Homeകവിതകൾചെണ്ടയായി ഞാന്‍

ചെണ്ടയായി ഞാന്‍

Published on

spot_imgspot_img

കവിത

രാജൻ സി എച്ച്

(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്)

പിഴച്ച കോലൊന്നില്‍
പഴിച്ചിരിക്കുമ്പോള്‍
നമിച്ചു പോയി ഞാന്‍
നിനയ്ക്കും കോലില്‍ നീ
നിറഞ്ഞു കൊട്ടുമ്പോള്‍.
പകര്‍ച്ചയില്ലാതെ
പതര്‍ച്ചയില്ലാതെ
പല വിതാനത്തില്‍
പറന്നു വീഴുന്നു
പകരമില്ലാത്ത
പ്രകമ്പനങ്ങളായ്.
തക തരികിട
പ്രപഞ്ചമാകുമ്പോള്‍
പ്രതിധ്വനിക്കുന്നു_
ണ്ടിഹപരങ്ങളില്‍
പ്രണവമോങ്കാരം.

അഹമഴിഞ്ഞു പോ_
മഹസ്സിലും പകല്‍_
ത്തുറസ്സിലും കാറ്റില്‍_
ക്കുതറുമാലില_
ത്തലപ്പിന്നുത്സാഹം.
അമര്‍ന്നൊരാന തന്‍
കനത്ത കാലടി,
പറന്നു പോം കാക്ക_
ച്ചിറകടി,കടല്‍_
ത്തിര കരയിലേ
ചിതറിടുമിടി.
വിഹായസ്സില്‍ കൃഷ്ണ_
പ്പരുന്തിന്‍ നിശ്ചല
ച്ചിറകിന്‍ നിശ്ശബ്ദ
മുഴക്കമാമൊലി.
എനിക്കെന്നുള്ളിലേ
പകര്‍ന്നു കിട്ടുന്നു
നിറയെക്കൊട്ടി നീ
കനക്കുമൊച്ച തന്‍
നിശ്ശബ്ദമൗനത്തില്‍
മറച്ച ജീവന്‍റെ
ഹൃദയത്തിന്നിടി.
അതുമതി തായ_
മ്പക തന്‍ ഞാണൊലി.
അനശ്വരമതില്‍
മുഴങ്ങും കാലത്തിന്‍
നിതാന്തവിസ്മയം.
അമരസാന്ത്വനം.

athma_online-whatsapp

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this