Homeകവിതകൾ

കവിതകൾ

ഒരു മോശം മകളുടെ പ്രാർത്ഥന

കവിതമുംതാസ്. സി. പാങ്ങ്നാഥാ... എനിക്കെന്റെ ഉപ്പയെ തിരിച്ചുതരുമോ? എന്നേയ്ക്കുമിവിടെ നിർത്തുമെന്ന പേടി വേണ്ട. ഒരു പത്തു മിനുട്ട് നേരത്തേക്ക് മതി.ഉച്ചമയക്കത്തിനു ശേഷം ഉപ്പ നഗരത്തിരക്കിലേക്കിറങ്ങാനൊരുങ്ങുമ്പോൾ ഉമ്മയെ വിളിച്ചു കാത്തുനിർത്താതെ നല്ലൊരു ചായയിട്ട് കൊടുക്കാനാണ്.അന്നൊക്കെ കണ്ടപ്പോൾ അത്രമേൽ സ്വഭാവികമായി തോന്നിയ, നരച്ചുവീണ തേക്കിലപോലെ ചുളിഞ്ഞുണങ്ങിയ കള്ളിമുണ്ട് ഏറ്റവും നന്നായി...

യാത്ര

ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക് തണല്‍മരങ്ങളെക്കുറിച്ച് ഓര്‍മ്മ നല്‍കിയത് എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്. സ്വപ്‌നങ്ങളുടെ തലചുമടുമേന്തി വേനലുരുക്കിയ പൂഴിമണ്ണില്‍ ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍ ഇനിയൊരു മരീചികയെനിക്കുവേണ്ട ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി- പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍ ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ

ആദിഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി, പെറ്റികോട്ടുകളിൽ നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ പെൺകുട്ടികൾ നക്ഷത്രങ്ങൾ കാണാതെ, നിലാവറിയാതെ, യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു... ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

പ്രണയത്തിന്റെ ഒരു യു. പി. സ്കൂൾ കാലെഡോസ്‌കോപ്

കവിത പ്രദീഷ് കുഞ്ചു ചിത്രീകരണം : സുബേഷ് പത്മനാഭൻ1. പഠിപ്പിസ്റ്റ്ഫസ്റ്റ്  ബെഞ്ചിലിരുന്നിട്ടെന്താ കാര്യം? ഞാൻ, എത്ര തവണ പറഞ്ഞിട്ടും, എഴുതി തന്നിട്ടും, നിനക്കെന്റെ പ്രണയത്തിന്റെ ഒറ്റക്ഷരം പോലും മനസ്സിലായില്ലല്ലോ പഠിപ്പിസ്റ്റേ?2. ഗ്രാമ്മർ മിസ്റ്റേക്ക്ഇനിയിപ്പൊ- ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാത്തത് കൊണ്ടാണോ ഞാൻ പറഞ്ഞ ഐ ലവ് യു നിനക്ക് മനസ്സിലാവാതെ പോയത്? അല്ലേലും എന്നും എന്റെ ഗ്രാമർ,...

മീൻ മേരി

കവിതലിഷ ജയൻവലിയ വീടുകളിൽ കല്യാണത്തിനും അടിയന്തിരത്തിനും മീൻ കറി വയ്ക്കലാരുന്നു അമ്മച്ചിക്ക് പണി ! പെലയത്തി ആണേലും മീൻ മേരിയെ കണ്ടാൽ ലത്തീൻകാരി ആണെന്നെ തോന്നത്തൊള്ളന്ന് നല്ല വൃത്തിയും മെനയും ഉണ്ടെന്ന് കറിവച്ചാൽ എന്നാ രുചിയാന്ന് , അവിടുത്തെ പെണ്ണുങ്ങള് കുശുകുശുക്കുമ്പോ അയിനിപ്പോ എന്തോ വേണം എന്ന മട്ടിൽ അമ്മച്ചി...

