Homeകവിതകൾ

കവിതകൾ

തേനി

കവിതസ്റ്റെല്ല മാത്യുമുളകുരോമങ്ങളോട് ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക് കിതപ്പാറാതെ പാഞ്ഞുവരുന്ന പൊള്ളുതേനി പ്രാണീ നീയടുത്തു വരല്ലേ വരും വഴി മുഴുക്കെ തേനുണ്ടായിരിക്കെ നീലിമല നിറയെ കുടിച്ചുമുത്താൻ കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ നിന്റെയരികെ പ്രാണനായ കുഞ്ചിയുമിരിക്കെ.വെറുതെയൊന്ന് നോക്കുക. നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന നീലമേഘത്തുണ്ട്. അതിൽനിന്നിപ്പോഴും നിറഞ്ഞുച്ചോരുന്ന തുള്ളികൾ വെൺകൽതുണ്ടുകൾ അതിലിറയം നനഞ്ഞു തേവും അന്നച്ചട്ടികൾ ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ ചെറുതായി തടഞ്ഞൊഴുകും കൂന്തലുകൾ.കാറ്റൊണക്കത്തിനായി കൂട്ടിയിട്ട മുളകുചെടിയിലിന്നുംഞാൻ എരിവുനിറച്ചിട്ടില്ല എരി കെടാത്ത നെഞ്ചിലത്...

ജിപ്സിപ്പെണ്ണ്

കവിതകല സജീവൻകയ്യിൽ ഒരു പൂങ്കുലയുമായാണ് ജിപ്സിപ്പെണ്ണിനെ ആദ്യം കണ്ടത്. അവളുടെ പുറത്തു തൂക്കിയിട്ട കൂടയിൽ നിന്ന് പിന്നെയും പൂക്കൾ എത്തി നോക്കുന്നുണ്ടായിരുന്നു. മേൽകുപ്പായം ഇട്ടിരുന്നില്ല അവൾ. കുഞ്ഞു ഞാവൽപഴം വെച്ച് അലങ്കരിച്ച് പോലുള്ള മുലകൾ അവളെ അഹങ്കാരിയാക്കി. പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ചേർത്തു...

മുലയൂട്ടുന്ന മേഘങ്ങൾ

കവിത ജാബിർ നൗഷാദ്  തോളെല്ലിനടിയിലെ വറ്റിയ പൊയ്കയിലൂടെ ഒരുറുമ്പെന്റെ പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ് ആലിംഗനങ്ങളാഗ്രഹിക്കുന്ന നേരമാണിതെന്നതിനാൽ തടുക്കുവതെങ്ങനെ ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ് ജനാലയ്ക്കിപ്പുറം ശൈത്യവും. രണ്ട് ഋതുക്കൾ ഇണചേരുന്നത് ജനാലചില്ലിലിരുന്നാണ്, എന്റെ തൊലിപുറത്തിരുന്നാണ്. ഈ മനോഹര നിമിഷത്തിൽ രണ്ടുവരിയെഴുതാതെയെങ്ങനെ. അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ അരികുകൾ കയ്യേറി. ആദ്യം കുന്നിക്കുരുവോളം പോന്നൊരു അക്ഷരതെറ്റാണ് പെറ്റുവീണത്. വെട്ടിയും തിരുത്തിയുമത് ചെറുതല്ലാത്തൊരു മേഘമായ്. അതിനുള്ളിലൊരാകാശമുണ്ട്. മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ പാടുകൾ കണക്കെ കുറെ ചിതറിയ മേഘങ്ങളുണ്ട്. അവയെ...

രണ്ടു കവിതകള്‍

കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും ജീവിതം പോലെ പരപ്പാര്‍ന്ന കടലിന്റെ സ്വപ്‌നങ്ങള്‍ കുറുക്കി കുറുക്കി തുടങ്ങുമ്പോഴാണ് ഉപ്പിന്റെ രുചിയറിഞ്ഞതും എന്റെ ശരീരം പല വിപ്ലവങ്ങൾക്ക് സന്നദ്ധമായിത്തുടങ്ങിയതും. ................................................................വെള്ളം ചേര്‍ത്ത് കുഴച്ച് മയപ്പെടുത്തുമ്പോഴും മധുരം ചേര്‍ത്തെന്നെ ലഹരിപിടിപ്പിച്ചപ്പോഴും നിനക്കാവശ്യമായ പരുവത്തിലാക്കി മാറ്റിയെടുത്തപ്പോഴും എണ്ണയില്‍ മുക്കി കുളിപ്പിച്ച് കയറ്റുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നതേയില്ല നിന്റെ രുചി ഭേദങ്ങളെ തൃപ്തിപ്പെടുത്താനാണ് ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

