തീവണ്ടി സ്റ്റേഷൻമാസ്റ്ററെ ഓർക്കുമ്പോൾ

0
316

കവിത
സുധീഷ്‌ സുബ്രഹ്മണ്യൻ

മടുപ്പുതോന്നുമ്പോൾ;
എന്നെ
ഇറക്കിവയ്ക്കാൻ,
നീയൊരത്താണിയാവുന്നു.

പ്രണയഭാരങ്ങളുടെ
തഴമ്പിൽ
ഞാനിരിക്കവേ,
നിന്റെ മുറിപ്പാടുകളിൽ
കാലം വന്നുമ്മവച്ചെന്ന്,
കാറ്റിലൊരശരീരി
പരക്കുന്നു.

നിസ്സംഗതയോടെ
എല്ലാ യാത്രക്കാരെയും
യാത്രയാക്കുന്ന,
തീവണ്ടിശാലയിലെ
കൊടിപിടുത്തക്കാരനെ
ഓർത്തുകൊണ്ടിരിക്കെ,
മരത്തിന്റെ
ദുർബലമായ
ഞരമ്പുകളെപ്പേറി,
ഒരിലവന്ന്
കാലുരുമ്മി വീഴുന്നു.

വിഷമഭിന്നങ്ങളുടെ,
അരസികമായ
ക്ലാസുമുറിയിൽ,
ജീവിതം
പിൻബഞ്ചിലിരിക്കുന്നു.

ഞാനിറങ്ങിപ്പോകവേ;
പതിവുപോലെ നീ,
പച്ചവീശി
യാത്രയാക്കുന്നു.

നിന്റെ
കണ്ണുകളപ്പോൾ;
“കരയാത്ത പെൺകുട്ടി”യെന്ന്
ഒരു കവിതയെഴുതുന്നു…

msg739181437-1014

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here