടിവയറ്റിലേറ്റ തൊഴിയുടെ വേദനയോടെ ആരംഭിക്കുന്ന കവിത, പേശീബലത്തിന്റെ വന്യമായ ക്രൂരതകൾ കുരുക്കിട്ട് മുറുക്കുന്ന നിരാംലംബന്റെ ഉള്ളകങ്ങളിലെ പൊളളലും നീറ്റലും വായനക്കാരിലേക്ക് കോരിയിട്ട് ഹൃദയങ്ങള അസ്വസ്ഥമാക്കുന്നുണ്ട്.

അറിയാത്ത കാരണത്താൽ അമ്മയുടെ സാരി ത്തലപ്പിൽ നാലുകാലുകൾ തൂങ്ങിയാടിപ്പോൾ വിധിയുടെ പ്രഹരമേൽക്കണ്ടി വന്ന കുരുന്നുകളുടെ മരവിച്ച മനസ്സും വയറ്റിലെആളുന്ന കനൽക്കട്ടകളും വരികളിൽ വേദനയുടെ ആഴം നിറയ്ക്കുന്നു.

ഉള്ളിൽ ദു:ഖം നിറയുമ്പോഴും അരണ്ട ചിരികൾക്കായ് ശ്രമിക്കുമ്പോഴുണ്ടാകുന്ന വേദനയും, കടുത്തൊരൊടിയുടെ അഘാതവും വകവെക്കാതെ അതീജീവനത്തിനായ് ഒരു പിടി അന്നം കൈകളിൽ ഒതുക്കി, കൂടെപ്പിറപ്പിന് കണ്ണീരുപ്പുള്ള അത്താണിയാവാൻ ശ്രമിക്കുന്ന സാഹോദര്യത്തിന്റെ ഉദാത്തമായ ഭാവമാണ് ഈ കവിതയുടെ ഉൺമ.

കവിത വായിക്കാം…

വിശപ്പ്

 

LEAVE A REPLY

Please enter your comment!
Please enter your name here