Homeകവിതകൾ

കവിതകൾ

അവളുടെ മരണം ആത്മഹത്യയല്ല

കവിത ഭൗമിനിഅവളുടെ മരണം എത്ര പെട്ടെന്നായിരുന്നു!ഒരു കയറിന്റെ അറ്റത്തായി ജീവനറ്റ ഉടൽ തൂങ്ങിയാടുന്നു. കണ്ണുകളിലായി ഒരു കിനാവ് തുറിച്ചുന്തി നിൽക്കുന്നു.തറയിലങ്ങിങ്ങായി വിസർജ്ജ്യങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.യൗവനയുക്തയായ സ്ത്രീയുടെ മരണം ചിന്തകളുടെ കാടുകൾ താണ്ടുവാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.സംശയത്തിന്റെ കയറിൽ കുരുങ്ങി നിങ്ങളും പലതവണ ആത്മഹത്യ ചെയ്തേക്കാം.മരണത്തിന്റെ വേരുകൾ ചിക്കിച്ചികയുന്ന വേളയിൽ ഉടയാത്ത മാറിടം കണ്ട് അദ്ഭുതപ്പെടരുത്.ഹൃദയം തുരക്കുമ്പോൾ പ്രണയത്തിന്റെ തിരുമുറിവ് ദൃശ്യമാകാത്തതിൽ അല്പംപോലും ദുഃഖിക്കുകയുമരുത്.തലച്ചോറ് കീറി പരിശോധിക്കുമ്പോൾ സ്വാർത്ഥ പ്രണയത്തിന്റെ വെടിയുണ്ട...

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർപൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...

നീയാണ് കാരണം

സലാം ഒളവട്ടൂര്‍നീ പെയ്തിട്ടു പോയ പുഞ്ചിരിയാണെന്‍റെ കിനാവിന്‍റെ പുഴ നിറച്ചൊഴുക്കിയത്നീ അയച്ച കല്യാണക്കുറിയാണെന്‍റെ ഉള്ളിന്‍റെയുള്ളിലൊരു ഇരമ്പുന്ന സാഗരം പണിതിട്ട് പോയത്നീ തന്നയോര്‍മകാളാണെന്‍റെ ഏകാന്തതയുടെ തീരത്തെ തിരയടിച്ചുണര്‍ത്തിയത്നീ മറന്ന വാക്കാണെന്‍റെ മോഹ പക്ഷികളാകാശം തൊടാതെയിറങ്ങി...

ചെല്ലാനം

കവിതകൃഷ്ണകടല് കാണിച്ച് തരുമോ എന്ന സിനിമാ ഡയലോഗ് കേട്ടപ്പൊ എനിക്ക് ചിരിയാ വന്നെ,കടല് ഞങ്ങക്ക് അപ്പനെ പോലാ, കൊറേ മീനൊക്കെ പിടിച്ച് വന്ന് കഴിഞ്ഞാ പിന്നെ പുള്ളി മുറ്റ് കള്ള് കുടിയാ,അമ്മച്ചി വീട്ടീ കേറ്റത്തില്ല, 5 സെന്റിന്റെ മൂലയ്ക്കെ പുള്ളിക്കാരന് കള്ളുകുടിച്ച് പാടാനും വാള്...

മുറ്റം

കവിത ആദിഷ ടി.ടി.കെഅലക്കു കല്ല്പൊട്ടിയ കന്യകാത്വം ചോര വാർന്ന് നിലവിളിച്ചൊലിച്ചിറങ്ങിയ നൂലിഴകളെ തേച്ചുവെളുപ്പിച്ചെടുത്ത കുമ്പസാരക്കൂട്അയൽപകലുകളിൽ എത്രയെത്ര ആത്മഹത്യകൾ ശോഭനമാക്കിയ നീട്ടിവലിച്ച കൊലക്കയർവെയിൽതണലേ നീ പ്രണയിക്കുമോ എന്ന പേടി കൊണ്ടാണ് നിന്നെ തണുപ്പിച്ചു വിട്ട മരച്ചില്ലകളെ ഞാൻ കരിച്ചു കളയുന്നത്. ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

