Homeകവിതകൾ

കവിതകൾ

ആരറിവു?

കവിത വിജയരാജമല്ലികമഴയുടെ പ്രണയി- ക്കറിയുമൊ അവളൊരു മേഘ തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും കടലിൽനിന്നുരുകി ഉയർന്ന നീരാവിയായി- രുന്നെന്ന്അറിയുമാ- യിരുന്നെങ്കിൽ അവനവളുടെ അധരനിരകളിലെ കുളിർ നുകരാനായി മാത്രമിങ്ങനെ തുടിക്കു- മായിരുന്നോ?ജീവതസമരങ്ങൾ ആരറിവു? കരയോ? കരയും കരളോ? കരപുടം നീട്ടും മരുഭൂമികളൊ ?? ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ഹേർസ്റ്റോറി

കവിത കല സജീവൻ ചിത്രീകരണം: ഹരിതതെരുവിലൊരു പെണ്ണുണ്ട്. ആരെ കണ്ടാലും കഥയുണ്ടാക്കിക്കളയും. മരക്കതകുള്ള പഴയ ജനാലകൾ കൊണ്ട് അടച്ചുറപ്പിച്ച വീട്ടിലെ മനുഷ്യനെ കുറിച്ച് അവളുണ്ടാക്കിയ കഥ കേൾക്കണോ - അയാൾക്ക് ഇരുട്ടിൽ ദംഷ്ട്ര മുളയ്ക്കുമെന്ന് - അയൽരാജ്യത്തേയ്ക്ക് നുഴഞ്ഞു കയറുമെന്ന് - വേലിപ്പഴുതിലെ എലികളെ...

നൈരാശ്യഗീതകം

കവിത : പാബ്ളോ നെരൂദ പരിഭാഷ : രാമൻ മുണ്ടനാട്എന്നെച്ചൂഴുമീ രാവിൽനിന്നുയരുന്നൂ നിന്റെയോർമ്മകൾ പുഴയുടെ കഠിനവിലാപങ്ങൾ കടലിൽച്ചെന്നു കലരുന്നു. പുലരിയിൽ വിജനമാം തുറപോൽ പരിത്യക്തനിവൻ. എന്നെ ത്യജിച്ചവളേ, ഇതു വേർപാടിന്റെ വേള, എന്റെ ഹൃത്തിനുമേൽ ഹിമപുഷ്പശിഖകൾ പൊഴിയുന്നു ഹേ നഷ്ടശിഷ്ടഗർത്തമേ, കപ്പൽച്ചേതത്തിൻ മഹാഗഹ്വരമേ. യുദ്ധങ്ങളും...

രണ്ടിൽ നിന്നൊരാൾ നഗ്നനാകുമ്പോൾ

കവിത ബിനീഷ് കാട്ടേടൻമൂന്നിലേക്ക് മറച്ചുപിടിച്ച ഉടലാണെപ്പോഴും സ്വാതന്ത്ര്യത്തിൻ്റെ വാക്കുകൾ തെരുവിൽ നിന്ന് രണ്ടാളുകൾ തമ്മിൽ പ്രസംഗിക്കുന്നത്.അവിടെ പക്ഷിയും ഞാനും തമ്മിൽ ഒരു യുദ്ധം നടക്കുന്നുണ്ട് പറങ്കിമാങ്ങയും റൗക്കയിട്ട ഒറോതയും തമ്മിൽ. ഇതുവരെ മരങ്ങളുടെ കോടതിയിൽ എഴുത്തുകുത്തുക്കൾ അവസാനിപ്പിച്ചിട്ടില്ല ഒരിലയും മുഖം താഴ്ത്തി ചില്ലയുടെ മുറിയിലേക്ക് പിൻവാങ്ങിയിട്ടുമില്ല.നഗ്നമായ ഒരുടൽ പുഴ അവതരിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ പൂവ് ശ്വസിപ്പിക്കുന്നുണ്ട് നഗ്നമായ ഒരുടൽ മഴ...

ആണെഴുത്തിന്റെ സമകാലിക ബദ്ധപ്പാടുകൾ

എം. ബഷീർ ആണുങ്ങൾ എഴുതാനിരിക്കുമ്പോൾ എന്തെല്ലാം ബദ്ധപ്പാടുകളാണല്ലേ പെട്ടന്നൊരു മഴപെയ്യുന്നു എന്ന് കരുതുക ചോരുന്ന വീടാണ്‌ വെള്ളത്തുള്ളികൾ ഇറ്റിവീണ് മഷിയിളകും കടലാസ് കുതിരും ഉള്ളിൽ വരച്ച ബിംബങ്ങളൊക്കെ ഉടഞ്ഞുപോകും മലയിളകുന്ന കാറ്റാണ് പുറത്തെന്ന് കരുതുക പൊടുന്നനെ വീടിന്റെ നെറുകയിലേക്ക് ആടിയുലയുന്ന തെങ്ങിനെയോർത്ത് നെഞ്ചുപൊട്ടും അതെങ്ങാനും വീണാലെന്തായിരിക്കും എന്ന ചിന്തയിൽ മഴപോലെ വിയർക്കും അപ്പൊ തന്നെ എഴുത്തുനിർത്തി ചാടിയെഴുന്നേൽക്കുംപെട്ടെന്ന്...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...

