ബിപിനു
ഹൃദയരക്തം
കൊണ്ടാണോ
ഇതെഴുതിയതെന്ന്
സുഹൃത്ത് ചോദിച്ചു.
അപ്പോഴാണ്
ഞാനെന്റെ കവിത
രുചിച്ചു നോക്കിയത്.
ചോരയുടെഉപ്പുരസം
നാവിലറിഞ്ഞു
പക്ഷേ…
പനിനീർപ്പൂക്കളുടെ
ഗന്ധമായിരുന്നു
മനസ്സിലറിഞ്ഞത്!
ആരെയാണ്
ഞാനിതേൽപ്പിക്കുക?
രക്തസാക്ഷി സ്മരണകൾ
കുളിർ മഞ്ഞായി പെയ്തു
വീഴുന്ന തെരുവിൽ
സഖാക്കളുണ്ട്
ഏതു ദുർഘട വീഥിയിലും
കൈത്താങ്ങായ്
കൂടെയുണ്ട് കൂട്ടുകാർ
അറിയാതെ വരച്ചുവെച്ച ജീവിത തോന്ന്യാക്ഷരങ്ങൾ
മായ്ക്കുന്ന ടീച്ചറായി
പ്രിയതമയുണ്ടെപ്പോഴും
കാലങ്ങൾക്കുമപ്പുറത്ത്
ഇടവഴിയോരത്ത്
വഴിക്കണ്ണുമായ്
കാത്തു നിന്നവൾ
അറിയാദൂരത്തെ
തടവറക്കൂട്ടിലൊരു
നോവുന്ന ഓർമ്മ
ദൈവമേ
ഇതെന്റെ ഹൃദയ
രക്തം കൊണ്ട്
ഞാൻ കുറിച്ചതാണ്
ആരെയാണ്
ഞാനിതേൽപ്പിക്കുക….?
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in