ആരറിവു?

0
358

കവിത
വിജയരാജമല്ലിക

മഴയുടെ പ്രണയി-
ക്കറിയുമൊ
അവളൊരു മേഘ
തുടിപ്പായിരുന്നെന്ന്

ഓളങ്ങൾ മുറിച്ചൊഴുകും
കടലിൽനിന്നുരുകി
ഉയർന്ന നീരാവിയായി-
രുന്നെന്ന്

അറിയുമാ-
യിരുന്നെങ്കിൽ
അവനവളുടെ
അധരനിരകളിലെ
കുളിർ നുകരാനായി
മാത്രമിങ്ങനെ
തുടിക്കു-
മായിരുന്നോ?

ജീവതസമരങ്ങൾ
ആരറിവു?
കരയോ?
കരയും കരളോ?
കരപുടം നീട്ടും മരുഭൂമികളൊ ??

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here