Homeകവിതകൾ

കവിതകൾ

പൊൻ മരം

കവിത അനിലേഷ് അനുരാഗ് മുതിർന്നൊരു മരം മുറിച്ചെടുത്ത് പണിത വാതായനങ്ങൾ പോലെകനമുള്ള സ്വർണ്ണക്കട്ടി ഉലയിലുരുക്കിയ കണ്ഠാഭരണങ്ങൾ പോലെഒരേ ധാതുക്കളിൽ നിന്ന് നാമുണ്ടായിനീ എനിക്കു വേണ്ടി പൊടിച്ച പൊൻ മരം,അസഹനീയമായ ആത്മഹർഷം,ജന്മങ്ങളിൽ തിരഞ്ഞ അജ്ഞാതപുഷ്പം,എൻ്റെ ചിറകുവിടർത്തിയ പ്രണയാകാശം,നീ എന്ന് ഞാൻ തെറ്റിവായിച്ച ഞാൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

വെളുത്ത പൂക്കളുടെ വസന്തവും, അക്ഷരങ്ങളുടെ മൗനവും

ജുനൈദ് അബൂബക്കർഈ കെട്ടിടത്തിൽ ആരും കാണാത്തൊരു സ്ഥലമുണ്ടെന്ന് പറഞ്ഞു തന്നത് വിനോദനാണ്, എങ്കിലും അവന് ഇവിടം അറിയാമെന്ന് നമ്മൾ സൗകര്യപൂർവ്വം മറന്നു,സ്ഥലം കാട്ടിയതിന് പ്രതിഫലമായ് എന്റെ ബൈക്കും കൊണ്ട് അവന്റെ അനേകം കാമുകിമാരിൽ ആരെയോ കാണാൻ പോയതും അന്നായിരുന്നുഅന്ന് നീയുടുത്ത ഇളം നീല സാരിയിലെ വെളുത്ത...

ഈ അതിർത്തികൾ ആരുടേതാണ്?

ജിനിൽ മലയാറ്റിൽഅപ്പോഴും മ്യാന്മറിൽ മഞ്ഞു പെയ്യുന്നുണ്ടായിരിക്കാം നേപ്പിടിയായിലെയും റങ്കൂണിലെയും തെരുവുകളിൽ ബുദ്ധം ശരണം ഗഛാമി മുഴങ്ങുന്നുണ്ടായിരിക്കാം. ആ സമയം ബോധിവൃക്ഷത്തണലില്ലാത്ത തീരഗ്രാമത്തിൽ ഒരു പെൺകുട്ടി,തന്റെ പാവയെ ഉടുപ്പണിയിക്കുകയാണ്. തീരെ ചെറുതല്ലാത്ത അവളുടെ കണ്ണിൽ ഭീതിയുടെ കടൽച്ചുഴി. വെള്ളിവാളിന്റെ മിന്നൽ. ചോരമിനുപ്പുള്ള മണൽത്തിട്ട.ബോധസ്തമയത്തിന്റെ നടുക്കടൽ. ഉപ്പുകാറ്റിന്റെ നീറ്റൽ. പ്രതീക്ഷ വറ്റിയ കരവെളിച്ചം. ഉറുമ്പുവരികൾ...

ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി

കവിത താരാനാഥ് "ഒടുക്കം അടക്കുമ്പോളേലും നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? " എന്ന പ്രാക്ക് പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്" എന്നിവ ഉള്ളതിനാൽ പുറകേ പറന്നു വന്നു ശകാരച്ചെപ്പിയടഞ്ഞ ചെവിയിൽ കൊത്തിയപ്പോൾ ഉള്ളൊന്നു കുടഞ്ഞ് അവൾ നന്നാവാൻ തീരുമാനിച്ചു. നന്നാവുമ്പോൾ അടിസ്ഥാനം തൊട്ട് വേണം. അവൾ DNA എടുത്ത് മെഴുക്കു പുരട്ടി മെടഞ്ഞിട്ടു ! ഇരു...

ഏട്ടിലെ പെണ്ണ്

കവിതറോബിൻ എഴുത്തുപുരനിരക്ഷരയായ ഒരു പെണ്ണാണ് കാറ്റെന്ന് ഇലത്തുമ്പുകളിൽ കോറിയിട്ട പ്രണയത്തെ വായിച്ചിട്ടേയില്ലെന്ന് ഇലകൾ വയസ്സറിയിച്ച് മഞ്ഞും മഴയും കടന്നെന്ന് വീഴുമ്പോൾ അക്ഷരങ്ങളും ഹൃദയത്തിലുണ്ടായിരുന്നെന്ന് ഉണക്കിലകൾ തമ്മിൽ തൊട്ടുതൊട്ടെന്ന് പിന്നെ വാക്കായെന്ന് ; വരിയായെന്ന് അപ്പോൾ കാറ്റ് വീണ്ടും വന്നെന്ന് ചുഴിമുടികൊണ്ട് തട്ടി ദൂരെ കൊണ്ടുപോയെന്ന് ആരുമില്ലാത്ത താഴ് വാരത്തിലേക്കെന്ന് നിരക്ഷരത ഏട്ടിലെ മാത്രം പെണ്ണാണെന്ന്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

