നിങ്ങൾ അടയാളപ്പെടുന്നത് ..

1
554
nima r nath athmaonline the arteria

കവിത
നിമ. ആർ. നാഥ്‌

നോക്കൂ..
വഴികൾ പഴയതു തന്നെയെന്നു  തോന്നും.
എത്രയോ  പരിചിതമെന്നു ഉറപ്പിക്കും.
 
എന്നിരിക്കിലും ,
നിങ്ങളില്ലായ്മയുമായി  പൊരുത്തപ്പെട്ടവളിലേക്കു ,
തിരികെ കയറി ചെല്ലരുത് .
നനുത്തതും  തെഴുത്തതുമായ,
സ്നേഹത്തിൻ വള്ളിപ്പടർപ്പുകൾ തിരയരുത് .
വലിച്ചെറിഞ്ഞ  പാതയിൽ ,
വിറങ്ങലിച്ചു  നിന്നിരുന്നവളെ പരതരുത്.
നിങ്ങൾ അങ്ങേയറ്റം നിരാശപ്പെട്ടേക്കാം.
 
ഇടതൂർന്ന  മുൾക്കാടുകൾ ഉണ്ടായേക്കാം.
ഉപ്പു കുടിച്ചു വഴുത്ത.
ഓർമ്മപ്പായലുകൾ കണ്ടേക്കാം .
അറ്റ പ്രതീക്ഷകളാൽ രാകിയെടുക്കപ്പെട്ട ,
സ്ഥൈര്യത്തിനാൽ  മുറിയപ്പെട്ടേക്കാം .
അടിത്തട്ടിൽ വേദന തിളയ്ക്കുന്ന,
കൂറ്റൻ പാറക്കെട്ടുകൾ  ഭയം പൊട്ടിച്ചേക്കാം .
കൊഴുത്തു പതയുന്ന ഇരുട്ടും
തീ വെയിൽ  നരയ്ക്കുന്ന ഇടങ്ങളും കാത്തിരുന്നേക്കാം .
നിങ്ങൾ നിസ്സഹായനായേക്കാം .
 
നോക്കൂ ..
എങ്ങനെയാണോ  നിങ്ങൾ അടയാളപ്പെട്ടു പോയത് ,
അതിൻ ആഴവേരുകളൊക്കെയും ചൂഴ്ന്നെടുത്തു കൊണ്ട് ,
ഉടച്ചു  വാർക്കാൻ നിങ്ങൾക്ക്  കഴിയില്ല തന്നെ..!
 …
 ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here