Homeകവിതകൾ

കവിതകൾ

തുരുത്ത്

ശ്രീലക്ഷ്മി  ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ.., ഇരു കരകളിൽ.., ഇരു കാലങ്ങളിൽ.മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ. ചിലരോടങ്ങനെയാണ്.. മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!നഗ്നനാണയാൾ..! ഇടുപ്പോളമെത്തിയ ജഡയിൽ മൂന്ന് കിളികൾ കൂടുകൂട്ടിയിട്ടുണ്ട്. അവർ ചിറകടിക്കുന്നുണ്ട്.പാമ്പും, എലികളും, ചേരട്ടയും, പല നിറത്തിലുള്ള പുഴുകളും ഉടലിലിടനീളം ഇഴഞ്ഞു നടക്കുന്നു.ഉണങ്ങിയ...

പ്രതീതി

(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ ജനലുകൾ തുറന്ന് വെച്ച് വെളിയിലേയ്ക്ക് നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ രാത്രി.കാറ്റ് വീശിയെടുത്ത് കൊണ്ടുവന്ന മഞ്ഞ് ഇലകളിൽ മരങ്ങളിൽ വീടുകളിൽ പരിസരങ്ങളിൽ പറ്റി പിടിച്ച് വളർന്ന് ഈർപ്പത്തിന്റെ തോൽ ഉരിഞ്ഞിട്ടു.രാത്രിയെ പൊത്തി മൂടി വരുന്ന ഇരുട്ടിനെ കൊത്തിപ്പിരിച്ച്, കൊത്തിപ്പിരിച്ച് തുപ്പിക്കൊണ്ടിരിയ്ക്കുന്നു. കൃത്രിമ വിളക്കുകൾ !ഇനിയൊരു ദിനവും ഇരുട്ടിൽ മുങ്ങരുതെന്ന ഉറച്ച കാൽവെപ്പോടെ വെളിച്ചത്തിന്റെ കുരിശുരൂപം രാത്രിയുടെ തോളിൽ കയറി കിടന്നു.രാത്രി ഒഴിഞ്ഞ കാലത്തെ പുലരി, നട്ടുച്ച, വൈകുന്നേരം , മഴ, വെയിൽ,...

മോഹവള്ളി

കവിത പ്രദീഷ് കുഞ്ചു എല്ലാവരിലും പടരുന്നുണ്ടൊരു മധുരപ്രതീക്ഷയുടെ- മുന്തിരിവള്ളി.വേരും ഇലയും, വള്ളിയും വണ്ടുമെല്ലാം ആ പ്രതീക്ഷക്കൊരു- കാവലാണ്പതിനാറിന്റെ ചൊടിയും പതിനേഴിന്റെ മാർദ്ദവവും പതിനെട്ടിന്റെ പൂർണതയും കൊതിപ്പിച്ചവ പൂവിടും.പൂവുകൾ; പൊതിഞ്ഞവ കൊതിപ്പിക്കും. വിടർന്നവ രസിപ്പിക്കും.പിന്നെ കൊഴിഞ്ഞ് കൊഴിഞ്ഞവ, കാത്തിരിപ്പിന്റെ- ഭാരമാവും.കൂട്ടിരിന്നിട്ടും കുടപിടിച്ചിട്ടും മൂപ്പെത്താത്ത നിറം മാറാത്ത, എത്രയെത്ര സ്വപ്നങ്ങളാണ്,'അയ്യേ! എന്തൊരു പുളിപ്പാ'യി വീണുപോകുന്നത്എല്ലാവരിലേക്കും പടരുന്നുണ്ടൊരു മധുരപ്രതീക്ഷയുടെ- മുന്തിരിവള്ളി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ഉട്ങ്കല്ത്ത കുപ്പായം

ധന്യ വേങ്ങച്ചേരിഭാഷ : മാവിലൻ തുളുഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട് ടീച്ചെറ് ചോക്കെറ്ത് ബോർഡ്ട്ട് ബരെയെനക തെരെമാലെ മാതിരി ബർത്തടങ്ക്ത് പോക് പുസ്തകം മക്ട്പ്പ്ക്ന കൂറ്റ്കാട്ട് മുല്ലെ തൈ അറ്കറ്കെ കൊള്ളി ച്മ്പ്ത് നിന്റിപ്പ്ക്ണ മാതിരി അ ള ,ഇ ള ,...

മരണപ്പെട്ടവന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റ്‌

കവിതസുജിത്ത് സുരേന്ദ്രൻ(കവി ലൂയിസ് പീറ്ററിന്)   അദ്ദേഹം, അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക്‌ പോസ്റ്റിൽ മൊബൈൽ നമ്പർ മാറ്റിയ വിവരം അറിയിച്ചുകൊണ്ട് അത്, ദൈവത്തിന് ടാഗ് ചെയ്തിരിക്കുന്നു8590607958.അന്നേ ദിവസം അദ്ദേഹവും, ദൈവവും കൂടിയിരുന്ന് മദ്യപിക്കുന്നത് കണ്ടവരുണ്ട്,അവരൊരുമിച്ചാണ് അന്ന് പാരഗൺ ബാറിലെ ജീവനക്കാരനുമായി വഴക്കിട്ടത്,പച്ചത്തെറിവിളിച്ചു പറഞ്ഞത്.അവിടെനിന്ന് അവരിരുപേരെയും കഴുത്തിനുപിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നുലൂയിസ് പീറ്റർ ഉച്ചത്തിൽ പറയുന്നുണ്ട് ;ഞാനൊരു കവിയാണ്.. ഞാനൊരു...

