HomeTHE ARTERIASEQUEL 115മെട്രോക്കാരി

മെട്രോക്കാരി

Published on

spot_img

(കവിത)

അനീഷ് പാറമ്പുഴ

ഒരു രോഗക്കാരിയെ
ആരേലും പ്രേമിക്കുമോ
പ്രേമിച്ചാല്‍ തന്നെ കെട്ടി
അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോ

എന്തോ എനിക്കിവളെ
പെരുത്തിഷ്ടമാണ്
ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു
കിതക്കുന്ന വലിവുകാരി

പുകവലിയന്മാര്‍ രാവിലെ തന്നെ
അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും
വലിയ ചുമയിലേക്ക്
വലിവിലേക്ക് ബഹളത്തിലേക്ക്

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

അപ്പോള്‍ കണ്ടാലും
മിണ്ടാതെ മാറിപ്പോയേക്കും
സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ല

രാത്രിയില്‍ ഒരല്‍പ്പം ശമനം ലഭിക്കുമ്പോള്‍
പുതപ്പിലേക്കെന്നപോലെ
ഇരുട്ടില്‍ സര്‍വ്വവും ഉള്‍വലിച്ച്
നീ ഒന്ന് മയങ്ങും
ആ കിടപ്പ് കാണുമ്പോള്‍
ഞാന്‍ ഓര്‍ക്കും
എന്തൊരു ചന്തമാണിവള്‍ക്ക്

പ്രിയപ്പെട്ടവളേ നഗരമേ

നിന്നെ രാത്രിയില്‍, അതിരാവിലെ
എനിക്കെന്തിഷ്ടമാണെന്നേ…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this