കടെലും കിനാവും

0
597
the arteria - athmaonline-03

ഗോത്രഭാഷാ കവിത

ഹരീഷ് പൂതാടി

കാടെഞ്ചു ബുറെചല
അടിതെച്ചും അവെഒക്ക
മറിഞ്ചുവീവെ ഈ നാനും
നീയൊഞ്ചു വീന്തെല
നാനു കാണി ഈ മണ്ണിലി

കടെലെക്കു കിനാവു തന്ത
കരെ ഏക്കു പൂതി തന്ത
കടെലു കണ്ട കിനാവു ഒക്ക കരനെ ആഞ്ചേൻഞ്ചു ഒപ്പറ പോയ
പുയെ പറയിഞ്ചോ

വാരിപുടിപ്പെ നിന്നെമ്പെത്ത മണൽമണിനെയും
തരുവെ നാനു എൻന പ്രണയകാവ്യ

ഒയുക്കിലിത്ത ഇലെ ആവ ഏക്കു പൂതി
തടെയടെ ഒയുകുവ
ഒയിക്കിലിത്ത താള ആകണു
തുയെഞ്ചു നീങ്കുവ

കിരെയടെ കിരെഞ്ചോരു
കടെലാമെ കണ്ടെനും
കടെലുപുച്ചു കണ്ടെനും
തെളിഞ്ചിച്ചും നീലെ ബോള്ള കണ്ടെനും
കടെലാവ കണ്ട കിനാവു മാത്ര…

കടലും കിനാവും

കാടൊന്നു വിറച്ചാൽ അടിതെറ്റും
അടപടലം മറിഞ്ഞു വീഴും ഈ ഞാനും
നീയൊന്നു വീണാൽ
ഞാനില്ല ഈ മണ്ണിൽ

കടലെനിക്ക് കിനാവുകൾ നൽകി
കരയെനിക്ക് മോഹം നൽകി
കടൽ കണ്ട സ്വപ്നമത്രയും കരയെ പറ്റിയാണെന്നു കൂടെ വന്ന പുഴ പറഞ്ഞു

പുൽകിടാം നിന്നിലെ
ഓരോ മണൽ തരിയിലും
തന്നിടാം ഞാനെന്റെ പ്രണയകാവ്യം

ഒഴുക്കിലെ ഇലയായിടാൻ
കൊതിച്ചു ഞാൻ
തടഞ്ഞിടാതെ ഒഴുകിടാൻ
ഒഴുക്കിലെ താളമായിടാം
തുഴഞ്ഞൊന്നു നീങ്ങിടാൻ

കരയാതെ കരഞ്ഞൊരു
കടലാമ കണ്ടതും
കടൽപുറ്റു കണ്ടതും
തെളിഞ്ഞിട്ടും നീലിച്ച വെള്ളം കണ്ടതും കടലാവാൻ കണ്ട കിനാക്കൾ മാത്രം..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here