സൂര്യാസ്തമയങ്ങൾ

കവിത സ്നേഹ മാണിക്കത്ത് സൂര്യാസ്തമയങ്ങൾ കടും നിറം നൽകിയ ഓർമ്മകളിൽ ഹൃദയസ്പന്ദനങ്ങൾക്കും കാല്പനികതയ്ക്കും ഒരിടം നൽകി ചിന്താമഗ്നയാകുന്ന നിമിഷത്തിൽ നിങ്ങളുടേതായിരുന്ന മനുഷ്യരെ വഴിയോരത്തെ മരപ്പീടികയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രംഗം ആയിരം തവണ നാടകം കളിച്ചു നോക്കുക. നിങ്ങളുടെ ശ്വാസത്തിന്റെ ഗന്ധം മണത്തു ചുണ്ടിലേക്കും കഴുത്തിലേക്കും മീൻ ചുംബനങ്ങൾ ഏകാൻ, അവരുടെ മീശത്തുമ്പുകൾ, ദൃതി കാണിക്കുന്ന നിമിഷങ്ങൾ ഓർക്കുക നിങ്ങളുടെ ശബ്ദം ഉന്മാദമായി അവരിൽ നിറഞ്ഞ നിഴൽ സംഭാഷണം ഓർക്കുക അപ്രതീക്ഷിതമായി അവരുടെ പുതിയ കാമുകിയുമൊത്ത് ഒരേ പരീക്ഷ...

പര്യായപദങ്ങള്‍

ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...

വാസനയുടെ ടിക്കറ്റ്

കവിത തേജസ്വിനി ജെ സിആറ് മണി ബസിലെന്നും വാസനയുടെ ഒരു കൊളാഷ് വിരിയുന്നുണ്ട്.പലകൈ മറിഞ്ഞ് നടു വളഞ്ഞു പോയ പത്തുറ്പ്യക്കടലാസ് മണം...പയ്പ്പിന് പരിച വെക്കുന്ന, പായ്യാരത്തിന് കൂട്ടിരിക്കുന്ന , പലഹാരപ്പൊതിമണം...ഓള് കഴുകിയാ മാത്രം വെടിപ്പാവുന്ന(?) ചോറ്റുപാത്രത്തിലെ എച്ചിലുമണം..എന്റെ ഉടുപ്പിന്റെ മണം... നിന്റെ വിയർപ്പിന്റെ മണം.. തലയിലേറ്റി നടന്നിട്ടും തളര്‍ന്നു പോയൊരു മല്ലിപ്പൂവിന്റെ മടുപ്പൻമണം...ആറ് മണി ബസിലെന്നും വാസനയുടെ ഒരു...

കരയുന്ന കഥകൾ

കവിതഫാത്തിമാബീവിസൈദിന്റെ മേലാകെ നീരാണെന്നും, ഡോക്ടർമാരെല്ലാം കയ്യൊഴിഞ്ഞുവെന്നും ബീവി റാബിയയാണ് പറഞ്ഞത്. കേട്ടപ്പോൾ തന്നെ ഞാനും, മറ്റൊരു അയൽവാസിയും കൂടി സൈദിനെ കാണാൻ പോയിരുന്നു. അപ്പോൾ തന്നാലാകുംവിധം സൈദു ഒരു കാര്യം പറയുകയുണ്ടായി. മരിച്ചുപോയ വേലപ്പനെന്നെ വിളിച്ചുവെന്നു.. എല്ലാം വെറും തോന്നലാകുമെന്നും, നേരത്തിനു മരുന്നു കഴിക്കണമെന്നും, നന്നായി വിശ്രമിക്കണമെന്നും പറഞ്ഞു ഞങ്ങളിറങ്ങി. അന്നു വൈകുന്നേരമാണ് അയൽക്കൂട്ടത്തിനു പെണ്ണുങ്ങൾ കൂടിയത്. അക്കൂട്ടത്തിൽ സൈദിന്റെ ബന്ധുക്കളായ ആമിനയേയും, സൈനബയേയും കണ്ടിരുന്നു. അവരുടെ സംസാരം അവിടൊരു ചർച്ചയുമായിരുന്നു.....

ഒളിയമ്പ്

കവിത ശിവൻ തലപ്പുലത്ത്‌നീയെപ്പോഴാണ് മുറിഞ്ഞവാക്കുകളെ തുന്നി ചേർക്കാൻ തുടങ്ങിയത്അക്ഷരങ്ങൾക്ക് മോഹലസ്യം വന്നു തുടങ്ങിയപ്പോൾ കൂട്ടം കൂടിനിന്ന് പുസ്തകങ്ങൾ നിലവിളി ച്ചു തുടങ്ങിയിരിക്കുന്നുവെട്ടി മുറിക്കുന്ന തീവണ്ടി വേഗങ്ങളിൽ കുടുങ്ങി നെടുവീർപ്പുകൾക്ക് കണ്ണും കാതും നഷ്ടപെടുന്നുവട്ടം കെട്ടിപ്പി ടിച്ചവർ വരിഞ്ഞു മുറുക്കി ന്യായം പറയുന്നുആവിപറക്കുന്ന അക്ഷരങ്ങളിൽ നിന്ദിത ന്റെയും പീഡിതന്റെയും ആല്മരോധനങ്ങൾക്ക് കാതു കൊടുത്തവർ വരണ്ടൊ...
spot_imgspot_img