ആ അന്ന്…

0
293
dhanya-indu-athmaonline

ധന്യ ഇന്ദു

ഞാൻ മരിച്ചെന്ന്
നീയറിയുന്ന നിമിഷം
പതിവുപോലെ
നിർവികാരമായി
കടന്നു പോകും

നീയറിഞ്ഞില്ലേയെന്ന്
ചോദിക്കുന്ന സുഹൃത്തിനോട്
ങ്ഹായെന്ന് അലസ –
മായി പറഞ്ഞൊഴിയും

തൂവാലയെടുത്ത്
നെറ്റി തുടച്ച്
ലാപ്ടോപ് തിരക്കിലേക്ക്
വീണ്ടുമൂളിയിടും

ഉച്ചഭക്ഷണ സമയത്തെ
നേരമൊഴിവിൽ
വാട്ട്സാപ്പ് സന്ദേശങ്ങളിൽ
എന്തോ തിരയും

രണ്ടു പെഗിന്റെ
പിൻബലത്തിൽ
രാത്രി വൈകിയെത്തി
മേശപ്പുറത്തെ തണുത്ത –
ഭക്ഷണം കഴിച്ച്
ഭാര്യയുറങ്ങിയെന്നു –
റപ്പു വരുത്തി
അലമാരയുടെ
ഏറ്റവും മുകളിലെ
പൊടി പിടിച്ച,
നിറം മങ്ങിത്തുടങ്ങിയാ
ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ വലിച്ചെടുക്കും

ആ ഒരൊറ്റ നിമിഷം
നീയൊരു വസന്തകാല-
മായി പുനർജനിക്കും
ചിലപ്പോഴൊരു
കൺ നനവൂറ്
(എനിക്കുറപ്പില്ല)

അല്ലെങ്കിലും
ലഹരി നിമിഷങ്ങളില്ലല്ലാതെ
നീയെന്നെ
ഓർത്തിട്ടേയില്ലല്ലോ…

athma-ad-brochure-design

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here