ഭൂതസ്വനം

0
195

റോബിൻ എഴുത്തുപുര

നിന്റെ കണ്ണുകൾക്ക്
അടക്കിപ്പിടിച്ച്
കവിത പോലൊന്ന്
ചൊല്ലിത്തരാനാകും

ചിറകടി കേൾക്കുന്ന
മരച്ചില്ലവരെ
പറന്നുയർന്ന്
കൊക്കുരുമ്മിടാനും

മഴച്ചെരുവിൽ
നഗ്നമാകുന്ന
വെയിലുടലിനെ
കുത്തിനോവിക്കാനും

വെള്ളാരംകല്ലടുക്കിയ
പുഴ മണ്ഡപങ്ങളെ
തട്ടിത്തെറുപ്പിയ്ക്കാനും

എന്റെ
ഭൂതസ്വനങ്ങളിൽ……,
അണഞ്ഞു പോവാനുമാകും


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here