കടലോരമൊരുങ്ങി, കെ.എൽ.എഫിന് നാളെ തിരി തെളിയും

0
172

സ്കൂൾ കലാരവത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ കോഴിക്കോട് വീണ്ടുമൊരുത്സവത്തിന് തയ്യാറെടുക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ കോഴിക്കോട് ബീച്ചിൽ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനകർമ്മം നിർവഹിക്കുന്ന ചടങ്ങിൽ, മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്, സജി ചെറിയാൻ, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുക്കും.ഒപ്പം, പോപ്പ് ഗായിക ഉഷാ ഉതുപ്പടക്കം കലാരംഗത്തെ ഒരുപിടി പ്രമുഖവ്യക്തികളും ചടങ്ങിന്റെ ഭാഗമാകും.

ജനുവരി 12 മുതൽ 15 വരെ അരങ്ങേറുന്ന മേളയിൽ, ആറ് വേദികളാണുണ്ടാവുക. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടക്കാതിരുന്ന ഫെസ്റ്റിവൽ ഇത്തവണ ഏറെ പുതിയ സവിശേഷതകളുമായാണ് സാഹിത്യാസ്വാദകരിലേക്കെത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. 12 രാജ്യങ്ങളിൽ നിന്നായി നാനൂറിലധികം പ്രഭാഷകരാണ് വിവിധ സെഷനുകളിലായി പങ്കെടുക്കുന്നത്. നോബൽ – ബുക്കർ പ്രൈസ് ജേതാക്കളടക്കമുള്ള എഴുത്തുകാർക്കൊപ്പം സിനിമാ താരങ്ങളും, ചരിത്രകാരന്മാരും കെ.എൽ.എഫിൽ സംവദിക്കാനെത്തും. വിനോദത്തിനും ഇടമുള്ള മേളയിൽ, കഥകളി, കർണ്ണാട്ടിക് സംഗീതക്കച്ചേരി, നൃത്തങ്ങൾ, റോക്ക് ബാന്റുകളുടെ പ്രകടനം എന്നിവയുമുണ്ടാകും. ഉലകനായകൻ കമൽഹാസന്റെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡിസി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.പ്രദീപ് കുമാര്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ.വി. ശശി എന്നിവര്‍ പങ്കെടുത്തു.

കവിത ഹരീന്ദ്രൻ പോറ്റി എഴുതിയ ” ചിത്രത്തിൽ വരയപ്പെട്ട പെൺകുട്ടി”  ബുക്ക് ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here