Homeകവിതകൾ

കവിതകൾ

ആരും കാണാത്ത ചില മരണങ്ങൾ

കവിത ശ്രീലേഖ എൽ. കെമരണമെത്തുമ്പോൾ ഞാനറികയില്ലെങ്കിലും വഴുതലോടെൻ വിരലുകൾ നിന്നെ തൊടാനായുംഇനിയുമൽപ്പം മിടിപ്പെനിക്കുണ്ടെങ്കിൽ ജലമൊരൽപം പകർന്നു തന്നീടണം വരിക, എന്നിൽ തുടിപ്പുകളുണ്ടതിൽ അധരമൽപ്പമായ് ചേർത്തു വെച്ചീടണംപറയുവാൻ ബാക്കി വെച്ച സ്വകാര്യങ്ങൾ ചില നിമിഷ സ്ഥലികൾ, പിറന്ന വാക്കുകൾ ഒടുവിലായ് കാത്തിരുന്ന കടത്തിണ്ണയിൽ വെറുതെ ബാക്കി വെച്ച...

തീവണ്ടി സ്റ്റേഷൻമാസ്റ്ററെ ഓർക്കുമ്പോൾ

കവിത സുധീഷ്‌ സുബ്രഹ്മണ്യൻമടുപ്പുതോന്നുമ്പോൾ; എന്നെ ഇറക്കിവയ്ക്കാൻ, നീയൊരത്താണിയാവുന്നു.പ്രണയഭാരങ്ങളുടെ തഴമ്പിൽ ഞാനിരിക്കവേ, നിന്റെ മുറിപ്പാടുകളിൽ കാലം വന്നുമ്മവച്ചെന്ന്, കാറ്റിലൊരശരീരി പരക്കുന്നു.നിസ്സംഗതയോടെ എല്ലാ യാത്രക്കാരെയും യാത്രയാക്കുന്ന, തീവണ്ടിശാലയിലെ കൊടിപിടുത്തക്കാരനെ ഓർത്തുകൊണ്ടിരിക്കെ, മരത്തിന്റെ ദുർബലമായ ഞരമ്പുകളെപ്പേറി, ഒരിലവന്ന് കാലുരുമ്മി വീഴുന്നു.വിഷമഭിന്നങ്ങളുടെ, അരസികമായ ക്ലാസുമുറിയിൽ, ജീവിതം പിൻബഞ്ചിലിരിക്കുന്നു.ഞാനിറങ്ങിപ്പോകവേ; പതിവുപോലെ നീ, പച്ചവീശി യാത്രയാക്കുന്നു.നിന്റെ കണ്ണുകളപ്പോൾ; "കരയാത്ത പെൺകുട്ടി"യെന്ന് ഒരു കവിതയെഴുതുന്നു......ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email...

പൂക്കളുടെ നീറ്റം

അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും... രാവിലെ മുതൽ വൈകുന്നേരം വരെ പതിവാണ്... കാർ നിറുത്തിയിടുന്നതൊരു പൂമരത്തിൻ ചുവട്ടിലാണ്. എന്നും എല്ലാകാലവും പൂക്കുന്ന മരമല്ല; പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു കാലമുണ്ട്.. നേരവും കാലവും കൂട്ടിപ്പിണഞ്ഞു ഒന്നുചേരുന്ന കാലം... നല്ല തെളിച്ചമുള്ള നല്ല കാറ്റുള്ള നല്ല തണുപ്പുള്ള മഞ്ഞുപൊഴിയുന്ന കുളിര് കോരുന്നൊരു കാലം...ചുവന്ന പൂക്കളല്ല.. വയലറ്റ് പൂക്കളല്ല... മരം കാണാത്തത്രയും നിറയുന്ന പൂക്കൾ കടും മഞ്ഞപ്പൂക്കൾ....വലുതല്ല ചെറിയ പൂക്കൾ; തീരെ...

കടലേ കടലേ കടലമ്മേ

കവിതഅജേഷ്.പിഭൂമി നെറുകെ പിളർന്നതിൽ ചിതറിപ്പോയ ചെറു പച്ചപ്പുകളെ ചുറ്റി കടലൊഴുകുന്നുണ്ട് ശാന്തമായി.വെയിലേറ്റ് നാണിച്ചു പോയ കരയെ തൊടാൻ കടൽ ധൃതികൂട്ടും ഉപ്പു ചുവയ്ക്കുന്ന ചുംബനം കൊണ്ട് കരയെ നനയ്ക്കും.മണലിലെഴുതിയ കടലമ്മയെന്ന വാക്കിനെ മുറിച്ച് ഏലേലം താളത്തിൽ വല നെയ്ത സ്വപ്നങ്ങൾ വഞ്ചിയിലേറി കടലിലേക്കിറങ്ങും.ചെറുചൂടുള്ള ചോറ് എരിവു തിങ്ങിയ മീൻ കടലിന്റെ ദാനങ്ങൾ കൊണ്ട് വിശപ്പിനെ...

