Homeകവിതകൾ

കവിതകൾ

ട്രോൾ കവിതകൾ – ഭാഗം 10

വിമീഷ് മണിയൂർപറന്നുലോക്ക്ഡൗണിൽ അടങ്ങിയിരിക്കാൻ കഴിയാതിരുന്ന ഒരു ഈച്ച തിരഞ്ഞ് നടന്ന് തീട്ടത്തിൽ പോയിരുന്നു. തൂറിക്കഴിഞ്ഞ പോലത്തെ സുഖം ഈച്ച അറിഞ്ഞു. മെഡിക്കൽ ഷോപ്പിൽ പോയി ഗുണമേൻമയുള്ള മാസ്ക് വാങ്ങി ഈച്ച വീട്ടിലേക്ക് പറന്നു....

ശരീരമില്ലാത്തവർ

ഗിരീഷ് വര്‍മ്മപറയുന്നതെന്തും വായുവിലലയടിക്കുന്നുണ്ട്. കുഞ്ഞലകൾക്ക് പോലുമെന്ത് തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്. നാവറുപ്പ് സംഘം ഉയരും നാവുകളറുക്കുന്നോർ ചരിത്രത്തിൽ വീര സമരങ്ങളിൽ പുറംതിരിഞ്ഞുനിന്നോർ. നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ കയറുമിടങ്ങളിൽ കയറിയവർ മകുടങ്ങൾ പൊളിക്കും. ഏറുമാടങ്ങളിലിരുന്ന് വഴിതെറ്റിയലയന്നവർക്ക് നരകത്തിലേക്ക് വഴി ചൂണ്ടും. രാജ്യസംരക്ഷകരാണെന്ന് നടിക്കുമ്പോൾ കാടും മേടുമവർ ചുട്ടെരിക്കും. ഒറ്റയാന്റെ ചെയ്തികളാണ് മനുഷ്യകൃഷിയിടങ്ങളിൽ സംഘമിറങ്ങുമ്പോൾ.ശരീരമില്ലെന്നത് പോകട്ടെ ശുദ്ധമായി നയിക്കേണ്ടുന്ന ഒരാത്മാവുമില്ലന്നതാണ് കഷ്ടം!വെറും ശബ്ദങ്ങൾ മാത്രം ചോര കുടിക്കുന്ന...

സൂക്ഷ്മത്തിൽ ചിലത്

ശ്രുതി വി.എസ് വൈലത്തൂർസൂക്ഷിച്ച് നോക്ക് കാണാൻ ഇനിയും ബാക്കിയില്ലേ.... അതിന് ...? മനുഷ്യന്റെ പുറംതോട് പൊട്ടിച്ചിങ്ങിറങ്ങണം പൊട്ടിച്ചിതറുന്ന മണൽ തരികളെ കാണാൻ, സൂക്ഷ്മജീവികളുടെ വന്യമായ പ്രണയം കാണാൻ...കേൾക്കാൻ ഇനിയുമെത്ര ബാക്കി ഇരുട്ടിൽ കാടിന്റെ ഉൾത്തടം വിറച്ചു ശബ്ദിക്കുന്നത് . കടലാഴങ്ങളിൽ വേരുകൾക്കിടയിൽ പെറ്റുപെരുകുന്നത്...സൂക്ഷിച്ചിറങ്ങണം മനുഷ്യനിൽ നിന്ന് പുറംതോട് പൊട്ടിച്ച് ഉള്ളിൽ , കയറിച്ചെന്നിരിക്കണം നീ , നിന്നെ മാത്രം തേടണം ബാക്കിയാകുന്നതിന്റെ ഉത്തരം തിരയണം...തോടിനുള്ളിലിരിക്കുമ്പോൾ മനുഷ്യനാകാത്തതും ചിലതിനെ...

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

കവിത പ്രതാപ് ജോസഫ്നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ് വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ് അതിന്റെയറ്റത്ത് വലിയ കുന്നിൻചെരുവിൽ ഓലമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കൊരാൾ വസിക്കുന്നു മഴപെയ്യുന്നുണ്ട്, കാറ്റടിക്കുന്നുണ്ട് മണ്ണെണ്ണയും വാങ്ങി അയാൾ വീട്ടിലേയ്ക്ക് മടങ്ങുന്നുഎന്റെ ഹൃദയത്തിന്റെ ഇരുട്ടുനിറഞ്ഞ...

പെൺ വിചാരം

കവിത ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി ഹൃദ്യമായി പറയുമ്പോൾ നീ, വരണ്ടുണങ്ങിപ്പോയ അതിലെ കറുത്ത പാടുകളും അതിന് താഴെ ചിരി വറ്റിയ ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി പതിയെ പറഞ്ഞപ്പോൾ നീ, കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.ഞാൻ നിന്റെ...

