പുതുശ്ശേരി രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

0
290
puthussery ramachandran

മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു.

മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ തൻ്റെ രചനകളിലൂടെ അതിനു ദിശാബോധം നൽകി

മലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി നേടി എടുക്കുന്നതില്‍ ഏറ്റവും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആളാണ് ഡോ.പുതുശ്ശേരി രാമചന്ദ്രന്‍. മലയാള ഭാഷയുടെ അര്‍ഹത സംബന്ധിച്ച് ബൃഹത്തായ റിപ്പോര്‍ട്ട് തയ്യാറാക്കിയ മൂന്നംഗ സമിതിയുടെ പ്രസിഡന്റ് ഡോ. പുതുശ്ശേരി രാമചന്ദ്രനായിരുന്നു. ഒമ്പത് മാസംകൊണ്ട് നാല് വാള്യങ്ങളുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയത്. ഭാഷയുടെ പഴക്കത്തെപ്പറ്റി ചരിത്രപരവും ഭാഷാശാസ്ത്രപരവുമായ തെളിവുകളെല്ലാം ശേഖരിച്ചായിരുന്നു ഇതിനുള്ള ശ്രമങ്ങൾ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here