സൂക്ഷ്മത്തിൽ ചിലത്

0
356
athmaonline-sruthi-vs-vailathur-thumbnail

ശ്രുതി വി.എസ് വൈലത്തൂർ

സൂക്ഷിച്ച് നോക്ക്
കാണാൻ ഇനിയും
ബാക്കിയില്ലേ….
അതിന് …?
മനുഷ്യന്റെ പുറംതോട്
പൊട്ടിച്ചിങ്ങിറങ്ങണം
പൊട്ടിച്ചിതറുന്ന
മണൽ തരികളെ കാണാൻ,
സൂക്ഷ്മജീവികളുടെ
വന്യമായ പ്രണയം കാണാൻ…

കേൾക്കാൻ ഇനിയുമെത്ര
ബാക്കി
ഇരുട്ടിൽ കാടിന്റെ
ഉൾത്തടം
വിറച്ചു ശബ്ദിക്കുന്നത് .
കടലാഴങ്ങളിൽ
വേരുകൾക്കിടയിൽ
പെറ്റുപെരുകുന്നത്…

സൂക്ഷിച്ചിറങ്ങണം
മനുഷ്യനിൽ നിന്ന്
പുറംതോട് പൊട്ടിച്ച്
ഉള്ളിൽ , കയറിച്ചെന്നിരിക്കണം
നീ , നിന്നെ മാത്രം തേടണം
ബാക്കിയാകുന്നതിന്റെ
ഉത്തരം തിരയണം…

തോടിനുള്ളിലിരിക്കുമ്പോൾ
മനുഷ്യനാകാത്തതും
ചിലതിനെ തിരയാൻ
ഉപേക്ഷിക്കാനാവാത്തതും

ഒന്നുമൊന്നും കാണാനും ,
കേൾക്കാനുമാകാത്തവരാണ്
“നമ്മൾ ”

ഇപ്പോൾ സൂക്ഷിച്ച് നോക്ക്
ഈ പുറംതോടിനുള്ളിൽ
നീയെത്രയുണ്ടെന്ന്…?

ശ്രുതി വി.എസ് വൈലത്തൂർ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here