പെട്രോൾ പമ്പിരുന്നിടം വില്പനക്ക്

0
254
petrol-pambirunnidam-vilpanakk-varsha-muraleedharan

വർഷ മുരളീധരൻ

കാളവണ്ടിയൊച്ച കേട്ടാണെണീറ്റത്
ഫോണിൽ കണ്ട പരസ്യമാണിത്
“പെട്രോൾ പമ്പിരുന്നിടം വില്പനക്ക്”
അവിടെയിനി വേണ്ടതു മൊബൈൽടവറാണ്.
ഫൈവ് ജി ക്ക് സ്പീഡ് പോരാ.!
അലാറമെന്നോണം ശബ്‌ദിച്ച
‘ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ ‘ഫിറ്റ് ചെയ്തു.
റോബോ തന്ന ചായ കുടിച്ചു
കാളവണ്ടി വന്നു
പോവാൻ നേരമായല്ലോ..
റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു കിടക്കുന്നു.
മറ്റു വണ്ടികൾ പോലെ പെറുക്കിയെടുക്കാനാവില്ലോ?
ചിലന്തി വലകെട്ടിയ ‘പമ്പിൽ ‘അങ്ങിങ്ങായി
പുല്ലും കളകളും
’24 അവർ അവൈലബിൾ ‘ ബോർഡിൽ
കാക്ക കാഷ്ഠവും
കാളവണ്ടി ‘ഡ്രൈവർക്ക് ‘ കറുത്ത ഹെഡ്‍ഫോണാണ്
അയാളുടെ ‘ബുദ്ധികുറക്കാനാണത് ‘
(എല്ലാരും സമന്മാരാവണം )
പണ്ടായിരുന്നെങ്കിൽ ഈ ‘വണ്ടികുലുക്ക’ത്തിൽ
ടൈപ്പിങ് മിസ്റ്റേക് വന്നേനെ
ഇന്നിപ്പോ ഓഡിയോ ട്രാക്ക് ഉള്ളതു നന്നായി.
ഈ എൺപതുകളിൽ ഇങ്ങനെ..
ഇനിയോ..?


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827


ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here