ബഹുവചനം, ഏക വചനം

1
1251

ചന്ദന എസ്. ആനന്ദ്

ഒരു നീ.
ചില നിങ്ങള്‍.
ഒരുമിച്ചു നമ്മള്‍.
എന്നെന്നും നമ്മളായിരുന്നപ്പോള്‍ അറിയാതിരുന്ന എണ്ണങ്ങള്‍.
തിരിവുകള്‍, ചരിവുകള്‍.
ഇന്നത്തെ നിന്നെയും നിങ്ങളെയും കാണാതെ,
ചിരിയും ചിരികളും തുലനം ചെയ്യാന്‍ വച്ച തട്ടുകള്‍ വലിച്ചെറിഞ്ഞത്
അന്നെല്ലാം ചിരികളല്ലാതെ ചിരിയായി കണ്ടത് കൊണ്ടാകാം.
വാക്കുകള്‍ കഥകള്‍ ഒളിപ്പിക്കാന്‍ പഠിക്കാത്തത് കൊണ്ടാകാം,
മൗനങ്ങള്‍ അകലങ്ങളെ പുണരാത്തത് കൊണ്ടാകാം.
എല്ലാമെല്ലാം വിള്ളല്‍ മറച്ചത് കൊണ്ടാകാം.
കോര്‍ത്തു പിടിച്ചതൊക്കെ അടര്‍ന്നു വീഴാന്‍ വൈകിയത് കൊണ്ടാകാം. എന്നെന്നും നമ്മളായിരുന്നപ്പോള്‍ ആഗ്രഹിക്കാതിരുന്നതൊക്കെ വരി നിന്ന് കേറി വന്നത് കൊണ്ടാകാം.
ഒരു നീ ചില നിങ്ങളിലേക്ക് ചുരുങ്ങുന്നത് കൊണ്ടാകാം.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here