കൊല്ലം: പുനലൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പുനലൂര്‍ ബാലന്‍ കവിത അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. 2019 മാര്‍ച്ച് 31ന് 30 വയസ്സ് കഴിയാത്തവരാണ് കവിത അയക്കേണ്ടത്. ഫെബ്രുവരി 28നകം കവിതയുടെ മൂന്നു കോപ്പി വീതം പ്രൊ. പി. കൃഷ്ണന്‍കുട്ടി, സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു മെമ്മോറിയല്‍ മുനിസിപ്പല്‍ ബില്‍ഡിങ്ങ്, ടി.ബി. ജങ്ഷന്‍, പുനലൂര്‍, കൊല്ലം- 691305 എന്ന വിലാസത്തില്‍ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447864999