തണുപ്പ്

കവിത റോബിൻ എഴുത്തുപുര ചിത്രീകരണം : സുബേഷ് പത്മനാഭൻറോഡരികിലെ അരയാൽ ചോട്ടിൽ ഒരു തണുപ്പ് ചുരുണ്ടു കിടന്നു.ഊരുതെണ്ടികൾ നട്ടുച്ചയെ മുറുക്കി ചെമപ്പിച്ചു.കുയിലുകൾ പാട്ടില്ലാതെ ചില്ലയിൽ വന്നിരുന്നു.കാളവണ്ടിയും സൈക്കിളും കടന്നുപോയി.ഇരുട്ടായപ്പോൾ ദൂരേയ്ക്കിറങ്ങിയ ഒരു പെൺകുട്ടി അതിനെ കണ്ടു." പോരുന്നോ" "ഉം"അവർ പാളത്തിലേക്ക് നടന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക്...

ഭൂമിയുടെ വിത്ത്

കവിതകുഴൂർ വിത്സൺഅതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

ചൂണ്ടക്കാരൻ

കവിത സുനികൂട്ടുകാരാ.... അവകാശങ്ങളില്ലാത്ത സ്വാർത്ഥതയുടെ തുരുമ്പുമണക്കാത്ത നിൻ്റെ പ്രണയം അനശ്വരമായിരുന്നല്ലോ...നീളം കുറഞ്ഞ പകലുകളിലും കടലിനൊപ്പമുള്ള രാത്രിയാമങ്ങളിലും നിൻ്റെ വാസന മീനിൻ്റെയായിരുന്നല്ലോ....അറബിപ്പുറത്തെ കപ്പലുകളിലേക്ക് നീ തൊടുത്ത സ്വപ്നങ്ങളിലെല്ലാം പ്രതീക്ഷകളുടെ ഇഴപൊട്ടാത്ത മഴനാരുകളായിരുന്നല്ലോ...കൂട്ടുകാരാ.... പിന്നെയെപ്പോഴാണ് അകലങ്ങളിൽ നീയെറിഞ്ഞ കണ്ണുകൾ ചൂണ്ടകളായതും ചൂണ്ടക്കാരനിൽ നിൻ്റെ പേര് തെളിഞ്ഞുകണ്ടതും.... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in...

ഉയിർപ്പിന്റെ മൂന്ന് കവിതകൾ

സ്മിത ഗിരീഷ്......ഓരോ പ്രാവശ്യവും കണ്ടു മടുക്കുന്നതിന് മുന്നെ കരഞ്ഞുകൊണ്ട് അവനെ കുരിശിൽത്തറയ്ക്കും! മണ്ണിന്റെ നിറമുള്ള കൈകളിൽ ലില്ലിപ്പൂക്കൾ ചേർത്തുവെക്കുംഇനി വരല്ലേ, കർത്താവേ എനിക്ക് നിന്നോട് പ്രണയമാണന്ന് കുമ്പസാരിച്ച് കല്ലറ മൂടും! തിരിച്ചുപോരുന്ന വഴിയിലൊക്കെ എന്റെ ഇഷ്ടക്കാരാ എന്തിന് നീയെന്നെ ഉപേക്ഷിച്ചു - എന്ന് പരിഭവിക്കും കാത്തിരിപ്പിന്റെ ദിനങ്ങളിൽ നിന്റെ കരങ്ങളിൽ ഞാനെന്റെ ആത്മാവിനെയല്ലേ സമർപ്പിച്ചത് എന്ന് വിലപിക്കും... ഉയിർത്തു പിന്നാലെ വരുന്നവനോട് മനുഷ്യാ നീയും ഞാനും തമ്മിലെന്ത് നീയും ഞാനും തമ്മിലെന്ത് എന്ന് മുഖം തിരിച്ചു നിന്ന് ചോദിക്കും.....!---അവൾ മാത്രമാണ് ആഴ്ചയുടെ ആ...

ആരും കാണാത്ത ചില മരണങ്ങൾ

കവിത ശ്രീലേഖ എൽ. കെമരണമെത്തുമ്പോൾ ഞാനറികയില്ലെങ്കിലും വഴുതലോടെൻ വിരലുകൾ നിന്നെ തൊടാനായുംഇനിയുമൽപ്പം മിടിപ്പെനിക്കുണ്ടെങ്കിൽ ജലമൊരൽപം പകർന്നു തന്നീടണം വരിക, എന്നിൽ തുടിപ്പുകളുണ്ടതിൽ അധരമൽപ്പമായ് ചേർത്തു വെച്ചീടണംപറയുവാൻ ബാക്കി വെച്ച സ്വകാര്യങ്ങൾ ചില നിമിഷ സ്ഥലികൾ, പിറന്ന വാക്കുകൾ ഒടുവിലായ് കാത്തിരുന്ന കടത്തിണ്ണയിൽ വെറുതെ ബാക്കി വെച്ച...
spot_imgspot_img