ശരീരമില്ലാത്തവർ

0
386
shareeramillathavar

ഗിരീഷ് വര്‍മ്മ

പറയുന്നതെന്തും
വായുവിലലയടിക്കുന്നുണ്ട്.
കുഞ്ഞലകൾക്ക് പോലുമെന്ത്
തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!

അവരൊരു സംഘമാണ്.
നാവറുപ്പ് സംഘം
ഉയരും നാവുകളറുക്കുന്നോർ
ചരിത്രത്തിൽ
വീര സമരങ്ങളിൽ
പുറംതിരിഞ്ഞുനിന്നോർ.
നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും
നാക്കിനെല്ലില്ലാത്തോർ.

ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ
കയറുമിടങ്ങളിൽ കയറിയവർ
മകുടങ്ങൾ പൊളിക്കും.
ഏറുമാടങ്ങളിലിരുന്ന്
വഴിതെറ്റിയലയന്നവർക്ക്
നരകത്തിലേക്ക് വഴി ചൂണ്ടും.
രാജ്യസംരക്ഷകരാണെന്ന്
നടിക്കുമ്പോൾ
കാടും മേടുമവർ ചുട്ടെരിക്കും.
ഒറ്റയാന്റെ ചെയ്തികളാണ്
മനുഷ്യകൃഷിയിടങ്ങളിൽ
സംഘമിറങ്ങുമ്പോൾ.

ശരീരമില്ലെന്നത് പോകട്ടെ
ശുദ്ധമായി നയിക്കേണ്ടുന്ന
ഒരാത്മാവുമില്ലന്നതാണ് കഷ്ടം!

വെറും ശബ്ദങ്ങൾ മാത്രം
ചോര കുടിക്കുന്ന വായുള്ള
വെറും ശബ്ദങ്ങൾ.
ശബ്ദങ്ങൾക്ക് കടന്നു വരാൻ
തടസ്സങ്ങളില്ല.
അതുകൊണ്ടെപ്പഴും നിങ്ങളെ / നമ്മളെ
വിഴുങ്ങാനാ ശബ്ദങ്ങൾ വരാം.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here