പെരുന്നാൾ മൈതാനം

റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി ഇരുട്ടിലേയ്ക്കുയരുന്ന മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ കേടുപറ്റി നിലയ്ക്കുന്ന വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ പാകപ്പെടാൻ ഭ്രമിക്കുന്ന കരിവളകളായ്കാഞ്ചിവലിക്കാതെ പൊട്ടുന്ന ഒളിപ്പോരൊരുക്കത്തിനുള്ള പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന ചിലനേരങ്ങളിൽ തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

രണ്ട് ക്യാമറക്കവിതകൾ

(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്. നറുക്കെടുപ്പ് വിജയിയെ കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ ഏത് നിമിഷവും അമർത്താവുന്ന ഡിലീറ്റിന്റെ സാധ്യതയീ ഫോട്ടോ പകരം, ലോങ് ഷോട്ടിൽ ഉടനെ ഒന്നെടുക്കപ്പെടും.2.5,2.0,1.5 ആയി സൂം ഔട്ട് ആകുന്ന ക്യാമറ, 1.0...

ചത്ത കടല്‍ മീനുകള്‍

ശിവപ്രിയ സാഗരചത്ത മീനിന്റെ കണ്ണില്‍ ഘനീഭവിച്ചൊരു കടല്‍ !.ആ കടലിനെ പച്ചവെള്ളത്തിലിട്ട് കഴുകിയെടുക്കുന്ന ഒരുവള്‍ .. കടലിന്റെ ആഴങ്ങളില്‍ ചിറകുവിരിച്ച് പറന്നവര്‍ ഇവര്‍....!- ചത്ത മീനുകള്‍...... സ്വപ്നങ്ങളൊക്കെ നിരത്തില്‍ വിരിച്ചിട്ട് മരണത്തിന്റെ നിഴലുകളിലേക്ക് കുടഞ്ഞിട്ട് കൂട്ടംക്കൂടി പാഞ്ഞവരിവര്‍ ..... ആരോ നെയ്തുവിരിച്ച വലകളിലേക്ക് സ്വയമൊരു ഇരയായ് ചാടി ജീവിതം ഹോമിച്ചവര്‍ ....! ശ്വാസം കിട്ടാതെ പിടയുമ്പോളും അവരുടെ കനവിലൊരു കടലുണ്ടായിരുന്നിരിക്കണം ..... ചിറകുകള്‍ അരിഞ്ഞു...

എന്നെ നിന്നെ നമ്മളെ

കവിത കാവ്യ എംതിരമാലകളിൽ അവസാനതുള്ളി നിറവും പൊഴിച്ചിട്ട് എന്റെ പകലിലേക്ക് ഇരുട്ട് ഇരുണ്ട് കേറുന്നു ഓർമയുടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്ന് നിലാവ് തിരയുന്നോരെ, കണ്ണടച്ചോളൂ, എന്റെ നിലാവിനെ ഇരുട്ട് തൂക്കിക്കൊന്നു വിരലിൽ തുരുതുരെ ഉമ്മ തന്നു പോയ പൂമ്പാറ്റകളെ, ഇനി ഈ വഴിക്കിറക്കണ്ട, ഇവിടെ പൂക്കാലം തീർന്നിട്ടുണ്ട്, എന്തിനാണ് വെറുതെ...

വിചാരണ

രോഷ്നി സ്വപ്നതൂക്കിലേറ്റിയ ദിവസം നഗരത്തിലേക്ക് ആയിരക്കണക്കിന് ചെന്നായകൾ കുതിച്ചു വന്നു ഒഴിഞ്ഞുകിടക്കുന്ന വീടുകളിലേക്കും പൊത്തു കളിലേക്കും മണ്ണിരകളുടെ കുഴിയിലേക്കും അവർ നുഴഞ്ഞുകയറി.നഗരത്തിലെ മനുഷ്യർ പല പല തിരക്കുകളിൽ ആയിരുന്നു ചിലർ ചിലരുടെ ശരീരത്തിന്റെ അളവുകൾ എടുക്കുന്ന തിരക്കിൽജാതി നിറം വംശം എന്നിവ അളന്നെടുത്ത് അവരുടെ ഉടലിൽനിന്ന് അവയവങ്ങൾ വെട്ടിക്കളയുന്ന കളി മക്കളെ പഠിപ്പിക്കുകയായിരുന്നു...
spot_imgspot_img