HomeTHE ARTERIASEQUEL 109കാലഘട്ടത്തോട് സംവദിക്കുന്ന കവിതകള്‍

കാലഘട്ടത്തോട് സംവദിക്കുന്ന കവിതകള്‍

Published on

spot_imgspot_img

(ലേഖനം)

നാഫിഹ് വളപുരം

കലോചിതമായ വയികുന്ന ഏതൊരാൾക്കും പെട്ടന്ന് ദഹിക്കാവുന്ന മുപ്പത്തിമൂന്നോളം കവിതകളടങ്ങിയ പുസ്തകമാണ് റഹീം പൊന്നാടിൻ്റെ”വീടുവിട്ടു പോയവർ”
കുനിയ വാക്കുകളെ കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെ കൊണ്ടും മലയാള കവിതയിൽ സൗന്ദര്യാനുഭൂതികളുടെ പുതിയ പറുദീസ പടുത്തുയർത്തുകയാണ് കവി.ഓരോ കവിതകളിലൂടെയും ഒത്തിരി കാര്യങ്ങൾ പറയാൻ ഇത്തിരി ഭാഷ മതിയെന്ന് കവി വീണ്ടും വേണ്ടും ബോധ്യപ്പെടുതുന്നുണ്ട്.കവിതാ ശൈലിക്ക് ഭംഗം വരുത്താതെ മാതൃഭാഷക്ക് പുറമെ ഇംഗ്ലീഷ് ഭാഷയും കവിതയിൽ ചേർത്തിയ്യൊട്ടിച്ചത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
ചെറിയ വാക്കുകളിലും വരികളിലും മലയോളമുള്ള ആശയങ്ങളെയാണ് കവി അടക്കം ചെയ്തിരിക്കുന്നത്. ഗ്രഹിക്കാനാവാത്ത സാഹിത്യ പ്രയോഗങ്ങളില്ലാത്തതിനാൽ ആശയങ്ങളെ തേടി അലയേണ്ടിവരുന്നില്ല. കൂടുതലും ചെറു കവിതകളായത്തിനാൽ മടുപ്പില്ലാതെ വായിക്കാനും ഓരോ കവിതകളും സാമൂഹ്യമായതിനാൽ  ഹൃദ്യസ്തമാക്കാനും സാധിക്കുന്നു.
ഓർമകളോടും ജീവിതത്തോടും അനുഭവങ്ങളോടും അനുഭൂതികളോടും അനീതികളോടും ഭാവനകളേക്കാൾ യാഥാർത്ഥ്യങ്ങളെ വരച്ചിടുന്നതാണ് ഈ സമാഹാരത്തിലെ കവിതകളധികവും. പ്രണയിച്ചു കലഹിച്ചും ഓർമകളയവിറക്കിയും വർത്തമാന സംഭവങ്ങളോട് പ്രതിഷേധിച്ചും റഹീം പൊന്നാടിൻ്റെ കവിത നമ്മെ ചുറ്റിപറ്റി നിൽക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ തലകുനിച്ചിരികുന്ന ന്യൂ   ജനറേഷൻ വരുത്തിവെക്കുന്ന വിനകളും പശു രാഷ്ട്രീയം വേശുന്ന  അക്രമങ്ങളും തുടങ്ങി സമകാലിക വിഷയങ്ങളെ കവിതയിൽ കൂട്ടിച്ചേർക്കാനും  കവി മറന്നിട്ടില്ല.
മരിച്ചവരുടെ ഫേസ്ബുക്ക് പ്രൊഫൈൽ, വൃദ്ധസദന കാഴ്ചകൾ, വീടുവിട്ടു പോയവർ, തുടങ്ങിയവ സമാഹാരത്തിലെ പ്രഥമ കവിതകലാണ്.
“ഡ്യൂട്ടിക്കും ഓവർടൈമിനുമിടയിൽ
അരമണിക്കൂർ കടലു കടന്നെത്താറുണ്ട്
ഓർമകൾ പലവിധം
തേങ്ങാ ചമ്മന്തിയുടെ സ്വാദിനൊപ്പം
ഭാര്യയുടെ കന്നീരുണ്ടവും
