Homeകവിതകൾ

കവിതകൾ

മധുരം

കവിത റോബിൻ എഴുത്തുപുരഈ മരത്തിൽ ഒറ്റപ്പക്ഷികളും വരില്ലേയെന്ന് ചുണ്ടുകടിച്ച് മധുരത്തെറികളെ ചങ്കിൽനിന്ന് പറത്തിവിട്ട് പൊണ്ണൻതടിയിലെ ചോണനുറുമ്പിനെ ചേർത്ത് കെട്ടിപ്പിടിച്ചവൾനീളൻ കുപ്പായം മുട്ടോളം പൊക്കിക്കുത്തി മരംകേറി അരമണിക്കും പാദസരത്തിനും താളമൊപ്പിച്ച് കരിമ്പച്ചകൾ കുലുക്കിവീഴ്ത്തി വിയർത്തുവിയർത്ത് വറ്റിപ്പോയവൾതെറികൾ നിഴൽച്ചില്ലയിലെ ഇലപ്പടർപ്പിൽ മധുരം കൊത്തികൊത്തി ........ ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

പട്ടം

മാവിലൻ ഗോത്രഭാഷാകവിതഅംബിക പി. വിഎക്കൊഞ്ചി പട്ടണ്ട് ഒഞ്ചി കുഞ്ഞി പട്ടം നാല് തൂണ്ട് ട്ട്കെട്ട് ക്ന ഒഞ്ചി കുഞ്ഞി പട്ടം നാല് വശട്ട് കൂട്ത് ല കാറ്റ് കടപ്പും. എന്നറ്റ് ല എത്ര മല്ല കാറ്റ്ട്ട് ല പ്ട്ത് പോണ്ട് കർക്ക് ട്ട്...

രണ്ടു കവിതകള്‍

കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും ജീവിതം പോലെ പരപ്പാര്‍ന്ന കടലിന്റെ സ്വപ്‌നങ്ങള്‍ കുറുക്കി കുറുക്കി തുടങ്ങുമ്പോഴാണ് ഉപ്പിന്റെ രുചിയറിഞ്ഞതും എന്റെ ശരീരം പല വിപ്ലവങ്ങൾക്ക് സന്നദ്ധമായിത്തുടങ്ങിയതും. ................................................................വെള്ളം ചേര്‍ത്ത് കുഴച്ച് മയപ്പെടുത്തുമ്പോഴും മധുരം ചേര്‍ത്തെന്നെ ലഹരിപിടിപ്പിച്ചപ്പോഴും നിനക്കാവശ്യമായ പരുവത്തിലാക്കി മാറ്റിയെടുത്തപ്പോഴും എണ്ണയില്‍ മുക്കി കുളിപ്പിച്ച് കയറ്റുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നതേയില്ല നിന്റെ രുചി ഭേദങ്ങളെ തൃപ്തിപ്പെടുത്താനാണ് ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

മുറിവ്

കവിതശാലിനി എസ്'മുറി'യാകുന്ന കുളിർ ...കുളിമുറിയിലിട്ടുണക്കിയ തോല് ഉടല് ചുറ്റിയൊഴുകുന്നു ജലധാര ...വെള്ളം ...കണ്ണിലേക്കൊഴിക്കുമ്പോൾ ചത്ത മീനിന്റെ ഹൃദയമെനിക്ക് ഉടലിലേക്കു പകരുമ്പോൾ പ്രണയത്തിലും ഉഴറി വീണ തിരയിളക്കങ്ങൾ പലതു മണക്കുന്നു ഒഴുകി വീണ പച്ചപ്പിൽ ചിതറി വീണ പൊട്ടിച്ചിരികൾ ഇനിയും മുഴുവനായി...

പൂർണവിരാമം

കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ ഈർപ്പവും ഇറങ്ങിപ്പോവുന്നു. നേർരേഖ വരയ്ക്കപ്പെടുന്നു. പെറ്റവൾ കൈയ്യിൽ മുറുക്കിപ്പിടിക്കുന്നു, പതിവില്ലാതച്ഛൻ നെറുകയിൽ ചുംബിക്കുന്നു. പറയാതെ പോയ വാക്കുകൾ നാവിനും തൊണ്ടയ്ക്കുമിടയിൽ മരവിച്ചങ്ങനെ.. കേൾക്കാൻ കൊതിച്ച കാതുകൾ ഒന്നു തൊടാൻ, ചുംബിക്കാൻ അവകാശമില്ലാതെ ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ. ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ മഴ,വെയിൽ വഴികൾ, മുഖങ്ങൾ.. എല്ലാ കയറിചെല്ലലും അവസാനിക്കുന്നു. ഇറക്കിവിടലിന്റെ കാലമെത്തുന്നു. കണ്ണീരു...

ഇടങ്ങൾ

ഫസ്ന പൊക്കാരികൂട്ടില്ലാതെ കൂടുവിട്ട് ഓടിപ്പോവാൻ ഒരിടം കണ്ടെത്തണം. തല കീഴെ നടന്ന് ഉടലിന്റെ ഭാരം കൂട്ടി മനുഷ്യരെ കാണാൻ ഇറങ്ങണം. കണ്ടിടങ്ങൾ തെണ്ടി നടന്ന് സ്വപ്നം എഴുതി വെക്കണം.ലോകം കറങ്ങുന്ന കാറ്റിൽ നിന്ന് പെറുക്കി എടുത്ത ഉന്മേഷതന്തുക്കൾ ശ്വാസത്തിൽ അലിയിച്ച് ഊർജ്ജമാവാഹിക്കണം. ഉറവിടം കണ്ടെത്തിയ സന്തോഷത്തെ സ്വതന്ത്രമാക്കണം...

