ന്ങ്കളെന്നെ അറിയ്ണത്

0
294

ഗോത്ര ഭാഷാകവിത
പ്രകാശൻ ചെന്തളം

നക്കി പടിച്ചെ യെന്റെ വാസനെകാളും
യെത്തറ വെൽതാണ് നാന്
നുള്ളി പടിച്ചെ മലയാളെവാസെ .

മലെകടന്ത് നാടുതാണ്ടി
തൂരത്തിലേക്ക് റാക് തുന്നി പറക്കുവ
നുള്ളി പടിച്ചത് ഈ അച്ചരം
കേട്ട് പടിച്ചെ കൂറ്റ്കള് .

ഊരിലെ കുപ്പായം ഊരി
പുതിയെ കുപ്പായംതുന്നുമ്പ
വേശങ്കടെ രാജെ കൊട്ടാരപോലെ
എണ്ണുവ പറ്റാത്തെ തെരെപോലെ
വാസമറിയ്ണ്.

മാറി മാറി നാന് പൽതും മാറി
ഊരും കുലവും പിന്നെ പിന്നെ
നാന് നക്കി പടിച്ചെവാസെരെ
ആയത്തില് തോണ്ടി തോണ്ടി മാന്തുമ
യെന്റെ വാസെരെ തറെക്കല്ല് കാണും .

ഇണ്ണ് നാങ്കടെ മണ്ണില്
വെസം വിര്ന്ത് വന്ത്ണ്ട്
ഏടെയോ ആരോ മാന്ത്ണ്
ഊരിന്റെ വെലിയെ പാലം മുറിഞ്ച്പോണ്.

വിറക്ക്ണെ കാറ്റ്ങ്കെല്ലാം
ചതിരെ കളെ കളെ ….
കളെകളെ…. കളങ്കണ്ട്
നീതിപണ്ടെ ചത്ത് പോയിണ്
വാസെ പാതി അലിഞ്ച് പോയിണ്ണ് .

യെന്റെ നാവ്ണ്ടെ അറ്റത്തെല്ലാം
കാട്ട്മണ്ണ് നരെമിന്ക്കാം
യെന്റെ ചോരെവിത്തിലെല്ലാം
വാസെ പെറ്റെ പച്ചെ മാന്തറം.

നീങ്കളെന്നെ അറിയ്ണത്
യെന്റെ വാസെയിലെന്നെ .

പരിഭാഷ

നിങ്ങളെന്നെ അറിയുന്നത്

നക്കി പഠിച്ച എന്റെ ഭാഷയേക്കാൾ
എത്രയോ വലുതാണ്
ഞാൻ നുള്ളി പഠിച്ച മലയാളഭാഷ.

മലകടന്ന് നാട്താണ്ടി
ദൂരങ്ങളിലേക്ക് ചിറക്കു തുന്നി പറക്കാൻ
നുള്ളി പഠിച്ചതാണിത്രയുമക്ഷരങ്ങൾ
കേട്ടു പഠിച്ചതാണിത്രയുമൊച്ചകൾ .

ഊരിന്റെ കുപ്പായം അഴിച്ചുവെച്ച്
പുതുമോടി കുപ്പായം തുന്നുമ്പോഴും
വേഷങ്ങളുടെ രാജധാനിയിൽ
എണ്ണമറ്റ തിരപോലെ ഭാഷകൾ മറിയുന്നു.

മാറി മാറി ഞാൻ… പലതും മാറി
ഊരും കുലവും പിന്നെ പിന്നെ
ഞാൻ നക്കി പഠിച്ച ഭാഷയുടെ
ആഴങ്ങളിലേക്ക് കുഴി കുഴിക്കുമ്പോൾ
എന്റെ ഭാഷയുടെ തറക്കല്ലു കാണാം.

ഇന്നുമെൻ്റെ മണ്ണിലെല്ലാം
വിഷം വിരുന്നായ് പൂണ്ടിരിക്കുന്നു
എവിടെയോ ആരോക്കെയോ മാന്തുന്നു
ഊരിന്റെ വലിയ പാലങ്ങളറ്റുവീഴുന്നു.

വിറകൊണ്ട കാറ്റിലെല്ലാം
ചതിയുടെ കള കള കള കള കളങ്കമുണ്ട്
നീതി പണ്ടെ മരിച്ചു പോയെന്ന്
ഭാഷ പാതി അലിഞ്ഞുപോയെന്ന്.

എന്റെ നാവിൻ തുമ്പിലെല്ലാം
കാട്ടുമണ്ണിനരമിനുക്കം
എന്റെ ചോരാ വിത്തിലെല്ലാം
ഭാഷപെറ്റ പച്ചമാത്രം.

നിങ്ങളെന്നെ അറിയുന്നത്
എൻ്റെ ഭാഷയിലൂടെയാണ്.

msg739181437-1016

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here