സ്വതന്ത്ര ചിന്തകൾ

2
534

ഷിബു കൃഷ്ണൻ സൈരന്ധ്രി അരുവിക്കര

ഇടവേളയിൽ വിശ്രമം
മുറിഞ്ഞ നിമിഷങ്ങൾ,
അശാന്തതയുടെ ആത്മ-
സ്പന്ദനങ്ങൾ ഞെരിഞ്ഞമരുന്നയീ
വിങ്ങലുകൾക്കിടയിലും എന്നെ
ഒരിക്കലും പിരിയാത്ത ഓർമ്മകൾ
ഉടഞ്ഞു വീണ മനസ്സിലെന്നും
പിടയ്ക്കുന്ന ഹൃദയവുമായി
അട്ടഹസിക്കുന്നു, എപ്പോഴും
കാലമാം ബന്ധനങ്ങളിൽ,
ഉഴറുന്നു എന്റെ ജീവൻ.

നിദ്ര വിണ്ടു കീറിയ യാമങ്ങളിൽ
വേദന തിന്നുന്ന മോഹങ്ങൾ
അശാന്തമായ തീരങ്ങളിൽ
വിശ്രമിക്കുവാൻ വെതുമ്പുന്നു
മൂകതയുടെ കാറ്റു കൊള്ളുവാൻ!
അന്ധതയുടെ കവാടത്തിൽ
നിദ്രയിൽ നിന്നെഴുന്നേറ്റ-
യെന്റെ ഭ്രാന്തമാം സ്വതന്ത്ര ചിന്തകൾ,
ഭ്രാന്തമാം സ്വതന്ത്ര ചിന്തകൾ.
പിടിച്ചു കെട്ടാൻ കഴിയാതെ
കുതിച്ചു പായുന്ന ചിന്തകൾ!

അക്കരയെയുള്ളയീ മനസ്സിലെന്നും
ഇക്കരെയുള്ള പ്രതീക്ഷകൾ മാത്രം!
അങ്ങകലെ പാഞ്ഞു പോയതെൻ
ഹൃത്തിന്റെ വന്യമാം ഭാവനകളോ,
അതോ കൊഴിഞ്ഞ സ്വപ്നങ്ങളോ?
പ്രതീക്ഷതൻ തൂവലോ
നിർവികാരതയുടെ മൗനമോ?
അറിയില്ല, ചിന്തകൾ മാത്രം
സ്വാതന്ത്ര്യം തേടിയലയുന്നു,
വ്യഥകൾ എന്റെയുള്ളിലുറങ്ങുന്നു
എന്നെ ഉറക്കാതെ……
എന്നേ ഉറക്കാതെ….

2 COMMENTS

  1. ആത്മ ഓൺലൈനിന്
    വളരെയധികം നന്ദി
    ??????
    ഷിബു കൃഷ്ണൻ സൈരന്ധ്രി
    അരുവിക്കര

LEAVE A REPLY

Please enter your comment!
Please enter your name here