പഞ്ചാസാര മിഠായിയുടെ മധുരത്തിനൊപ്പം
കുഞ്ഞുമോൻ്റെ കരച്ചിൽ”.
പ്രവാസിയുടെ വീട്ടിലെ മറക്കാൻ കഴിയാത്ത നിറമുള്ള ഓർമകളെചപ്പുകയാണ് ഈ വ വരികളിലൂടെ.ആഴക്കടലുകൾ താണ്ടി ആഴമുള്ള ജോലിതിരക്കു കൾക്കിടയിലും നാടിനേയും വീടിനെയും ഓർത്ത് വിതുമ്പുന്ന പ്രവാസലോകത്തെ ചിത്രീകരിക്കുകയാണ് “പ്രവാസി”എന്ന കവിതയിലൂടെ
സാങ്കേതിക വിദ്യയാണ് ആളുകളെ വൃദ്ധരും യുവജനങ്ങളുമാക്കി മാറ്റുന്നത്.”തലമുറകൾ”എന്ന കവിതയിൽ ജനറേഷൻ ക്യാപ്പ് വളരെ സരസമായി കവി അവതരിപ്പിക്കുന്നു. കുടുംബ സംഗമത്തിനു ശേഷമുള്ള കൂടിയിരിപ്പുകളിൽ ഇതു കാണാൻ കഴിയുന്നു. വട്ടക്കണ്ണട, ഊന്നുവടി, കാലൻ കുട, വെറ്റില ചെല്ലം, തസ്ബീഹ് മാല എല്ലാം ഒരു ഗ്രൂപ്പായി കൂടിയിരിക്കുന്നു. ഗൂഗിൾ, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ലിങ്ക്ഡ് ഇൻ,ഫെയ്സ്ബുക്ക്, വൈഫൈ എല്ലാം വേറൊരു ഗ്രൂപ്പും. എങ്ങനെ തലമുറകളെ മുറിച്ചുമാറ്റുന്ന ഒരു ഹിംസാത്മകമായ ഉപകരണമായി സാങ്കേതികവിദ്യമായതിനെ വ്യക്തമാക്കുന്നു.
“ശുഭ്രവസ്ത്രങ്ങളനിഞ്ഞ്
അവർ മക്കയിലേക്ക് പരന്നൊഴുകും
പരകോടിയധരങ്ങളിൽ
ലബ്ബൈക് തിരയടിക്കും
പ്രപഞ്ചം മുഴുവനും പിന്നെ കഅ്ബയെ വലംവയ്ക്കും
സഫാ മർവയ്ക്കിടയിൽ ഓർമ്മകൾ ഓടിയിറങ്ങും
സംസമിന്റെ തേനുറവയിൽ ആത്മദാഹങ്ങൾ അലിഞ്ഞില്ലാതാവും”
“ലബ്ബൈക്”എന്ന കവിതയിലൂടെ പരിശുദ്ധ ഹജ്ജിന്റെ കർമ്മമണ്ഡലത്തിലൂടെയാണ് കവി സഞ്ചരിക്കുന്നത്. ഹാജിമാർ കഅ്ബയെ  വലയം വെക്കുന്നതും സഫാ മർവക്കിടയിലൂടെ ഹാജറ ബീവിയുടെ സ്മരണയെ ഓടി തീർക്കുന്നതും. അറഫാ മൈതാനത്ത് മാലാഖമാർ പെയ്തിറങ്ങുന്നതും. തുടങ്ങി ഹജ്ജിന്റെ കർമ്മങ്ങളെ ചെറിയ വരികളിൽ പരന്ന ആശയത്താൽ വളരെ ഭംഗിയായിട്ടാണ് കവി കുറിച്ചിരിക്കുന്നത്.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും അനർഘമായ നിമിഷങ്ങളാണ് റഹീം പൊന്നാടിന്റെ ഓരോ കവിതകളും പങ്കുവെക്കുന്നത്. ആധുനിക ലോകത്തെ നിരവധി സംഭവ വികാസങ്ങൾ വളരെ സരളമായ ശൈലിയിൽ ഒരു ഉപദേഷ്ടാവിനെപ്പോലെ ഓരോ കവിതയും കാലഘട്ടത്തോട് സംസാരിക്കുന്നുണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല21

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...