(കവിത)
വിനോദ് വിയാര്‍
മരച്ചുവട്ടില്‍ നിന്ന്
വലിയ കെട്ടിടത്തിലേക്ക്
സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്‍!
മരം,
നൂറുതരം അലങ്കാരങ്ങളായി
ഭിത്തിയിലും തറയിലും മട്ടുപ്പാവിലും
പിടഞ്ഞിരിക്കുന്നു.
തിരക്കിന്റെ തിടുക്കം
ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍
മുറികളില്‍
കള്ളത്തരത്തുന്നലണിഞ്ഞ
വാക്കുകളുടെ മഹാസമ്മേളനങ്ങള്‍

പട്ടിണി നിഴല്‍വീഴ്ത്താത്ത ഊണുമേശയില്‍
വിഭവങ്ങള്‍ കാത്തിരുന്നു മുഷിയുന്നു
അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം
മുനിഞ്ഞുകത്തുന്ന അടുക്കളത്തിണ്ണകള്‍
ബുദ്ധനെല്ലാം കാണാനാകുന്നുണ്ട്
ബഹളങ്ങളില്‍ ചിലതെല്ലാം കേള്‍ക്കാനാകുന്നുണ്ട്
ഷോകേസിലിരുന്ന്
ലോകത്തെ കാണാനുള്ള തഞ്ചം
ബുദ്ധന്‍ ശീലിച്ചിരിക്കുന്നു
പുതിയകാലത്തെ
ബോധോധയത്തിന്റെ ഞെട്ടല്‍
ബുദ്ധനനുഭവിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല