നീയാണ് കാരണം

0
462

സലാം ഒളവട്ടൂര്‍

നീ
പെയ്തിട്ടു പോയ
പുഞ്ചിരിയാണെന്‍റെ
കിനാവിന്‍റെ പുഴ
നിറച്ചൊഴുക്കിയത്

നീ
അയച്ച
കല്യാണക്കുറിയാണെന്‍റെ
ഉള്ളിന്‍റെയുള്ളിലൊരു
ഇരമ്പുന്ന സാഗരം
പണിതിട്ട് പോയത്

നീ
തന്നയോര്‍മകാളാണെന്‍റെ
ഏകാന്തതയുടെ തീരത്തെ
തിരയടിച്ചുണര്‍ത്തിയത്

നീ
മറന്ന വാക്കാണെന്‍റെ
മോഹ പക്ഷികളാകാശം
തൊടാതെയിറങ്ങി പോയത്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here