സർവകലാശാലകളുടെ സിലബസ് സമാനമാകണം – മന്ത്രി ഡോ. കെ.ടി. ജലീൽ

0
258
KT Jaleel
സർവകലാശാലകളുടെ സിലബസ് ഏകദേശം സമാനമാകണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ നിർദേശിച്ചു. ഓരോ കോഴ്‌സിന്റെയും 75 ശതമാനം സിലബസ് എങ്കിലും സമാനമായാൽ തുല്യതാ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. സർവകലാശാല പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വൈസ് ചാൻസലർമാരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സിലബസുകൾ സമാനമാക്കുന്നതിന് മുന്നോടിയായി ആവശ്യമായ ശിൽപശാലകൾ നടത്താൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here