യക്ഷിയുടെ മരണം

കവിതവിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)യക്ഷി മരിച്ചു വേഷഭൂഷാദികളിൽ പൊതിഞ്ഞ തുടു മാറും,തുടുതുടുത്ത തുടകളും, നാഭീതടങ്ങളും പക്ഷികൾ കൊത്തിപ്പറിച്ചു അക്ഷികളമ്പരന്നു കക്ഷികളോടിമറഞ്ഞു സാക്ഷിയായ കാലം മൗനത്തിലാണ്ടുസ്വത്വസാക്ഷാത്കാരത്തിനായി ഇന്നുമാ യക്ഷിയുടെയാത്മാവ് സ്വപ്നസഞ്ചാരിണിയായലയുന്നു എന്നിൽനിന്നു നിന്നിലേക്കും നിന്നിൽനിന്നു മറ്റൊരുവനിലേക്കും!*കുന്നത്തൂർ പാടിയിലെ യക്ഷിയെ പറ്റി എഴുതിയ കവിത *...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

തെറ്റിയെഴുതി, തിളച്ചു തൂവി

ഗായത്രി. എം.മരിച്ചു പോകുമ്പോൾ  ആരും ഒന്നും കൊണ്ടു പോകുന്നി- ല്ലെന്നു പറയുന്നതൊക്കെ  വെറുതെയാണ്. പണ്ടു വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടിക്കലങ്ങൾ കാണാതായിട്ടുണ്ട് - ഒരേട്ടനുമനിയനും. അമ്മയും അമ്മമ്മയും ഓരോന്നു കൊണ്ടുപോയതാവാനേ തരമുള്ളൂ.  അതോ ഇനി മുത്തശ്ശനാണോ?  നിശ്ചയമില്ല. ഏതായാലും തിരയാനിനി സ്ഥലം ബാക്കിയില്ല,  സംഗതിയൊട്ടു കാണുന്നുമില്ല....അടുപ്പത്ത് കലത്തിൽ വെച്ച അരി തിളച്ച്...

നീയാണ് കാരണം

സലാം ഒളവട്ടൂര്‍നീ പെയ്തിട്ടു പോയ പുഞ്ചിരിയാണെന്‍റെ കിനാവിന്‍റെ പുഴ നിറച്ചൊഴുക്കിയത്നീ അയച്ച കല്യാണക്കുറിയാണെന്‍റെ ഉള്ളിന്‍റെയുള്ളിലൊരു ഇരമ്പുന്ന സാഗരം പണിതിട്ട് പോയത്നീ തന്നയോര്‍മകാളാണെന്‍റെ ഏകാന്തതയുടെ തീരത്തെ തിരയടിച്ചുണര്‍ത്തിയത്നീ മറന്ന വാക്കാണെന്‍റെ മോഹ പക്ഷികളാകാശം തൊടാതെയിറങ്ങി...

ഡിസംബർ ആറ്

കവിത സതീഷ് കളത്തിൽഅഹങ്കാരികളായ പിക്കാസുകൾക്ക്, ഭ്രാന്തിളകിയ അലവാങ്കുകൾക്ക്, ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക് ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ എളുപ്പം സാധിക്കുമെന്നു തെളിയിച്ച, ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം; ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

നാടന്‍പ്രേമം

ബിജു. ടി. ആർ പുത്തഞ്ചേരിപഴയ വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ നീലശംഖുപുഷ്പത്തിന്റെ നേര്‍ത്ത പുഞ്ചിരിയില്‍ വീണ്ടെടുപ്പിന്റെ തിളക്കം കാണാം ... ഉമ്മറത്തിണ്ണയില്‍ വെച്ച നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ തണുത്തവെള്ളം  മുഖത്തൊഴിക്കുമ്പോള്‍ ആലസ്യത്തിന്റെ കറുത്തപക്ഷികള്‍ ആകാശത്തേയ്ക്കുയരുന്ന ചിറകടി കേള്‍ക്കാം... അടുക്കളയിലെ മേശയ്ക്കു മുകളില്‍ മണ്‍കലത്തിലടച്ചുവെച്ച മോരുവെള്ളത്തിന് മരിച്ചുപോയ(തണുത്തു പോയ) ആത്മവിശ്വാസത്തെ തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്. പിഞ്ഞാണത്തില്‍ വിളമ്പിയ കുത്തരിച്ചോറും സാമ്പാറും, ചുട്ടപപ്പടവും  പച്ചമുളകിന്റെ ചമ്മന്തിയും, കാച്ചിയമോരും.... മാതൃത്വത്തിന്റെ...
spot_imgspot_img