മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ ടീസര്‍ എത്തി. വര്‍ക്കിംഗ് ക്ലാസ് ഹീറോയുമായി ചേര്‍ന്ന് നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നു. കുമ്പളങ്ങി നൈറ്റ്സില്‍ വില്ലന്‍ വേഷത്തിലാകും ഫഹദ് എത്തുക.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവര്‍ ദൂരദര്‍ശന്റെ തീം മ്യൂസിക്കില്‍ നൃത്തം ചെയ്യുന്നതാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘പണ്ട് പുഴുവടിച്ച് പല്ല് പോയത് ഓര്‍മ്മയുണ്ടോ’ എന്ന ഷെയന്‍ നിഗമിന്റെ ചോദ്യത്തോടെ ടീസര്‍ അവസാനിക്കും.
ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. ഫെബ്രുവരിയില്‍ ചിത്രം റിലീസിനെത്തും.