Homeകവിതകൾ

കവിതകൾ

ചത്തെന കഞ്ഞി

ഗോത്ര ഭാഷാ കവിത ഹരീഷ് പൂതാടിപള്ളെ ഉളാ കത്തി കരിയിഞ്ചോ നാലും അഞ്ചും മടക്കു മടങ്കി പള്ളെയും കലത്തിലി നോക്കുത്തക്കു ഒരു പച്ചു കഞ്ഞി പൺണ്ടൊരുക്കാ, കുയി കുത്തി തേക്കിലെലി കഞ്ഞി ബുളമ്പുത്ത കാല ഒരു പൊതി നെല്ലു കുത്തി...

ട്രോൾ കവിതകൾ – ഭാഗം 22

വിമീഷ് മണിയൂർയുറേക്കാ യുറേക്കാ പറക്കുന്ന ഒരുറുമ്പിൻ്റെ ചിറകുകൾക്ക് പെയിൻ്റടിച്ച് കളിക്കുകയായിരുന്നു വെയിൽ. പകൽ അത് കണ്ട് തുള്ളിച്ചാടി: യുറേക്കാ യുറേക്കാ. മഴ ഓടി വന്ന് നിലത്ത് മുഴുവൻ പരതി. നിറം മങ്ങിപ്പോയ അതിൻ്റെ ചിറക്...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

സമാധാനം

കവിത യഹിയാ മുഹമ്മദ്I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവുംഎവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!ചില മുരളലുകൾ മാത്രം ബാക്കിയാവുംചക്കപ്പഴം ഞെട്ടറ്റു വീഴുംIIനിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകുംതാന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവുംകടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടുംഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...

ചിലരെപ്പറ്റി, ചിലത്..

തുളസിചിലരുണ്ട്, ഒരൊറ്റ വാക്കിൻ കനലൂതിക്കാത്ത് ജീവിതം മുഴുവനും ഓർമ്മ കായുന്നവർ..ചിലരങ്ങനാണ്, ഒരൊറ്റ വാക്കിനെ ഒരു നൂറു വട്ടം വേവുമുപ്പും നോക്കി, തീർന്നു പോയല്ലോ,യെന്ന് ശൂന്യരാകുന്നവർ..ചിലർക്കേയറിയൂ, ഒരൊറ്റ വാക്കിന്റെ ചെറുവിരൽത്തുമ്പു മതി ഒരു ജീവിതം തിരികെ ഉയിർത്തെണീക്കാനെന്ന്.

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ്

അപര്‍ണ. എംമുറിച്ചു തൂടങ്ങുന്നതിനു എന്നെയൊന്ന് കഴുകിയെടുക്കണം. എന്നെ പൊതിഞ്ഞുവച്ച തൊലി അത്രയും ഉരിഞ്ഞെടുത്തേക്കൂ, ചുളിവുകള്‍ വീഴാനനുവദിക്കരുത് കാലമിത്രയും കാത്തുവച്ചതാണ്. ചുവന്ന മാംസത്തില്‍ പിണഞ്ഞ് മുറുകിയ ഞരമ്പുകളേ അഴിച്ചെടുത്തേയ്ക്കൂ, മുറിവേല്‍പ്പിക്കരുത് അവയില്‍ സ്വപ്നങ്ങള്‍ സഞ്ചരിക്കുന്നുണ്ടാവും. തലയോട്ടി പിളര്‍ന്നെന്റെ മസ്തിഷ്‌കത്തെ കുപ്പിയിലടച്ചുവയ്ക്കു, കുപ്പി തുറക്കരുത് ഓര്‍മകളോടിയൊളിച്ചേയ്ക്കും അടുത്ത സീസണില്‍ തൂക്കി വില്‍ക്കാന്‍ കരാറുണ്ട്. വീര്‍ത്ത് ചത്തിട്ടില്ലാത്ത വൃക്കയും കരളും മാറ്റെവച്ചേയ്ക്കൂ , ജനനേന്ദ്രിയത്തില്‍ തൊട്ടു...