ഉയരം കൂടും തോറും…

(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു...തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ..ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

പെണ്‍കവിത

കവിതരാജന്‍ സി എച്ച് ചിത്രീകരണം മജ്നി തിരുവങ്ങൂർപെണ്ണുങ്ങള്‍ അവരെ എളുപ്പം കവിതയാക്കും, അടുക്കളയിൽ.പാത്രം കഴുകുകയും നിലം തുടക്കുകയും ചെയ്യുമ്പോലെ അഴുക്കും മുഷിവും തുടച്ചെറിയും കവിതയില്‍.പച്ചക്കറി നുറുക്കുകയും ഉള്ളിയരിയുകയും ചെയ്യുമ്പോലെ വികാരങ്ങളെ വിസ്മയകരമാം വിധം നുറുക്കി വെക്കും കവിതയില്‍.മുളകും മഞ്ഞളും പുളിയും കായവും ഉപ്പും ഉപായവും ചേരും പടി ചേര്‍ക്കും കവിതയില്‍.ചില കവിതകളെ സാമ്പാറെന്ന് രസമെന്ന് പച്ചടിയെന്ന്...

രാസ(ഷ്ട്ര)തന്ത്രം

ഫലാലു റഹ്മാൻ പുന്നപ്പാലരസതന്ത്രത്തിന്റെ ആവർത്തന പട്ടികയിൽ നിന്നുംരാഷ്ട്ര'തന്ത്ര'ങ്ങളുടെ പട്ടികയിലേക്കുതിർന്ന മൂലകങ്ങൾക്കൊക്കെയും രാസപരിണാമം സംഭവിച്ചുചുണ്ടിലൽപ്പം നൈട്രസ് ഓക്സൈഡ് വിതറി കവിൾ പേശികൾ ക്രമീകരിച്ചുനാവിന്റെ രസമുകുളങ്ങളിൽ പൊടിഞ്ഞ ഉമിനീർ കുടിച്ചിറക്കി 'വിശപ്പിന്റെ' രസതന്ത്രം വിളമ്പിനിന്റെ നാവിൽ നിന്നും 'തെറി'ച്ചു വീണ വാക്കുകളിൽ അമോണിയയുടെ രൂക്ഷഗന്ധമുണ്ടായിരുന്നുധമനികളിലെ മാപിനിയിൽ...

ഞാനാണത്രെ…

വർഷ മുരളീധരൻവായ അപായചിഹ്നത്താൽ അടക്കപെടന്നു(....എന്നാൽ അങ്ങനെയാവട്ടെ... ). കയ്യും കാലും വിരലും 'പൂജാപുഷ്പങ്ങളായി' മാറിയിരുന്നു. അവയവങ്ങളോരോന്നും ഇരുപത്തൊൻപത് കഷ്ണങ്ങളാവുന്നു. നേരെ പകുത്ത മുടി, കണ്ണ്, ചെവി, മൂക്കിന്റെ ഒരു തുള, ഒരു കൈ, കാല് എന്നിങ്ങനെ രണ്ട്...

മരണത്തിലേക്കൊരു മണൽ ദൂരം

ഷബീർ രാരങ്ങോത്ത്എല്ലാവരും കരയുകയായിരുന്നുമരണവെപ്രാളം കൺപോളകൾക്കിടയിലൂടെ വെളിവാകുന്നുണ്ട്ആരോ പറഞ്ഞു, മരിച്ചിട്ടില്ല, അല്പം കൂടിയുണ്ട്.തിടുക്കപ്പെട്ട് അയാൾ മണൽദൂരം കുറക്കാൻ തുടങ്ങിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ജയിൽ

കവിത Dr.എസ് ഡി അനിൽ കുമാർമൗനം കൊണ്ട് നിങ്ങൾ പ്രേമം നുണഞ്ഞിട്ടുണ്ടോ? നോട്ടത്തിൽ കൊരുത്തെടുത്ത് ഇണചേർന്നിട്ടുണ്ടോ? പുഞ്ചിരികൊണ്ട് ഭൂമിയെ അമ്മാനമാടിയിട്ടുണ്ടോ? വാക്കുകൾ എയ്ത്  സൂര്യനെ തളച്ചിട്ടുണ്ടോ? സ്നേഹം കോരിക്കുടിച്ച് പൂർണ്ണചന്ദ്രനെ ഗർഭം ധരിച്ചിട്ടുണ്ടോ? അമാവാസിയിൽ ആലിംഗനത്തിൻ്റെ അഗ്നി കൊളുത്തിയിട്ടുണ്ടോ? നഗ്നമായ മനസ്സ് പരസ്പരം തിരിച്ചറിഞ്ഞ്...
spot_imgspot_img