Homeകവിതകൾനില(തെറ്റി)ച്ചവൾ

നില(തെറ്റി)ച്ചവൾ

Published on

spot_imgspot_img

കവിത

യാമിബാല

അവളുടെ
നടത്തത്തിന്
പതിനേഴ് നിലകളുണ്ട്.
അതിന്റെ
ആദ്യത്തെ നിലയിൽ
കാപ്പിക്കപ്പും
അവസാനത്തെ നിലയിൽ
അലക്കുകല്ലുമായിരുന്നു
പടികളിലെല്ലാമവൾ
ചെടികൾ നട്ടു.
ഇലകളുള്ളതും,
പൂക്കളുള്ളതും.
ചട്ടികളിൽ പലതിലും
വഴുതനയും, കാന്താരിയും
മുളപ്പിച്ചു.
പോരാത്തതിന്
മൂളിപ്പാട്ടും.

(ചില ദിവസങ്ങളിൽ)

എട്ടാമത്തെ
നിലയിലെ
വാതിലുകൾ തുടച്ചവൾ
സമയം കളയും.
തലവേദനയാണെന്ന്
നുണ പറയും.

(ചില ദിവസങ്ങളിൽ)

രണ്ടാമത്തെ
നിലയിലെ
അടുപ്പുകല്ലിലവൾ
ചിത്രങ്ങൾ വരയ്ക്കും.
മോര്കറിയ്ക്ക്
ഉപ്പ് കൂട്ടിയിടും

(ചില ദിവസങ്ങളിൽ)

ഒന്നാമത്തെ
നിലയിലെ
കാപ്പിക്കപ്പിൽ
ഉലുവമണം വേണമെന്നവൾക്ക്
ആശ തോന്നും
ഉള്ളി മൂപ്പിച്ചിട്ട
നെയ്യ് മണമുള്ള
ചോറിൽ
വിരലുകൾ ഒളിപ്പിച്ചു
വയ്ക്കാൻ തോന്നും.
ചുണ്ടയ്ക്ക വറുത്തിട്ട
കൊളമ്പിൽ
കുളിക്കാൻ തോന്നും.

(ചില ദിവസങ്ങളിലൊന്നിൽ)

പതിനാറാം നിലയിലെ
അലക്കുകല്ലിന്റെ
ചോട്ടിൽ നിന്ന്
അവൾക്ക്
മഞ്ചാടിമണികൾ കിട്ടി.
ഒഴിഞ്ഞ മിഠായിക്കൂടുകൾ കിട്ടി.
കൂട്ടത്തിലവളുടേതല്ലാത്ത
ഒരുവളുടെ മണവും.
അവളതെല്ലാം ഉരച്ചു കഴുകി
മടക്കിയടുക്കി.
കണ്ണ് കറുപ്പിച്ചെഴുതി.
കാൽ നഖങ്ങളിൽ
മയിലാഞ്ചി പൊത്തി,
കൊലുസ്സിന്റെ കൊളുത്ത്
കടിച്ചുമുറുക്കി നേരം കളഞ്ഞു.

(അതീപ്പിന്നെയുള്ള
ചില ദിവസമവൾ)

ഒന്നാം നിലയിലെ
വാതിലുകൾപൂട്ടി
കാപ്പിക്കപ്പുമായി
പുറത്തു പോകും.
കൂട്ടത്തിൽ
വെണ്ടയ്ക്കയുടെയോ
ചീരയുടെയോ
കറയുള്ളൊരു
കത്തിയുമവൾ
ഒളിപ്പിച്ചുവയ്ച്ചിരിക്കും.
ആ ദിവസം
പത്താം നിലയിലെ
അക്വേറിയത്തിലെ
നീലച്ചിറകുള്ള
മൽസ്യത്തെ നോക്കിയവൾ
സാരി ഞൊറിഞ്ഞുടുക്കും
അവൾക്ക് പ്രവേശനമില്ലാത്ത
പതിനാലാംനിലയിലെ
അതിഥിമുറികളുടെ
കണ്ണാടികൾ
വൃത്തിയാക്കി വയ്ക്കും.
ചുണ്ടിൽ ചായം പുരട്ടുകയും,
ഉറക്കെ പാട്ട് പാടുകയും
ചെയ്യും…

(പിന്നീടുള്ള ചില ദിവസങ്ങളിൽ)

പതിനാറാം നിലയുടെ
അലക്കുകല്ലിൽ
അവളുടെ
സാരിയിലവൾ
ഏതോ ഒരുവന്റെ മണം
കണ്ടെടുക്കും.
അവളത് അലക്കാനിടാതെ
വെയിലിന്
മഴവില്ല് വരയ്ക്കാനായി
അയയിൽ വിരിച്ചിടും.
പടിയിലെ
ചുവന്ന ഇലകളുള്ള ചെടിയെ
അവളുടെ
പേരിട്ടു വിളിക്കും
വീണ്ടും
മൂളിപ്പാട്ട് പാടും…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

4 COMMENTS

  1. എപ്പോഴത്തെയും പോലെ പ്രിയപ്പെട്ടവളുടെ പ്രിയപ്പെട്ട വരികൾ ????

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this