തണുപ്പ്

0
510
athmaonline-the arteria-thanupp- robin ezhuthupura

കവിത
റോബിൻ എഴുത്തുപുര
ചിത്രീകരണം : സുബേഷ് പത്മനാഭൻ

റോഡരികിലെ
അരയാൽ ചോട്ടിൽ
ഒരു തണുപ്പ്
ചുരുണ്ടു കിടന്നു.

ഊരുതെണ്ടികൾ
നട്ടുച്ചയെ
മുറുക്കി ചെമപ്പിച്ചു.

കുയിലുകൾ
പാട്ടില്ലാതെ
ചില്ലയിൽ വന്നിരുന്നു.

കാളവണ്ടിയും
സൈക്കിളും
കടന്നുപോയി.

ഇരുട്ടായപ്പോൾ
ദൂരേയ്ക്കിറങ്ങിയ
ഒരു പെൺകുട്ടി
അതിനെ കണ്ടു.

” പോരുന്നോ”
“ഉം”

അവർ പാളത്തിലേക്ക്
നടന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here