തുരുത്ത്

കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന് പാതിരാത്രി ഉൾക്കടലിലേക്കു ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു റേഡിയോപാടും.തുരുത്തില് പാതിരാത്രി എയ്ത്തുനക്ഷത്രം വഴിതെറ്റി വീഴുംപാതയോരത്തെ നനവഴിയാ മണലിൽ മാണ്ടുകിടക്കും,വെളുപ്പിനു തിരികെട്ട് മാഞ്ഞുപോകും 2 അവിടെ ഉപ്പുറവയുള്ള ഉൾക്കാട്ടിൽ നിറയെ കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു, ബോട്ട് തീരമകന്നാൽ, കാറ്റിൽ ചെമ്പകപൂക്കൾ വാടിവീഴും.അതുംവാരി കിടക്കയിൽ വിതറി പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ- ന്തെന്നറിയതെ പിള്ളേരു ചിണുങ്ങും...നീന്താനായും., നിത്യമാം നീലവെളിച്ചം. 3 മഴക്കാലമെങ്കിൽ ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ രണ്ടാകും,നിലാവ്... നനഞ്ഞുകുതിർന്നു വീർത്തങ്ങനെഅല്ലെങ്കിൽ,അടുത്ത വെയിലത്തെല്ലാം ഉണങ്ങിനിവരും, ആകാശത്തകലേക്ക് അപ്പൂപ്പൻതാടികളെയ്യും സമയം ചുരുട്ടിച്ചുരുട്ടി ഉറുമ്പുകളെ കൂടൊരുക്കാൻ വിളിക്കും. 4 ഉൾക്കടലുകൊണ്ട ബോട്ടെല്ലാം ഏഴാംനാൾ തിരയിറങ്ങും, തീരമണയും തുഴയൊതുക്കും.വലയഴിച്ചാൽപതിനൊന്നാം നൂറ്റാണ്ടിലെ പവിഴപ്പുറ്റ് പാതിരക്കാറ്റ് പിരാന്ത് പേക്കൂത്ത്... 5 ഓളപ്പെരുപ്പം നോക്കി, മീൻവെട്ടും നിഴലുകൾ , വലകൾ, വേനലുകളടുക്കിവെക്കും ഞരമ്പുകൾ,കാറ്റിനെപ്പ(ച്ചു)റ്റിയും റേഡിയോ പാടും.ഉറക്കപ്പടികളിൽ, ദൂരെ , വഴിമറന്ന...

വീണു മരിക്കുന്ന ഉറുമ്പുകൾ

കവിത ജാബിർ നൗഷാദ് ദൂരെ, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ ശൂന്യതയിൽ ഒരു കടത്തു വഞ്ചി നീങ്ങുന്നു അതിൽ ദൈവത്തിനുള്ള അപ്പ കഷ്ണം ഉറുമ്പരിച്ചു തുടങ്ങുന്നു. മധുരത്തിന്റെ ലഹരിയിൽ അവരോരോരുത്തരും ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു, നോക്കെത്താ ദൂരത്തോളം കറുത്ത ജഡങ്ങൾ. ബാക്കിയായൊരുറുമ്പ് കവിയുടെ വിരലിൽ നമസ്കരിക്കുന്നു ലോകം തീർന്നിരിക്കുന്നു പാപങ്ങളൊടുങ്ങിയിരിക്കുന്നു ആദം തെറ്റേറ്റ് പറഞ്ഞു ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു സ്നേഹം ഒരു ചിലന്തിവല പോലെ മനുഷ്യരെ...

ഉടച്ചുവാർക്കൽ

കവിതസീന ജോസഫ്ഉള്ളിലെ ജീവവായു മുഴുവൻ ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.മൂർച്ചയുള്ള ഒരുളി വേണം അധികമുള്ളത്‌ അടർത്തിമാറ്റുവാൻ.കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം ആഴത്തിൽ തന്നെ കൊത്തിയെടുക്കണം സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്‌.ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്‌.പറയാത്ത വാക്കുകളിൽ...

നാവ്

കവിത ജിതിൻ എസ്. രവീന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻപാൽപ്പല്ലുകൾ പൊഴിയുന്ന ആ ദിവസങ്ങളിലെ ശൂന്യതകളെ അവൻ നാവു കൊണ്ട് തൊട്ടു നോക്കും.ശൂന്യതകളില്ലാതാവുമ്പോൾ മനുഷ്യർ അത് എവിടെ നിന്നെങ്കിലും ഏന്തിത്തൊട്ട് രുചിക്കും എന്നത് അവന് ജീവിതപാഠമാണ്പുതിയ പല്ലുകൾ ആ ആനന്ദത്തെ നഷ്ടമാക്കി. പൊഴിഞ്ഞ പല്ലുകളുള്ള കുഞ്ഞുങ്ങളോട് അവൻ അസൂയാലുവായി.മുതിർന്നു മുരടിച്ചപ്പോഴും ആ ശീലം കൈമോശം വന്നില്ല. രാത്രികാലങ്ങളിൽ വീടിന്റെ ടെറസിൽ ആകാശം...
spot_imgspot_img