Homeകവിതകൾ

കവിതകൾ

കള്ളിപ്പെണ്ണ്

അംജദ് ഷാ മൂന്നിയൂര്‍നീയിത്ര കള്ളിയാണെന്ന് ഞാനറിഞ്ഞില്ല പെണ്ണേ.എന്റെ വാതില്‍പടി വരെ എത്താന്‍ എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ അസ്ത്രങ്ങളുണ്ടാകും നിന്റെ ആഭിചാര സഞ്ചിയില്‍? ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍ ഏത് കല്ലില്‍ രാകിയാണ് നീ ധൈര്യം കൂട്ടിയത് ?! എന്നാലും ഈ പട്ടാപ്പകല്‍, നിനക്കെവിടന്നാണ് പെണ്ണേ ഉള്ളില്‍ കയറി എന്റെ...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

തോന്നലുകൾ

കവിത അബിദ. ബി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം  രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും ചെങ്കുത്തായ കയറ്റങ്ങൾ കയറി ഞാനും ലോറിയും ക്ലാസുകൾ മാറിക്കേറി ആറാം ക്ലാസ്സിൽ റോഡുവക്കത്തെ വിദ്യാലയത്തിൽ ലോറി ഒരു കീറാമുട്ടിയായി.പഞ്ചാബിക്കാരൻ ലോറി...

പല്ലി

കവിതടോബി തലയൽആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ!എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാംവാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു പുഞ്ചിരി, വേർപെടുന്ന ജീവന്റെ വിടപറയുന്ന കൈകൾ!ഒരു പ്രാണിയുടെ നേർക്കുള്ള പല്ലിയുടെ ചെറുനീക്കം കൊണ്ട് അടർന്നുവീണേക്കാം ഭിത്തിയിൽ  തൂങ്ങുന്ന ഫോട്ടോയിലെ പെൺകുട്ടിയുടെ മാറാലകെട്ടിയ മിഴിനീർ, ചുംബനം...

നില(തെറ്റി)ച്ചവൾ

കവിതയാമിബാലഅവളുടെ നടത്തത്തിന് പതിനേഴ് നിലകളുണ്ട്. അതിന്റെ ആദ്യത്തെ നിലയിൽ കാപ്പിക്കപ്പും അവസാനത്തെ നിലയിൽ അലക്കുകല്ലുമായിരുന്നു പടികളിലെല്ലാമവൾ ചെടികൾ നട്ടു. ഇലകളുള്ളതും, പൂക്കളുള്ളതും. ചട്ടികളിൽ പലതിലും വഴുതനയും, കാന്താരിയും മുളപ്പിച്ചു. പോരാത്തതിന് മൂളിപ്പാട്ടും.(ചില ദിവസങ്ങളിൽ)എട്ടാമത്തെ നിലയിലെ വാതിലുകൾ തുടച്ചവൾ സമയം കളയും. തലവേദനയാണെന്ന് നുണ പറയും.(adsbygoogle = window.adsbygoogle || ).push({});(ചില ദിവസങ്ങളിൽ)രണ്ടാമത്തെ നിലയിലെ അടുപ്പുകല്ലിലവൾ ചിത്രങ്ങൾ വരയ്ക്കും. മോര്കറിയ്ക്ക് ഉപ്പ് കൂട്ടിയിടും(ചില...

പട്ടിയും ഞാനും

രാജേഷ്‌ ശിവആക്രമണോത്സുകതയോടൊരു പട്ടി എന്നെയോടിച്ചുകൊണ്ടേയിരുന്നു ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു തുണിയിൽ പല്ലമർത്തുകയും കടിച്ചുകീറുകയും കാലിൽ കടിയേറ്റു ഞാൻ നിലവിളിച്ചുകൊണ്ടോടുകയും ചെയ്തുഅങ്ങനെയിരിക്കെയൊരുദിവസം ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു അപ്പോളതു ശാന്തമായി എന്റെ മുന്നിൽക്കയറിപ്പോയി അതൊരുപാടുമുന്നിലായി പിന്നെ ശൂന്യതയിലപ്രത്യക്ഷമാകുകയും ഒരോർമയാകുകയും ചെയ്തുവെങ്കിലും മൂടല്മഞ്ഞിനിടയിൽനിന്നുമപ്രതീക്ഷിതമായി അതുമായികൂട്ടിയിടിക്കുമെന്ന ഭീതി എന്നിലധിനിവേശിച്ചുകൊണ്ടിരുന്നു.ബാക്കിവച്ച കുരശ്ശബ്ദങ്ങൾ അതിന്റെ കടിയേറ്റ മുറിവുകൾ വായതുറന്നു പുറത്തുവിട്ടുകൊണ്ടിരുന്നു! കുരയോർമകളിൽ നിന്നുള്ള പല്ലുകൾ പിന്നെയും മുറിവുകളിൽപ്പതിഞ്ഞുകൊണ്ടിരുന്നു എന്റെ...

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം ചൊമപ്പും പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന ഫുൾപാവാടയിടാനാണത്രെ അവൾക്കു പൂതി.. ആറ്റിനക്കരെ, കാലമുറഞ്ഞ കുടിലിൽ പഴഞ്ചനൊരു കണ്ണീർവിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ മെഴുക്കുള്ള മുഖവും ഒഴുക്കൻ മുടിയും ഇത്തിരിക്കുറുമ്പും...

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...

വായനക്കാരനെ കാണാനില്ല

കവിത ശ്രീകുമാർ കരിയാട് കവിതയിലേക്കു കടന്നുപോയ വായനക്കാരനെ കാണാനില്ല. അയാൾ വാക്കുകളിൽ ഒളിച്ചിരിക്കുമോ ? വാക്കുകൾ ചേർന്ന് കൊരുത്ത രൂപകങ്ങളിൽ ഒളിച്ചിരിക്കുമോ ? പദതാള മുഴക്കത്തിൽ ഒളിച്ചിരിക്കുമോ ? കവിതയ്ക്കുള്ളിലുള്ള റെഫറൻസുകളിലെ കുഞ്ഞിടവഴിപ്പാതകളിലൂടെ, മറ്റു കൃതികളിലേക്ക് പോയിക്കാണുമോ? കവിതയുടെ ഓരോ പാളികളും അരിച്ചുപെറുക്കിയ അപസർപ്പകന്റെ നെറ്റി ചുളിഞ്ഞു. ഇതേ...
spot_imgspot_img