കവിത
സുരേഷ് നാരായണൻ
1
പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ടുപോയ ഒരാൾ.
കട്ടൻകാപ്പി തിളപ്പിച്ച് ഞാനയാൾക്ക്
ശ്രാദ്ധമൂട്ടുന്നു.
ഇയർഫോൺ കുത്തി ഞാനയാളുടെ തുള്ളികളെ ആത്മാവിലേക്കിറ്റിക്കുന്നു.
മുളംങ്കൂട്ടങ്ങളിൽ കാറ്റു ചുംബിക്കുന്നേരം
പുറകിൽ നിന്നെങ്ങാനുമയാൾ എന്നെ കെട്ടിപ്പിടിച്ചേക്കുമോ എന്നു ഞാൻ അകാരണമായ് ഭയപ്പെടുന്നു.
2
ഞാൻ ഉമ്മറത്തേക്ക് കാലുകൾ നീട്ടി വച്ചു.
മഴയും തണുപ്പും എന്നെ വന്നു തൊട്ടു.
‘ജോൺസൺ മാഷേ !’
ഞാൻ ഉറക്കെ വിളിച്ചു.
‘കട്ടങ്കാപ്പി റെഡിയായോ എന്ന് നോക്ക് !’
നേർത്ത ഒരിടിമുഴക്കം
എൻറെ കാതുകളിൽ പതിച്ചു.
3
“മഴയും വന്നു
കട്ടങ്കാപ്പിയും റെഡി;
ജോൺസൺ മാഷെ മാത്രം കാണുന്നില്ല!”
“ഓഹോ!
കാലാവസ്ഥാ പ്രവാചകന്റെ രൂപത്തിൽ വന്നത് വേറെ ആരാണെന്നാണ് നിൻറെ വിചാരം?!”
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.