ഹൃദയരക്തം

ബിപിനുഹൃദയരക്തം കൊണ്ടാണോ ഇതെഴുതിയതെന്ന് സുഹൃത്ത് ചോദിച്ചു.അപ്പോഴാണ് ഞാനെന്റെ കവിത രുചിച്ചു നോക്കിയത്.ചോരയുടെഉപ്പുരസം നാവിലറിഞ്ഞു പക്ഷേ... പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു മനസ്സിലറിഞ്ഞത്!ആരെയാണ് ഞാനിതേൽപ്പിക്കുക?രക്തസാക്ഷി സ്മരണകൾ കുളിർ മഞ്ഞായി പെയ്തു വീഴുന്ന തെരുവിൽ സഖാക്കളുണ്ട്ഏതു ദുർഘട വീഥിയിലും കൈത്താങ്ങായ് കൂടെയുണ്ട് കൂട്ടുകാർഅറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ മായ്ക്കുന്ന ടീച്ചറായി പ്രിയതമയുണ്ടെപ്പോഴുംകാലങ്ങൾക്കുമപ്പുറത്ത് ഇടവഴിയോരത്ത് വഴിക്കണ്ണുമായ് കാത്തു നിന്നവൾഅറിയാദൂരത്തെ തടവറക്കൂട്ടിലൊരു നോവുന്ന ഓർമ്മദൈവമേ ഇതെന്റെ ഹൃദയ രക്തം കൊണ്ട് ഞാൻ കുറിച്ചതാണ്ആരെയാണ് ഞാനിതേൽപ്പിക്കുക....?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും...

നിശ്ശബ്‌ദത, പാലിക്കപ്പെടേണ്ട ഒന്നല്ല

കവിതസുജിത്ത് സുരേന്ദ്രൻശബ്ദങ്ങളുടെ കോലാഹലത്തിനുള്ളിലും വായ് മൂടിക്കെട്ടിയ നിശ്ശബ്ദത പടർന്നു പന്തലിച്ചു നിൽക്കുന്നുഅതിൻ ചുവട്ടിലാണ് നമ്മളൊരുമിച്ച് തണലെന്ന പേരിൽ വെയിലിനെ ഭയന്നിരുന്നത്.തുടലിട്ട ഉടലിന്റെ കൂട്ടിലാണ് നാം കടമയെന്ന പേരിൽ വാലാട്ടിനിന്നത്.എത്ര കഴുകിയിട്ടും മങ്ങാത്ത കറയുടെ വെറുപ്പിലാണ് നാം കറുപ്പെന്നും, വെളുപ്പെന്നും രണ്ടായ് മാറിയത്.നീയോർക്കുക ; ചുമത്തപ്പെട്ട ചുമതലകൾ ചുമലിലും പേറിയാണിപ്പോൾ നിന്റെ നിശ്ശബ്ദത ഊരാകെ തെണ്ടുന്നതെന്ന്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ശർക്കരയുണ്ടകൊണ്ട് ആനയുണ്ടാക്കുന്ന പെൺകുട്ടി

കവിത മൃദുൽ വി എംനല്ലുരുണ്ട ശർക്കരയുണ്ട ചെത്തിയടർത്തി തുമ്പിയും കാലും ചെവിയും വാലും കുറുകണ്ണും മിനുക്കി മധുരശില്പമുണ്ടാക്കി വെക്കുന്നൊരു പെൺകുട്ടി പുഴയ്ക്കിക്കരെ ഏറെക്കുറെ അദൃശ്യയായി താമസിക്കുന്ന കഥയെനിക്കറിയാം..പുഴയ്ക്കക്കരെ കറുംകാട്! പുകമഞ്ഞ് പാളികൾ വലിച്ചിട്ട് കാഴ്ച്ചയിൽ നിന്നു മറഞ്ഞ് ജീവിക്കുന്നോണ്ട് ഒരു ശർക്കരയുണ്ട കിട്ടാൻ അവള് നല്ലോണം കഷ്ടപ്പെട്ടിരുന്നു...കറുത്ത, മിനുസമുള്ള ഉറച്ച, മധുരമുള്ള ശർക്കരയുണ്ടകൾ അവൾക്കെത്തിച്ചു കൊടുക്കുന്നത്, ആരാണെന്ന് ഈ കഥ പറഞ്ഞു തന്നയാൾക്ക്...

ആത്മഹത്യ രഹസ്യം

സാറാ ജെസിൻ വര്‍ഗീസ്ഞാൻ നിങ്ങളോടൊക്കെ- യൊരു രഹസ്യം പറയാം.. ഇന്ന് രാത്രി ഞാൻ ആത്‍മഹത്യ ചെയ്യും.നാളേക്ക് വച്ചിരുന്ന അലാറം ഓഫാക്കി, പള്ളിയിൽ പോകാൻ തേച്ചു വച്ചിരുന്ന വെള്ളയിൽ വയലറ്റ് ബോർഡറുള്ള സാരിയിൽ കണ്ണോടിച്ച്, വായിച്ചു പകുതിയാക്കിയ പുസ്തകത്തിൽ വിരലോടിച്ച്...
spot_imgspot_img