രണ്ട് കവിതകള്‍

ആര്‍ഷ കബനിഅടയാളംഎന്റെ നാവികാ, നീ വരുമ്പോൾ ഞാനീ കരക്കടയാളമായ് - കടലിനെ കൊടിനാട്ടും.കൊളുത്ത്നമ്മൾ ചുംബിച്ചതുപോലെയാവില്ല - അവർ ചുംബിച്ചിട്ടുണ്ടാവുക. നമ്മൾ പ്രണയിച്ചതു പോലെയാവില്ല അവർ പ്രണയിച്ചിട്ടുണ്ടാവുക. നമ്മൾ പരസ്പരം പാകമായതു പോലെയാവില്ല അവർ പാകപ്പെട്ടിട്ടുണ്ടാവുക. മെരുങ്ങാതെ ഓർമ്മയുടെ ഉറക്കുള്ളിൽ ചിറക് കുടഞ്ഞ് നമ്മുടെ ജനനേന്ദ്രിയങ്ങൾ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...

ഞാനായ ഞാന്‍

സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ ഞാനായി പോയതിന്റെ നിരാശയിലും വിഷാദത്തിലും നിറങ്ങളൊക്കെ മങ്ങി മങ്ങി തുടങ്ങിയപ്പോഴാണത് കണ്ടത്..ഒരു കുഞ്ഞി കവിത "ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്, ചിലരാകട്ടെ വേരുകൾ പടർത്താനും"അപ്പോൾ തോന്നി, ഞാനത്ര മോശം ഞാനൊന്നുമല്ലയെന്ന്..ചിലർക്ക് ആകാശം, എനിക്ക് ഭൂമി. ചിലർക്ക് ചിറകുകൾ എനിക്ക് വേരുകൾ. ചിലർ പ്രണയിക്കും, ഞാൻ സങ്കല്പിക്കും.ഒറ്റ ചിരിയിൽ, ചേർത്തുനിർത്തലിൽ, ചിലപ്പോഴൊക്കെ...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...

പ്രണയം പിരിയുമ്പോൾ

കവിതയഹിയാ മുഹമ്മദ്പ്രണയം പിരിയുമ്പോൾ ഒരു കടൽ ഉടലാകെ മൂടി വെക്കുംപ്രളയം ഒടുങ്ങിയതിന് ശേഷമുള്ള അശാന്തതയിൽ രണ്ട് വൻകരകൾ പിറവിയെടുക്കും.ഏകാന്തതയുടെ ഒറ്റത്തുരുത്തിൽ മൗനത്തിന്റെ കപ്പൽ സഞ്ചാരികൾ നങ്കൂരമിടും നമ്മിൽ നിന്നും പറിച്ചെടുത്ത അട്ടഹാസത്തെ പോക്കുവെയിൽ തൂക്കിലേറ്റുംഅന്ന് എന്റെ കണ്ണുകളിൽ ഒരു കടൽ ചത്തു മലർന്നിട്ടുണ്ടാവും തിരയിളക്കമില്ലാത്ത സഞ്ചാര...

മരണപ്പെട്ടവന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റ്‌

കവിതസുജിത്ത് സുരേന്ദ്രൻ(കവി ലൂയിസ് പീറ്ററിന്)   അദ്ദേഹം, അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റിൽ മൊബൈൽ നമ്പർ മാറ്റിയ വിവരം അറിയിച്ചുകൊണ്ട് അത്, ദൈവത്തിന് ടാഗ് ചെയ്തിരിക്കുന്നു8590607958.അന്നേ ദിവസം അദ്ദേഹവും, ദൈവവും കൂടിയിരുന്ന് മദ്യപിക്കുന്നത് കണ്ടവരുണ്ട്,അവരൊരുമിച്ചാണ് അന്ന് പാരഗൺ ബാറിലെ ജീവനക്കാരനുമായി വഴക്കിട്ടത്,പച്ചത്തെറിവിളിച്ചു പറഞ്ഞത്.അവിടെനിന്ന് അവരിരുപേരെയും കഴുത്തിനുപിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നുലൂയിസ് പീറ്റർ ഉച്ചത്തിൽ പറയുന്നുണ്ട് ;ഞാനൊരു കവിയാണ്.. ഞാനൊരു...

സ്വതന്ത്ര ചിന്തകൾ

ഷിബു കൃഷ്ണൻ സൈരന്ധ്രി അരുവിക്കരഇടവേളയിൽ വിശ്രമം മുറിഞ്ഞ നിമിഷങ്ങൾ, അശാന്തതയുടെ ആത്മ- സ്പന്ദനങ്ങൾ ഞെരിഞ്ഞമരുന്നയീ വിങ്ങലുകൾക്കിടയിലും എന്നെ ഒരിക്കലും പിരിയാത്ത ഓർമ്മകൾ ഉടഞ്ഞു വീണ മനസ്സിലെന്നും പിടയ്ക്കുന്ന ഹൃദയവുമായി അട്ടഹസിക്കുന്നു, എപ്പോഴും കാലമാം ബന്ധനങ്ങളിൽ, ഉഴറുന്നു എന്റെ ജീവൻ.നിദ്ര വിണ്ടു കീറിയ യാമങ്ങളിൽ വേദന തിന്നുന്ന മോഹങ്ങൾ അശാന്തമായ തീരങ്ങളിൽ വിശ്രമിക്കുവാൻ...
spot_imgspot_img