ശബരിമല യുവതി പ്രവേശനത്തിന് പിന്തുണയുമായി പാ രഞ്ജിത്തിന്റെ ‘കാസ്റ്റലെസ് കളക്ടീവ്’ന്റെ ഗാനം. ‘ഐ ആം സോറി അയ്യപ്പാ’ എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നീലംകള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിലാണ് ഈ ഗാനം ആലപിച്ചത്. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ഐ ആം സോറി അയ്യപ്പാ, നാ ഉള്ള വന്താ യെന്നപ്പാ…?’ എന്ന ഗാനം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പത്തൊമ്പാതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സി ഇയോതൈ തസ് ഉപയോഗിച്ച ‘ജാതി ഇല്ലാത്ത തമിഴ് വര്‍ഗള്‍’ എന്ന പ്രയോഗത്തില്‍ നിന്ന് പ്രേരണ ഉള്‍കൊണ്ടാണ് ‘കാസ്റ്റ്ലസ് കളക്ടീവ്’ എന്ന പേര് ബാന്റിന് നല്‍കിയതെന്ന് പാ രഞ്ജിത് പറഞ്ഞിരുന്നു. 19 പേരടങ്ങിയതാണ് ബാന്റ്.
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]