Homeകവിതകൾ

കവിതകൾ

പ്രണയത്തിന് മുന്നിൽ

ഷൈന കൈരളിഅവരുടെ നോട്ടത്തിന് മുന്നിൽ ആരവങ്ങളോ കിളിനാദങ്ങളോ മഴമേഘങ്ങളോ ഉണ്ടായിരുന്നില്ല.അവരുടെ പ്രണയത്തിന് മുന്നിൽ ഇലകളും ശിഖരങ്ങളും തായ്ത്തടിയും മാറിസഞ്ചരിച്ചു ഏറെ ദൂരം –അവരുടെ ആദ്യ ചുംബനത്തിന് മുന്നിൽ ചന്ദ്രനും നക്ഷത്രങ്ങളും നിലാവും ചക്രവാളത്തിനപ്പുറത്തേക്ക് മറഞ്ഞു.അവർ ആലിംഗനബദ്ധരായപ്പോൾ കടൽ പോലും ഉൾവലിഞ്ഞു. പിന്നെ ആകാശത്തെ നോക്കി...

ഗോത്രം

ഗോത്രകവിതസിജു സി മീനചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി മുട്ടാത്ത, ചന്തി കാണുന്ന പാന്റ്സിന്റെ പോക്കറ്റിൽ 'തൊട്ടുതോണ്ടു'ന്നതെടുത്തു കാലിലൊരു ചരടും വലിച്ചു കെട്ടി സോക്സിടാതെ നിറമുള്ള ഷൂസ് കാലിൽ...

നടത്തം

കവിത ബിജു ലക്ഷ്മണൻ പ്രഭാത സവാരിക്കിടയിലെ ഞങ്ങളുടെ കണ്ടു മുട്ടൽ ഒരു കൊടും വളവായിരുന്നു.വീടോ പേരോ അറിയാത്തത്പുഞ്ചിരി കൊണ്ട് പ്രഭാതപ്പൊട്ട് തൊടാൻ ശ്രമിക്കുന്ന യാനം. അതിൽ കൂടുതൽ വാചാലമായാൽ ഞങ്ങൾക്കിടയിലുള്ള കവിത നഷ്ടപ്പെട്ടേക്കാം...ചുരുക്കി ചുരുക്കി കാരണം പറഞ്ഞാൽ ഉദയ സൂര്യ ചുവപ്പിൽ വേണം ദിനനടത്തങ്ങളുടെ അടയാളം.ദിനങ്ങളേറെയായ് ആ കാഴ്ച്ചയുടെ നഷ്ടം കൊളുത്തായ് തൂക്കിയിട്ടിട്ട്.നല്ലപാതിയെന്നെയിന്നൊരു ചോദ്യത്തിൻ മദ്ധ്യാഹ്ന ചൂടിൽ കണ്ണിരുട്ടിന്നക , ത്തളത്തിലേക്കാനയിച്ചു.നങ്കൂരമിട്ട കപ്പലിൽ സ്വപ്നത്തിൽ സഞ്ചരിക്കുന്ന വാർദ്ധക്യമായിരുന്നു ഉത്തരംനിരൂപണത്തിൽ ബാല്യവും കൗമാരവും പിന്നെ... പറഞ്ഞാലാരും വിശ്വസിക്കാത്ത ചെങ്കുത്തും.പ്രണയം മരണം വാക്കുകൾക്കിടയിൽ ഒരു കൊളുത്തിട്ട പാലവും.ആത്മ ഓൺലൈൻ...

റെഡ് അലർട്ട്

(കവിത)അച്യുത് എ രാജീവ്അവളുടെ പരിഭവം ഇരുണ്ടിരുണ്ട് പിണക്കമായ് ഉരുണ്ടുകൂടാൻ തുടങ്ങുന്നതറിഞ്ഞ് എന്നിലെ മാനസികാവസ്ഥാനിരീക്ഷണ- കേന്ദ്രം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചുപിടയ്ക്കുന്ന നല്ല നിമിഷങ്ങളെ ഓർമ്മയുടെ വഞ്ചിയിൽ നിറയ്ക്കാനുള്ള അവളിലേക്കുള്ള പുറപ്പാടുകൾക്ക് നിരോധനം നിലവിൽ വന്നുമൂക്കിൻപാലത്തിനപ്പുറമിപ്പുറം നിലകൊള്ളുന്ന അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നതിനാൽ ഏത് നിമിഷവും ഇമകൾ നീക്കി വെള്ളം തുറന്ന് വിട്ടേക്കുമെന്ന് അറിയിപ്പുണ്ടായിമൗനത്തിൻ മലയിടിഞ്ഞ് വാക്കുകൾ ഉരുൾപൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവിടേക്കുള്ള...

കവിതപ്പുറത്ത്

കവിത   അഞ്ജു ഫ്രാൻസിസ് മഴ തുളുമ്പുന്ന, ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത് ബാ നമുക്ക് ലോകം ചുറ്റാം.മോളിന്ന് നോക്കുമ്പോ, താഴെ ഒരു കടുക് പോലെ നമ്മുടെ വീടെന്ന് നീ ഞെട്ടും. നമ്മള് പോയ കാടുകള്, കിതച്ച് കേറിയ കുന്നുകള്, ഒരു കരിമ്പച്ച തുള്ളിയായ് നിന്റെ കണ്ണിലിറ്റും.പുഴയൊരു നീലക്കരയാകും. നമ്മള് കുപ്പീലിട്ട് വളർത്തിയ സ്വർണ...

