ദിജില്‍ സി
കത്തിയെരിയുന്ന മരുഭൂമിയാണെനിക്ക്
തണല്‍മരങ്ങളെക്കുറിച്ച്
ഓര്‍മ്മ നല്‍കിയത്
എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്.
സ്വപ്‌നങ്ങളുടെ തലചുമടുമേന്തി
വേനലുരുക്കിയ പൂഴിമണ്ണില്‍
ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍
ഇനിയൊരു മരീചികയെനിക്കുവേണ്ട
ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി-
പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍
ഊര്‍ജ്ജം നിറയ്ക്കുവാന്‍….
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in