ഞാനിറങ്ങേണ്ട കടൽ

കവിത അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ ബസ്സാണ് നല്ലത്. വായിക്കാനും സംസാരിക്കാനും ഫോൺ ചെയ്യാനുമൊക്കെ പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും ഒരേ കാഴ്ചയായിരിക്കില്ല കണ്ടുകൊണ്ടിരിക്കുന്നത്. സീറ്റിൽ കൃത്യമായ അകലത്തിൽ കുഴിച്ചിട്ട തൈകൾ. തൂങ്ങി നിൽക്കുന്നവർ ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു. ശരീരത്തെ ചാരിയിരുത്തി ഇറങ്ങി നടക്കും പലരും. കടൽക്കരയോ ഒഴിഞ്ഞ മരത്തണലോ തേടിപ്പോകും. ചിലർ ആലോചനകളുടെ കമ്പി മുറുക്കിച്ചുറ്റും. വീട്ടിൽ പറയേണ്ട നുണകൾ അടുക്കി വെച്ചു കൊണ്ടിരിക്കും വേറെ...

സ്വതന്ത്ര ചിന്തകൾ

ഷിബു കൃഷ്ണൻ സൈരന്ധ്രി അരുവിക്കരഇടവേളയിൽ വിശ്രമം മുറിഞ്ഞ നിമിഷങ്ങൾ, അശാന്തതയുടെ ആത്മ- സ്പന്ദനങ്ങൾ ഞെരിഞ്ഞമരുന്നയീ വിങ്ങലുകൾക്കിടയിലും എന്നെ ഒരിക്കലും പിരിയാത്ത ഓർമ്മകൾ ഉടഞ്ഞു വീണ മനസ്സിലെന്നും പിടയ്ക്കുന്ന ഹൃദയവുമായി അട്ടഹസിക്കുന്നു, എപ്പോഴും കാലമാം ബന്ധനങ്ങളിൽ, ഉഴറുന്നു എന്റെ ജീവൻ.നിദ്ര വിണ്ടു കീറിയ യാമങ്ങളിൽ വേദന തിന്നുന്ന മോഹങ്ങൾ അശാന്തമായ തീരങ്ങളിൽ വിശ്രമിക്കുവാൻ...

കാലം

കവിതകവിത ഹരീന്ദ്രൻ പോറ്റിനിൻ ചിരിയിൽ ഞാൻ പൂക്കുന്ന കാലം.. നിൻ മിഴിയിൽ ഞാൻ തുളുമ്പുന്ന കാലം... നിൻ ഛായാമുഖിയിൽ ഞാൻ പ്രതിഫലിക്കും കാലം... നീ നിന്റേതും ഞാൻ എന്റേതുമെന്നല്ലാതെ ചിരിയും പൂവും മിഴിയും ഛായാമുഖിയും നമ്മുടെ ദർപ്പണങ്ങളാകുന്ന കാലം.. ...(adsbygoogle...

ചരിഞ്ഞു നോട്ടം

(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ കാക്കക്കൂട്ടിലിരുന്ന് കണ്ണുചിമ്മിത്തുറക്കുന്ന കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ അക്ഷരങ്ങളെ കൊത്തിയെടുത്ത് പറക്കുന്ന കാക്കയുടെ നിഴലിൽ സൂര്യൻ ചരിഞ്ഞു വീഴുന്നു.മതിലിനപ്പുറം നടന്നുപോകുന്ന ഭാഷയില്ലാത്തവന്റെ കാലൊച്ച. അയാളുടെ കൈയ്യിൽ നഗരമധ്യത്തിലെ നട്ടുച്ചയിൽ തയ്യൽക്കടയിൽ നിന്നും അളവുപാകപ്പെടുത്തിയ ഏകാകിയുടെ കുപ്പായം.അയാളുടെ ശിരസ്സൊരു ഭൂഗോളമാണ്. ഭൂഗോളത്തിൽ ഏകാകിയുടെ അക്ഷാംശ രേഖ!അയാളുടെ...
spot_imgspot_img