ട്രോൾ കവിതകൾ – ഭാഗം 21

വിമീഷ് മണിയൂർ ഡൗൺലോഡ് ഒരു പരുന്ത് അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കോഴി അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കൂറ അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ്...

രണ്ടുവര

കവിത കെ.ഷിജിൻരണ്ടുവര കോപ്പിയിൽ എഴുതി ശീലിച്ചതുകൊണ്ടാവണം, നിൽക്കക്കള്ളിയില്ലാതായപ്പോൾ, മഷിതീർന്ന വിമ്മിഷ്ടത്തിൽ അമർത്തിയെഴുതി പുറത്തായിപ്പോയ അക്ഷരങ്ങളെപ്പോലെ പകച്ചുനിന്നത്...വരിനിരയൊപ്പിച്ചൊരു ഭാഷ കൊഞ്ഞച്ചല്ലാതെ പറയാനാവാഞ്ഞതിന്റെ കുറ്റബോധത്തിൽ തല കുമ്പിട്ടപ്പോഴൊക്കെയും, വരയിലൊതുങ്ങിയൊരുക്കിയവരുടെ ഭാഷ, ചെവിയിൽ ചിരിക്കനലായി ഒഴുകിപ്പരന്നത്...സ്വാഭാവികമായ വേഗം പോലും രണ്ടുവരയെഴുത്ത് കവരുമെന്ന് വെറുതേ നിനച്ചതേയുള്ളൂ, ഒച്ചിന്റെ രാജകല്പനകൾരണ്ട രാജ്യം കവർന്ന് വനവാസത്തെ വിധിച്ചു തന്നിരുന്നു...രണ്ടുവരകോപ്പിയുടെ ഓർമയിലാണ് രണ്ടുവരപ്പാളത്തിൽ മലർന്നു കിടന്നത്, അപ്പോഴും മുകളിലും താഴെയും അക്ഷരങ്ങൾ പുറത്തായിരുന്നു...അവ പിറ്റേന്ന് പെട്ടെന്ന് തിരണ്ടുപോയവളുടെ ജാള്യത്തോടെ വെറുങ്ങലിച്ചു നിന്നു; അന്നേരം അപ്പുറത്തെ സ്കൂളിൽ ആഗസ്ത് പതിനഞ്ച് പായസം വെച്ച് കളിക്കുകയായിരുന്നു......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

ആരറിവു?

കവിത വിജയരാജമല്ലികമഴയുടെ പ്രണയി- ക്കറിയുമൊ അവളൊരു മേഘ തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും കടലിൽനിന്നുരുകി ഉയർന്ന നീരാവിയായി- രുന്നെന്ന്അറിയുമാ- യിരുന്നെങ്കിൽ അവനവളുടെ അധരനിരകളിലെ കുളിർ നുകരാനായി മാത്രമിങ്ങനെ തുടിക്കു- മായിരുന്നോ?ജീവതസമരങ്ങൾ ആരറിവു? കരയോ? കരയും കരളോ? കരപുടം നീട്ടും മരുഭൂമികളൊ ?? ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

ക്വട്ടേഷൻ

കവിതഡോ.കെ.എസ്. കൃഷ്ണകുമാർചായമിട്ട നഖമുള്ള വിരലുകൾ ചേർത്ത് മലയാളം ടീച്ചർ രണ്ടു ചെവിയിലും മാറി മാറി തരാറുള്ള കാന്താരി തിരുമ്മലുകൾ, മുടിസ്ലൈഡ് ചേർത്ത് കൈത്തണ്ടയിലെ മാംസം പറിച്ചെടുക്കുന്ന സയൻസ് ടീച്ചറുടെ കഴുകൻ നുള്ളലുകൾ, ട്രൗസർ പൊക്കി തുടകളിൽ ചെമന്ന ഭസ്മക്കുറികൾ വരച്ചുതരുന്ന സ്പോർട്സ് മാഷിൻറെ ചൂരലടികൾ, ഡസ്കിൽ മടക്കിവെച്ച കുഞ്ഞുകൈമുഷ്ടികളുടെ എല്ലുമുഴകളിൽ മരസ്കെയിലു കൊണ്ടുള്ള ഫിസിക്സ് മാഷിൻറെ ചുറ്റികയടികൾ ഓരോ വരി കവിതയും തെറ്റുന്പോൾ ഹിന്ദിടീച്ചർ പുറകിൽ നിന്ന് തന്നിരുന്ന തലയ്ക്കടികൾ ഒന്നും മറന്നിട്ടില്ല എല്ലാം...

മരണക്കിണർ

കൃഷ്ണവിട്ട് പോയ മനുഷ്യരുടെ മുന്നിൽ പിന്നെയും നിങ്ങൾ മുട്ടിലിഴഞ്ഞും, കിടന്നും യാചിക്കും. സ്നേഹം കൊണ്ട് നിങ്ങളെ പൊതിഞ്ഞ അതേ മനുഷ്യരോട് ഒരൽപ്പമെങ്കിലും എന്നെയൊന്ന് പരിഗണിക്കണേ എന്ന് കൈകൂപ്പി പറയേണ്ട ദിവസമുണ്ടാകും.കടല് വറ്റുമ്പോൾ പിടയുന്ന മീനുകളുടെ സമനിലയില്ലാത്ത ഭാഷയായിരിക്കും...
spot_imgspot_img