Homeകഥകൾ

കഥകൾ

മണ്‍സൂണ്‍ 2018

അഖിൽ എസ് മുരളീധരൻഅവള്‍ പോയി.. നിമിഷ എന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു .അവള്‍ ഒന്നും മിണ്ടിയില്ല. കേരളത്തില്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് നീളുന്ന ഇന്ത്യന്‍ റെയില്‍വേ ലൈനിലൂടെ നീലത്തീവണ്ടി കിതച്ചോടി..... വെള്ളം...

വിശ്വാസം

കഥ നവീൻ എസ്ഇടവിട്ട് മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു അത്. ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ സ്റ്റേഷൻ ഏതാണ്ട് വിജനമായി. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തെ മഴത്തണുപ്പ് പുതച്ചുറങ്ങുന്ന സിമന്റ് ബെഞ്ചിലിരുന്ന് ആരോ മറന്ന് വെച്ച സായാഹ്ന...

ലേ ദിമോയ്സൽ ദി അയ്യമ്പുഴ അഥവാ അയ്യമ്പുഴയിലെ സുന്ദരി.

കഥ ഹരിഹരൻ. എസ്കേളികൾക്കു ശേഷം കാര്യപരിപാടിയിലേയ്ക്ക് കടന്നതേയുള്ളു... അപ്പോഴേക്കും അവന്മാർ വാതിലിൽ മുട്ടാൻ തുടങ്ങി."ഇറങ്ങി വാടാ നാറി... ഇന്ന് നാട്ടുകാരുടെ മുന്നിൽ നിന്നെ പിടിച്ച് നിർത്തിയിട്ടു തന്നെടാ.."സരോജിനിയുടെ വിയർപ്പു പൊടിഞ്ഞ ഉടലിൽനിന്നും ജോയപ്പൻ വേഗത്തിൽ...

അഡൽട്സ് ഒൺലി

കഥപ്രദീഷ് കുഞ്ചുസീൻ ഒന്ന് ആരംഭിക്കുമ്പോൾ .... ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഓർമ്മചിത്രംപോലെ, മണ്ണിനടിയിൽ പുതഞ്ഞുകിടന്ന്, ലോകത്തെ മുഴുവൻ തീക്ഷ്ണമായി നോവിച്ച ആ കുഞ്ഞു പെൺകുട്ടിയുടെ ചലനമറ്റു കിടന്ന കണ്ണുകൾ കണക്കെ, ആറുവയസ്സുകാരൻ നിർമലിന്റെ മൃതശരീരം ആകാശത്തേക്ക്...

കാടിറങ്ങി കൊറോണയിലേക്ക്

ചെറുകഥ റഫീഖ് പട്ടേരിപതിനെട്ട് ദിവസത്തെ കാനന ജീവിതം.... ഞങ്ങൾ മൂന്ന് പേർ ... അതെ കാടിന്റെ അനന്തമായ ഭാവപ്രകടനങ്ങൾ കണ്ടും അനുഭവിച്ചും ഡോക്ടർ ഹരിയും പോലീസുകാരൻ മധുവും പിന്നെ ഞാനും പതിനെട്ടാമത്തെ ദിവസവും പിന്നിട്ടു. അത്...

തെറ്റിപ്പൂ സമിതി

കഥ അരുണ്‍ നാഥ് കൈലാസ്ഉച്ചക്കൊരു ഉറക്കം തൂങ്ങലില്‍ പാങ്ങോടന്‍ തുളസി ഒരു സ്വപ്നം കണ്ടു. ചീകിയ മരച്ചീനിക്കമ്പിന്‍റെ തുമ്പില്‍ ചൂട്ട് ചുറ്റി, അതിനിടയിലേക്ക് തെറ്റിപ്പൂവും തുളസിയിലയും കോര്‍ത്ത്, വാഴവള്ളി കൊണ്ട് കെട്ടി ഒതുക്കിയ ഒരു ചൂട്ടുവിളക്ക്...

അനാച്ഛാദനം

കഥ നിതിൻ മധു ഒന്‍പതാണ് സമയം പറഞ്ഞത്, പക്ഷെ എട്ടരക്ക് എങ്കിലും അവിടെയെത്തണം. സാധാരണ ദിവസങ്ങളില്‍ എല്ലാം കഴിച്ച്, കൂട്ടുകാരികളെക്കാള്‍ നേരത്തെ ലീല കോളേജില്‍ എത്തുന്നതാണ്. അലമാരയില്‍ മടങ്ങിയിരുന്ന കസവ് സാരി തലേ ദിവസം...

ഞാനും ഒരു ഷെർലോക്

കഥജീവൻലാൽതലേദിവസം രാത്രിയാണ് ഫോൺ വന്നത്. "നാളെ നീ കൂടെ വരണം എന്റെ കൂടെ കണ്ണൂർക്ക്. ഒരു ക്യാമ്പസ് പ്രസംഗമുണ്ട്. വന്നാൽ ലൈഫ് കുറച്ചുനേരം കളർഫുൾ ആക്കാം. വിമൻസ് കോളേജ് ആണ്. " മറുതലക്കൽ...

ഭാഗ്യലക്ഷ്മി

പ്രദീഷ് കുഞ്ചുകുളിമുറി ഒഴിവാണ്. അങ്ങനെ  ചിന്തിച്ച സമയത്താണ്  അതിലേക്ക് മകൾ ദീപ്തി  അടുക്കളവാതിലിലൂടെ ഇറങ്ങി, വരാന്തയിലൂടെ കുളിമുറിയിലേക്ക് ഓടിക്കേറിയത്.അയയിൽ നിന്ന്  മേൽവസ്ത്രങ്ങളും അടിവസ്ത്രങ്ങളും  സ്ഥിരമുള്ള ധൃതിയിൽ വലിച്ചെടുക്കുന്ന ഭാഗ്യലക്ഷ്മി, ദീപ്തിയെ  കണ്ടതോടെ വേഗത മനഃപൂർവ്വം...

കാവൽക്കാർ

കഥ രാജേഷ് തെക്കിനിയേടത്ത് ചാഴൂക്കര കുളക്കടവ് റോഡ് പണിക്കാർ ഇറക്കിയിട്ട കരിങ്കൽ ചീളുകൾക്കുള്ളിൽ ഒരു പാമ്പ് സ്ഥിരം വന്നുപോയിരുന്നത് വെറും കഥയല്ല. അലക്കുകടവിൽ മുക്കിപ്പിഴിയാനെത്തുന്ന ബ്രാലത്തെ പുറംപണിക്കാരി രാഗിണിയെ കൊത്താനാകുമെന്ന സംശയം കൃഷ്ണനാശാരി എങ്ങൂത്തെ ഉണ്ണികൃഷ്ണൻ...
spot_imgspot_img