ഇഞ്ചുറി ടൈം

കവിത ജിപ്സ പുതുപ്പണ൦അരക്ഷിതരായ ഞങ്ങളാൽ സുരക്ഷിതനാക്കപ്പെടുന്ന ദൈവമേ അവസരങ്ങളുടെ ധാരാളിത്തത്താൽ നിങ്ങളൊരു ദൈവം തന്നെയെന്ന് കരുതിപ്പോവുന്നു..അനാഥത്വത്തെ കൂട്ടിയിട്ട് കത്തിക്കുന്ന മുറ്റമുണ്ട് ഞങ്ങളുടെ വീടുകൾക്ക്.തോറ്റവരുടെ പർണശാലകൾക്ക്  തീ പിടിക്കുന്നു ഞങ്ങളത്യുച്ചത്തിൽ കരയുന്നു. തീവെളിച്ചത്തിലുടലിൽ പറ്റിയ  പോളിസ്റ്റർ ഉടുപ്പു പോലെ അപ്പോഴുമഴിയാത്ത ഞങ്ങളുടെ പൊള്ളുന്ന ഭക്തിയിൽ നിങ്ങളുടെ ആനന്ദം.പെൺകുട്ടിക്ക് തീ പിടിക്കും മുൻപ് ഇറങ്ങിയോടാവുന്നതേയുള്ളൂ.വഴിയിലെവിടെയോ കാൽ തടഞ്ഞ്  വീഴണമെന്നു...

മൂന്ന് കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽ ചിത്രീകരണം : സുബേഷ് പത്മനാഭൻ 1ബഹുഭാഷികളാണ് പൂക്കൾ - വരണമാല്യത്തിലും പുഷ്പചക്രത്തിലും എത്ര നന്നായ് സംസാരിയ്ക്കുന്നു.2.ഭ്രാന്തൊരു ഭാഷയാണ് ജീവിതം മറ്റൊന്നും - രണ്ടും കവിതയാണ്, കലർപ്പുള്ള ഭാഷയാണെന്നു മാത്രം.3.കൊലപാതകിയ്ക്കും കൊല്ലപ്പെടുന്നയാൾക്കും ഒരേ ഭാഷ മനസ്സിലാകുന്ന ഒരു നിമിഷം മാത്രമുണ്ടാകും - ജീവിയ്ക്കാനും മരിയ്ക്കാനുമുള്ള തിരക്കിനിടയിൽ അവരത് ശ്രദ്ധിക്കാതെ പോകും. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

തെറുതി

കവിത റോബിൻ എഴുത്തുപുരപെരമേയുന്നൊരു കാലത്ത് തെറുതിയും തെറുതീടാങ്ങളമാരും ചെണ്ടക്കപ്പേം വെള്ളോംകൊണ്ട് മേടുകേറാൻ പോയി.ആളോളം പൊക്കത്തിൽ അരയോളം പൊക്കത്തിൽ ആണൊന്ന് ആൺരണ്ട് ....പുല്ലളന്നു.പിന്നെ കല്ലേലിരുന്ന് മുറുക്കിച്ചെമപ്പിച്ച് കാടും ചെമപ്പിച്ച് ചെത്തിച്ചെത്തി വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട് മൂവന്തിയായപ്പോൾ മേടിറങ്ങി.ആനച്ചെത്തം പൂച്ചച്ചുവട് തെറുതിക്ക് പോത്തൊതുക്കം നായച്ചുവട് തെറുതിക്ക് കരടിപ്പതുക്കം മാൻചുവട് തെറുതിക്ക് .ആയിലയീയിലയിരുളില തലകുത്തി തലകുത്തി മറുത ആയിലയീയിലയിരുളില മടവെട്ടി മടവെട്ടി മായൻ ....പിന്നെപ്പറയണോ തെറുതീടെ...

എന്റെ സന്ദേഹങ്ങൾ

(കവിത)കെ.ടി അനസ് മൊയ്‌തീൻ 1കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല.രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു.ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല.2ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ കൊടുത്ത അതേ കുന്ന്.നിന്റെ ഒറ്റുകാരൻ എന്റെ സന്ദേഹങ്ങൾ.3ഒരാഴ്ച്ച കടന്നുപോയിരിക്കുന്നു.നിന്റെ കല്ലറയിൽ എന്റെ ഒരല്ലിറോസു മാത്രം കാഴ്ച്ചക്കിരിക്കുന്നു. മണ്ണിൽ...
spot_imgspot_img