കവിത
ബിനേഷ് ചേമഞ്ചേരി
എഴുതിയ കവിതയിലെ
ആദ്യത്തെ വരി തിരുത്തിയെഴുതുകയാണ്.
മഴ എന്ന ആദ്യ പദം
വെട്ടിമാറ്റി വേനൽ എന്നെഴുതിച്ചേർക്കുന്നു.
മഴയ്ക്കും വേനലിനുമിടയിലെ
മഞ്ഞുകണത്തിനെ ഉരുകിത്തീരുവാനായൊരു
ഇലത്തുമ്പിലേക്കു കുടിയിരുത്തുന്നു.
ആർദ്രമെന്നെഴുതിയ മനസ്സിനെ
ചൂണ്ടുവിരലുകൊണ്ടു കോരിയെടുത്ത്
ഇല്ലിപ്പടർപ്പുകളിൽ തൂക്കിയിടുന്നു.
തിരുത്തലുകൾക്കിടയിൽപാതിവഴിയിൽ
കളഞ്ഞു പോയ ജീവിതമെന്ന വാക്കിനെ
ഏതു വരിയിലേക്കാണിനി എഴുതിച്ചേർക്കേണ്ടത്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.