കവിത
പ്രദീഷ് കുഞ്ചു
എല്ലാവരിലും
പടരുന്നുണ്ടൊരു
മധുരപ്രതീക്ഷയുടെ-
മുന്തിരിവള്ളി.
വേരും ഇലയും,
വള്ളിയും വണ്ടുമെല്ലാം
ആ പ്രതീക്ഷക്കൊരു-
കാവലാണ്
പതിനാറിന്റെ ചൊടിയും
പതിനേഴിന്റെ മാർദ്ദവവും
പതിനെട്ടിന്റെ പൂർണതയും
കൊതിപ്പിച്ചവ പൂവിടും.
പൂവുകൾ;
പൊതിഞ്ഞവ
കൊതിപ്പിക്കും.
വിടർന്നവ
രസിപ്പിക്കും.
പിന്നെ കൊഴിഞ്ഞ്
കൊഴിഞ്ഞവ,
കാത്തിരിപ്പിന്റെ-
ഭാരമാവും.
കൂട്ടിരിന്നിട്ടും
കുടപിടിച്ചിട്ടും
മൂപ്പെത്താത്ത
നിറം മാറാത്ത,
എത്രയെത്ര
സ്വപ്നങ്ങളാണ്,
‘അയ്യേ!
എന്തൊരു പുളിപ്പാ’യി
വീണുപോകുന്നത്
എല്ലാവരിലേക്കും
പടരുന്നുണ്ടൊരു
മധുരപ്രതീക്ഷയുടെ-
മുന്തിരിവള്ളി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല