തുളസി
ചിലരുണ്ട്,
ഒരൊറ്റ വാക്കിൻ
കനലൂതിക്കാത്ത്
ജീവിതം മുഴുവനും
ഓർമ്മ കായുന്നവർ..
ചിലരങ്ങനാണ്,
ഒരൊറ്റ വാക്കിനെ
ഒരു നൂറു വട്ടം
വേവുമുപ്പും നോക്കി,
തീർന്നു പോയല്ലോ,യെന്ന്
ശൂന്യരാകുന്നവർ..
ചിലർക്കേയറിയൂ,
ഒരൊറ്റ വാക്കിന്റെ
ചെറുവിരൽത്തുമ്പു മതി
ഒരു ജീവിതം തിരികെ
ഉയിർത്തെണീക്കാനെന്ന്.