‘എന്നോട് പറ ഐ ലവ് യു ന്ന്’ എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാവുന്നു. ജനുവരി 3നാണ് വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘അള്ളാ അവളെന്റെ പെണ്ണാകണെ’ എന്ന ഗാനം യൂട്യൂബില്‍ റിലീസായത്. നവാഗതനായ നിഖില്‍ വാഹിദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അര്‍ഷാദ് കെ റഹീമിന്റെ വരികള്‍ക്ക് അര്‍ജുന്‍ വി അക്ഷയയാണ് ഈണം പകര്‍ന്നത്.
ഇല്‍ഹാന്‍ ലായിഖ്, അല്‍ സാബിത്ത്, മേഘ മഹേഷ് തുടങ്ങിയ ബാലതാരങ്ങളുടെ പ്രകടനമാണ് ഗാനത്തിന്റെ മികവ് കൂട്ടിയത്. ഇതില്‍ എടുത്ത് പറയേണ്ടത് ഇല്‍ഹാന്‍ ലായിഖിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ്. വളരെ രസകരമായ രീതിയിലുള്ള വിഷ്വല്‍ ട്രീറ്റ്‌മെന്റാണ് ‘അള്ളാ അവളെന്റെ പെണ്ണാകണെ’ എന്ന ഗാനത്തില്‍.
വീഡിയോ കാണാം: