സമാധാനം

0
417
yahiya muhammed athmaonline the arteria

കവിത
യഹിയാ മുഹമ്മദ്

I
നിന്നെ ഓർക്കുമ്പോഴെല്ലാം
ഞാനൊരു ചക്കപ്പഴമാവും

എവിടെന്നില്ലാതെ
ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും…!

ചില മുരളലുകൾ മാത്രം
ബാക്കിയാവും

ചക്കപ്പഴം ഞെട്ടറ്റു വീഴും

II

നിന്നെ പ്രണയിക്കുമ്പോഴേക്കും
ഒരു പുഴ ദിശമാറി ഒഴുകും

താന്തോന്നിയായ പുഴ
എവിടെയെന്നില്ലാതെയലഞ്ഞ്
പ്രളയമാവും

കടന്നുകയറും, കെട്ടിപ്പുണരും,
മുത്തം വെയ്ക്കും, പിച്ചിച്ചീന്തും
കൂടെക്കൂട്ടും

ഒടുക്കം പുഴ ഉൾവലിയും
നീയും ഞാനും അല്ലങ്കിൽ
നമ്മളിലൊരാൾ മുങ്ങിമരിച്ചെന്നുറപ്പായാൽ…

III

പ്രണയിക്കുന്നുവെങ്കിൽ
അകലങ്ങളിലിരുന്ന്  പ്രണയിക്കലാണ്
സമാധാനം

ആകാശവും ഭൂമിയും പോലെ
ഒരു മഴച്ചാറ്റലിൻ്റെ നൂൽബന്ധമേ പാടുള്ളൂ

നിന്നിലലഞ്ഞു ചേരാൻ ആഗ്രഹമുണ്ടെന്ന് തോന്നിപ്പിക്കണം
പക്ഷേ അലിഞ്ഞു പോവരുത്

നിന്നിലേക്ക് പറന്നടുക്കലാണ് എൻ്റെ ആസക്തി എന്ന് അറിയിക്കണം
പക്ഷേ പറന്നു ചെല്ലരുത്

കുഴഞ്ഞു പോയ ചിറകുകളെക്കുറിച്ച് പ്രാകി പ്രാകി മോഹങ്ങൾ പരസ്പരം പങ്കു വെക്കണം
ഇങ്ങനെ ഒന്നു പ്രണയിച്ചു നോക്കൂ

എങ്കിൽ സമാധാനം…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here